• Logo

Allied Publications

Americas
ഷിക്കാഗോ സെന്‍റ്മേരീസിൽ ഓശാനതിരുനാളോടെ വിശുദ്ധവാരത്തിന് തുടക്കമായി
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യ ഓ​ശാ​ന ആ​ചാ​ര​ണ​ത്തോ​ടെ വി​ശു​ദ്ധ​വാ​ര​ത്തി​ന് തു​ട​ക്കം കു​റി​ച്ചു. വി​കാ​രി. ഫാ. ​സി​ജു മു​ട​ക്കോ​ടി​ലി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ട ഓ​ശാ​ന ആ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ മൂ​ന്നു കു​ർ​ബാ​ന​ക​ളി​ലും കു​രു​ത്തോ​ല വി​ത​ര​ണം ന​ട​ത്ത​പ്പെ​ട്ടു.



ക്രി​സ്തു​വി​ന്‍റെ ആ​ഘോ​ഷ​പൂ​ർ​വ​മാ​യ ജ​റു​സ​ലേം പ്ര​വേ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദി​ക്ഷ​ണ​വും ആ​ഘോ​ഷ​പൂ​ർ​വ​മാ​യ ദി​വ്യ​ബ​ലി​യും ഓ​ശാ​ന ആ​ചാ​ര​ണ​ത്തെ ധ​ന്യ​മാ​ക്കി. അ​സി​സ​റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ഷി വ​ലി​യ​വീ​ട്ടി​ൽ സ​ന്ദേ​ശം ന​ൽ​കി. പാ​രി​ഷ് സെ​ക്ര​ട്ട​റി സി​സ്റ്റ​ർ സി​ൽ​വേ​രി​യ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​സി​റ്റേ​ഷ​ൻ സ​ന്യാ​സ സ​മൂ​ഹാം​ഗ​ങ്ങ​ൾ കൈ​ക്കാ​ര​ന്മാ​രാ​യ സാ​ബു ക​ട്ട​പ്പു​റം, ബി​നു പൂ​ത്തു​റ​യി​ൽ, ജോ​ർ​ജ്ജ് മ​റ്റ​ത്തി​ൽ​പ്പ​റ​മ്പി​ൽ, ലൂ​ക്കോ​സ് പൂ​ഴി​ക്കു​ന്നേ​ൽ, നി​ബി​ൻ വെ​ട്ടി​ക്കാ​ട്ടി​ൽ എ​ന്നി​വ​രോ​ടൊ​പ്പം ഓ​ശാ​ന​യാ​ച​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

വി​ശു​ദ്ധ വാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​ന്ന് മു​ത​ൽ വൈ​കു​ന്നേ​രം ഏ​ഴ് വ​രെ കു​മ്പ​സാ​ര​വും വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 6.30 മു​ത​ൽ കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യ​ട​ക്ക​മു​ള്ള പെ​സ​ഹാ തി​രു​ക്ക​ർ​മ​ങ്ങ​ളും ന​ട​ത്ത​പ്പെ​ടും. ദുഃ​ഖ​വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം യു​വാ​ക്ക​ൾ​ക്കാ​യി അ​ഞ്ചു മു​ത​ൽ ഇം​ഗ്ലീ​ഷി​ൽ പീ​ഡാ​നു​ഭ​വ​ശു​ശ്രൂ​ഷ​ക​ൾ ന​ട​ത്ത​പ്പെ​ടും.

വൈ​കി​ട്ട് ഏ​ഴി​നാ​ണ് മ​ല​യാ​ള​ത്തി​ലു​ള്ള പീ​ഡാ​നു​ഭ​വ ശു​ശ്രൂ​ഷ​ക​ൾ. മാ​ർ​ച്ച് 31ന് ​വൈ​കി​ട്ട് അ​ഞ്ചി​ന് ഇം​ഗ്ലീ​ഷി​ൽ യു​വ​തീ യു​വാ​ക്ക​ൾ​ക്കാ​യി ഈ​സ്റ്റ​ർ വി​ജി​ൽ പ്ര​ത്യേ​ക​മാ​യി ന​ട​ത്ത​പ്പെ​ടും. തു​ട​ർ​ന്ന് ഏ​ഴി​നാ​ണ് മ​ല​യാ​ള​ത്തി​ലു​ള്ള ഈ​സ്റ്റ​ർ തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ത്ത​പ്പെ​ടു​ക.

ഏ​പ്രി​ൽ ഒ​ന്നി​ന് ഈ​സ്റ്റ​ർ ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തി​ന് കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും അ​തേ​ദി​വ​സം വൈ​കു​ന്നേ​രം സാ​ധാ​ര​ണ ഞാ​യ​റാ​ഴ്ച​ക​ളി​ൽ ന​ട​ത്ത​പെ​ടാ​റു​ള്ള കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല എ​ന്നും ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ അ​റി​യി​ച്ചു.

ഒ​രു​ക്ക​ത്തോ​ടെ​യും ഭ​ക്തി​യോ​ടെ​യും ശു​ദ്ധ​വാ​ര​ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​വാ​ൻ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി ഇ​ട​വ​ക​യ്ക്ക് വേ​ണ്ടി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ അ​റി​യി​ച്ചു.

സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.