• Logo

Allied Publications

Middle East & Gulf
അ​ലി​ഫ് പൂ​ർ​വ​ദ്യാ​ർഥി എം. ​അ​ബ്ദു​ല്‍ ഫ​ത്താ​ഹി​ന്​ അ​മേ​രി​ക്ക​ൻ യൂ​ണിവേ​ഴ്സി​റ്റി ഫെ​ല്ലോ​ഷി​പ്പ്
Share
റി​യാ​ദ്: നൂ​ത​ന​വും ആ​ക​ർ​ഷ​ക​വു​മാ​യ പ​ദ്ധ​തി​ക​ളി​ലൂ​ടെ വി​ദ്യാ​ഭ്യാ​സ വൈ​ജ്ഞാ​നി​ക രം​ഗ​ത്ത് ശ്ര​ദ്ധേ​യ​മാ​യ ചു​വ​ടു​വയ്​പ്പു​ക​ൾ ന​ട​ത്തു​ന്ന അ​ലി​ഫ് ഇന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ന്‍റെ വി​ജ​യ​ഗാ​ഥ​യി​ൽ മ​റ്റൊ​രു പൊ​ൻ​തൂ​വ​ൽ കൂ​ടി.

അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്ത​മാ​യ കൊ​ളം​ബി​യ യൂ​ണിവേ​ഴ്സി​റ്റി​യി​ല്‍ ഫു​ള്ളി ഫ​ണ്ട​ഡ് ഫെ​ല്ലോ​ഷി​പ്പോ​ടെ മാ​സ്റ്റേ​ഴ്സ് ഇ​ന്‍ ഇ​സ്‌ലാ​മി​ക് സ്റ്റ​ഡീ​സ് ആ​ന്‍​ഡ് മു​സ്‌ലിം ക​ള്‍​ച്ചേ​ഴ്സ് പ്രോ​ഗ്രാ​മി​ന് അ​ലി​ഫ് പൂ​ർ​വ​വി​ദ്യാ​ർ​ഥി എം. ​അ​ബ്ദു​ല്‍ ഫ​ത്താ​ഹി​ന് അ​വ​സ​രം ല​ഭി​ച്ചു.

മാ​സ്റ്റേ​ഴ്സ് ഇ​ൻ ഇ​സ്‌ലാ​മി​ക് സ്റ്റ​ഡീ​സ് ആ​ൻ​ഡ് മു​സ്ലിം ക​ൾ​ച്ച​ർ എ​ന്ന പ്രോ​ഗ്രാ​മി​നാ​ണ് ഫ​ത്താ​ഹി​ന് അ​വ​സ​രം ല​ഭി​ച്ച​ത്. ട്യൂ​ഷ​ൻ ഫീ, ​ഹെ​ല്ത്ത് ഇ​ൻ​ഷു​റ​ൻ​സ്, ലി​വിംഗ് സ്റ്റൈ​പ്മെ​ൻ​ഡ്, സ​മ്മ​ർ ലാ​ഗ്വേ​ജ് ഇ​ൻ​സ്ട്ര​ക്ഷ​ൻ എ​ന്നി​വ അ​ട​ങ്ങി​യ​താ​ണ് ഫെ​ല്ലോ​ഷി​പ്പ്.

ന്യു​യോ​ർ​ക്കി​ലും ല​ണ്ട​നി​ലും ഓ​രോ വ​ർ​ഷം ചെ​ല​വ​ഴി​ക്കു​ന്ന രീ​തി​യി​ലാ​ണ് പ്രോ​ഗ്രാം സം​വി​ധാ​നി​ച്ചി​രി​ക്കു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദ് കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ബി​രു​ദാ​ന​ന്ത​ര വി​ദ്യാ​ർ​ഥി​യാ​ണ് അ​ബ്ദു​ല്‍ ഫ​ത്താ​ഹ്.

ജാ​മി​അ മ​ദീ​ന​ത്തു​ന്നൂ​രി​ല്‍ നി​ന്ന് ബാ​ച്ചി​ലേ​ഴ്സ് ഇ​ന്‍ ഇ​സ്‌ലാ​മി​ക് സ്റ്റ​ഡീ​സും കാ​ലി​ക്ക​റ്റ് യൂ​നി​വേ​ഴ്സി​റ്റി​യി​ല്‍ നി​ന്ന് ബിഎ ഇം​ഗ്ലീ​ഷും ക​ര​സ്ഥ​മാ​ക്കി​യ​തി​ന് പു​റ​മെ ബ്രി​ട്ടീ​ഷ് സൊ​സൈ​റ്റി ഫോ​ര്‍ മി്ഡി​ല്‍ ഈ​സ്റ്റ് സ്റ്റ​ഡീ​സ്, ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു യൂ​ണി​വേ​ഴ്സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.

പ​ഠ​ന പാ​ഠ്യേ​ത​ര മേ​ഖ​ല​യി​ൽ മി​ക​വ് പു​ല​ർ​ത്തി വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലും അ​ധ്യാ​പ​ക​ർ​ക്കി​ട​യി​ലും ശ്ര​ദ്ധേ​യ​നാ​യ ഫ​ത്താ​ഹ് അ​ലി​ഫ് ഇന്‍റർ​നാ​ഷ​ണ​ൽ സ്കൂ​ളി​ലെ ആ​ദ്യ ബാ​ച്ച് വി​ദ്യാ​ർ​ഥിയാ​ണ്.

മ​ല​പ്പു​റം ക​ട​ക്കാ​ട്ടു​പാ​റ സ്വ​ദേ​ശി​ക​ളാ​യ അ​ബ്ദു​റ​ഹ്മാ​ന്‍ സ​ഖാ​ഫി​സൈ​ന​ബ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. മി​ക​ച്ച നേ​ട്ടം കൈ​വ​രി​ച്ച ഫ​ത്താ​ഹി​നെ അ​ലി​ഫ് ഗ്രൂ​പ്പ് ഓ​ഫ് സ്കൂ​ൾ​സ് ഡ​യ​റ​ക്ട​ർ ലു​ഖ്മാ​ൻ അ​ഹ്മ​ദ് അ​ഭി​ന​ന്ദി​ച്ചു.

റിയാദിൽ കുടുങ്ങിയ യു​വാ​വ് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ്: വി​ദ്യാ​സ​മ്പ​ന്ന​നും വി​വി​ധ തൊ​ഴി​ലു​ക​ളി​ൽ പ്രാ​വീ​ണ്യ​മു​ള്ള​വ​നു​മാ​യ യു​വാ​വ് തെ​രു​വി​ൽ ഉ​റ​ങ്ങി​യ​ത് എ​ട്ട് മാ​സ​ക്കാ​ലം.
ന​ഴ്സ് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് നോ​ക് "നൈ​റ്റിം​ഗേ​ല്‍​സ് ഗാ​ല 2024' സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​യ​ല​ത്തി​നു കീ​ഴി​ലു​ള്ള ഫ​ര്‍​വാ​നി​യ റീ​ജി​യ​ണി​ലെ ആ​ശു​പ​ത്രി, ക്ലീ​നി​ക്കു​ക​ള്‍ എ​ന്നി​വ​ട​ങ്ങ​ള
മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ "മാ​മാ​ങ്കം 2k24' വെ​ള്ളി​യാ​ഴ്ച ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ.
കു​വൈ​റ്റ് സി​റ്റി: മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ഏ​ഴാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കു​ന്ന മെ​ഗാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യാ​യ "മാ​
ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.