• Logo

Allied Publications

Americas
കാ​ൽ​ക​ഴു​ക​ൽ ശു​ശ്രു​ഷ​യ്ക്ക് ഡാ​ള​സി​ൽ ബി​ഷ​പ് സ​ഖ​റി​യാ​സ് മോ​ർ ഫി​ലി​ക്സി​നോ​സ് നേ​തൃ​ത്വം ന​ൽ​കു​ന്നു
Share
ഡാ​ള​സ്: ലോ​ക​മെ​ങ്ങും പെ​സ​ഹാ ആ​ച​രി​ക്കു​മ്പോ​ൾ ഡാ​ള​സി​ലെ ഇ​ർ​വിം​ഗ് സെ​ന്‍റ് തോ​മ​സ് ക്ന​നാ​യ യാ​ക്കോ​ബാ​യ പ​ള്ളി​യി​ൽ മാർച്ച് 28 വ്യാഴാഴ്ച (727 Metker St, Irving, Tx 75062) ​വൈ​കുന്നേരം 4.30ന് ​മ​ല​ങ്ക​ര സു​റി​യാ​നി യാ​ക്കോ​ബാ​യ സ​ഭ​യു​ടെ ഇ​ടു​ക്കി ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലി​ത്താ​യും പ്ര​മു​ഖ ധ്യാ​ന​ഗു​രു​വുമായ ബി​ഷ​പ് സ​ഖ​റി​യാ​സ് മോ​ർ ഫി​ലി​ക്സി​നോ​സ് മെ​ത്രാ​പ്പോ​ലി​ത്ത പ​ന്ത്ര​ണ്ട് വൈ​ദീ​ക​രു​ടെ കാ​ൽ​പാ​ദം ക​ഴു​കി കാ​ൽ​ക​ഴു​ക​ൽ ശു​ശ്രു​ഷ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

യേ​ശു ത​ന്‍റെ ശി​ഷ്യ​ന്മാ​രു​ടെ പാ​ദ​ങ്ങ​ൾ ക​ഴു​കി​യ​തി​നെ അ​നു​സ്മ​രി​ച്ചു കൊ​ണ്ട് എ​ളി​മ​യു​ടെ​യും, സ്നേ​ഹ​ത്തി​ന്‍റെ​യും സേ​വ​ന​ത്തി​ന്‍റെ​യും പ്രാ​ധാ​ന്യം വ്യ​ക്ത​മാ​ക്കു​ന്ന​താ​ണ് ഈ ​ശു​ശ്രു​ഷ കൊ​ണ്ട് ല​ക്ഷ്യ​മാ​ക്കു​ന്ന​ത്. കൂ​ടാ​തെ ക്രി​സ്ത്യാ​നി​ക​ൾ​ക്ക് അ​വ​രു​ടെ വി​ശ്വാ​സ​ത്തി​ന്‍റെ മൂ​ല്യ​ങ്ങ​ൾ ഉ​ൾ​കൊ​ള്ളു​വാ​നും യേ​ശു​വി​ന്‍റെ കാ​ൽ​ച്ചു​വ​ടു​ക​ൾ പി​ന്തു​ട​രാ​നു​മു​ള്ള ഒ​രു ആ​ഹ്വാ​ന​വും കൂ​ടി​യാ​ണ് ഈ ​ച​ട​ങ്ങ്.

ഒ​രു മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ന്ത്ര​ണ്ട് വൈ​ദീ​ക​രു​ടെ കാ​ൽ​പാ​ദം ക​ഴു​കു​ന്ന ശു​ശ്രു​ഷ വ​ള​രെ അ​പൂ​ർ​വമാ​യി​ട്ടാ​ണ് ഡാ​ള​സി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന​ത്. ഈ ​ശു​ശ്രു​ഷ​യി​ൽ പ​ങ്കാ​ളി​ക​ൾ ആ​കു​വാ​ൻ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി റ​വ.​മൂ​ഴി​യി​ൽ ചെ​റി​യാ​ൻ കോ​ർ എ​പ്പി​സ്കോ​പ്പ അ​റി​യി​ച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്