• Logo

Allied Publications

Americas
കൊ​പ്പേ​ൽ സെന്‍റ് അ​ൽ​ഫോ​ൻ​സാ​യി​ൽ ഭ​ക്തി നി​ർ​ഭ​ര​മാ​യി ഓ​ശാ​ന​യാ​ച​ര​ണം
Share
ഡാ​ളസ് : വി​ശു​ദ്ധ​വാ​ര​ത്തി​ന്‍റെ തു​ട​ക്ക​മാ​യി കൊ​പ്പേ​ൽ സെന്‍റ് അ​ൽ​ഫോ​ൻ​സാ​യി​ൽ സീ​റോ മ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ ഭ​ക്തി​നി​ർ​ഭ​ര​മാ​യി ഓ​ശാ​ന ഞാ​യ​ർ ആ​ച​രി​ച്ചു.

ഓ​ശാ​ന ഞാ​യ​റാ​ഴ്ച രാ​വി​ലെ ദേ​വാ​ല​യ​ത്തി​ൽ ന​ട​ന്ന ദി​വ്യ​ബ​ലി​ക്കും കു​രു​ത്തോ​ല വെ​ഞ്ചി​രി​പ്പി​നും ശു​ശ്രൂ​ഷ​ക​ൾ​ക്കും ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​മാ​ത്യു​സ് കു​ര്യ​ൻ മു​ഞ്ഞ​നാ​ട്ട്, റ​വ. ഫാ ​ജി​മ്മി എ​ട​ക്ക​ള​ത്തൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​ശ്വാ​സി​ക​ൾ ദേ​വാ​ല​യം ചു​റ്റി കു​രു​ത്തോ​ല​ക​ളേ​ന്തി ഭ​ക്തി​നി​ർ​ഭ​ര​മാ​യ കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണം ന​ട​ത്തി.

കു​രി​ശു​മ​ര​ണ​ത്തി​നു മു​മ്പാ​യി ക​ഴു​ത​ക്കു​ട്ടി​യു​ടെ പു​റ​ത്തേ​റി ജ​റു​സ​ലേ​മി​ലേ​ക്ക് വ​ന്ന ക്രി​സ്തു​വി​നെ ഒ​ലി​വി​ന്റെ ചി​ല്ല​ക​ളേ​ന്തി ആ​ര്‍​പ്പു​വി​ളി​ക​ളോ​ടെ ജ​നം സ്വീ​ക​രി​ച്ച​തി​ന്‍റെ അ​നു​സ്മ​ര​ണ​മാ​യ​മാ​ണ് ക്രൈ​സ്ത​വ​ദേ​വാ​ല​യ​ങ്ങ​ളി​ലെ​ങ്ങും ഓ​ശാ​ന​ ആച​രി​ക്കു​ന്ന​ത്. ദേ​വാ​ല​യ​ങ്ങ​ളി​ലെ​ങ്ങും ദി​വ്യ​ബ​ലി​യും കു​രു​ത്തോ​ല ആ​ശി​ര്‍​വാ​ദ​വും കു​രു​ത്തോ​ല പ്ര​ദ​ക്ഷി​ണ​വും ന​ട​ന്നു.

കൊ​പ്പേ​ൽ സെ​ന്‍റ്. അ​ല്‍​ഫോ​ന്‍​സ ദേ​വാ​ല​യ​ത്തി​ലെ പീ​ഡാ​നു​ഭ​വ​വാ​ര തി​രു​ക​ർ​മ്മ​ങ്ങ​ളു​ടെ സ​മ​യം.

തി​ങ്ക​ൾ (03/25) ബു​ധ​ൻ (03/27): രാ​വി​ലെ 7:30 മു​ത​ൽ ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന, രാ​വി​ലെ 8:30 നും ​വൈ​കു​ന്നേ​രം 7 :30 നും ​വി. കു​ർ​ബാ​ന
പെ​സ​ഹാ വ്യാ​ഴം (03/28/2024): ദി​വ്യ ബ​ലി​യും കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും ആ​രാ​ധ​ന​യും വൈ​കു​ന്നേ​രം 7:00 മു​ത​ൽ
ദുഃ​ഖ വെ​ള്ളി (03/29/2024): കു​രി​ശി​ന്‍റെ വ​ഴി​യു​ടെ തി​രു​ക​ർ​മ്മ​ളും പീ​ഡാ​നു​ഭ​വ​സ്മ​ര​ണ​യും വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ൽ
ദുഃ​ഖ ശ​നി (03/30/2024): രാ​വി​ലെ 7:30 ന് ​ആ​രാ​ധ​ന, തു​ട​ർ​ന്ന് 8 :30 ദി​വ്യ​ബ​ലി
ഈ​സ്റ്റ​ർ വി​ജി​ൽ (03/30/2024): ഉ​യി​ർ​പ്പ് തി​രു​ന്നാ​ൾ ക​ർ​മ്മ​ങ്ങ​ൾ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 7:00 മു​ത​ൽ.
ഈ​സ്റ്റ​ർ ഞാ​യ​ർ (03/31/2024): രാ​വി​ലെ 9:00 ന് ​വി. കു​ർ​ബാ​ന.

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക കാ​ന​ഡ ചാ​പ്റ്റ​റി​ന് ന​വ​നേ​തൃ​ത്വം.
ഒ​ട്ടാ​വ: പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക കാ​ന​ഡ ചാ​പ്റ്റ​ർ.
ഫൊ​ക്കാ​ന​യു​ടെ ലെ​ഗ​സി ടീം ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: ഫൊ​ക്കാ​ന​യു​ടെ ലെ​ഗ​സി ടീം ​നൂ​റു​ക​ണ​ക്കി​ന് ഡെ​ലി​ഗേ​റ്റു​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ൽ സം​ഗ​മം സം​ഘ​ടി​പ്
ഷാ ​പു​ര​സ്കാ​ര​ത്തി​ന് ശ്രീ​നി​വാ​സ് ആ​ർ. കു​ൽ​ക്ക​ർ​ണി അ​ർ​ഹ​നാ​യി.
ക​ലി​ഫോ​ർ​ണി​യ: മി​ല്ലി​സെ​ക്ക​ൻ​ഡ് പ​ൾ​സാ​റു​ക​ൾ, ഗാ​മാ​റേ സ്ഫോ​ട​ന​ങ്ങ​ൾ, സൂ​പ്പ​ർ​നോ​വ​ക​ൾ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ണ്ടു​പി​ടി​ത്ത​ങ്ങ​ൾ
കെ.​ജെ. ജ​യിം​സ് കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ചു.
പ്രി​ൻ​സ് ആ​ൽ​ബ​ർ​ട്ട്: അ​യ​ർ​ക്കു​ന്നം ക​ള​പ്പു​ര​യ്ക്ക​ൽ കെ.​ജെ. ജ​യിം​സ് (90, റി​ട്ട.
സ​ജി കു​ര്യ​ന്‍റെ മാ​താ​വ് എ​ൽ​സി കു​ര്യ​ൻ അ​ന്ത​രി​ച്ചു.
ഷി​ക്കാ​ഗോ: ഒ​ഐ​സി​സി യു​എ​സ്എ നോ​ർ​ത്തേ​ൺ റി​ജി​യ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഷി​ക്കാ​ഗോ പ്രൊ​വി​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്