• Logo

Allied Publications

Americas
ന്യൂ​ജഴ്സി​യി​ൽ എം​എം​എ​ൻ​ജെ​യു​ടെ ര​ണ്ടാ​മ​ത് ഇ​ന്‍റർ​ഫെ​യ്ത്ത് ഇ​ഫ്താ​ർ സംഘടിപ്പിച്ചു
Share
ന്യൂ​ജ​ഴ്സി: അ​മേ​രി​ക്ക​യി​ലെ ന്യൂ​ജേ​ഴ്സി റോ​യ​ൽ ആ​ൽ​ബ​ർ​ട്ട് പാ​ല​സി​ൽ മ​ല​യാ​ളി മു​സ്‌ലിംസ് ഓ​ഫ് ന്യൂ​ജ​ഴ്സിയു​ടെ(എംഎംഎ​ൻജെ) നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ര​ണ്ടാ​മ​ത് ഇ​ന്‍റർ​ഫെ​യ്ത്ത് ഇ​ഫ്താ​ർ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി​ക​ളു​ടെ മ​ത​സാ​ഹോ​ദ​ര്യ​വും ഐ​ക്യ​വും വി​ളി​ച്ചോ​തി. വി​വി​ധ മ​ത സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 700ൽ ​പ​രം ആ​ളു​ക​ളാ​ണ് പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത​ത്.

ഇ​ഷാ സാ​ജി​ദി​ന്‍റെ ഖു​ർ​ആ​ൻ അ​വ​ത​ര​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. പ്രോ​ഗ്രാം ക​മ്മ​റ്റി ചെ​യ​ർ​മാ​നും എം​എം​എ​ൻ​ജെ സ​ഹ സ്ഥാ​പ​ക​നു​മാ​യ അ​ബ്ദു​സ്‌​സ​മ​ദ് പോ​ന്നേ​രി സ്വാ​ഗ​തം പ​റ​ഞ്ഞു.

കേ​ര​ള​ത്തിന്‍റെ മ​ത​സൗ​ഹാ​ർ​ദ്ദ പാ​ര​മ്പ​ര്യ​ത്തെ​ക്കു​റി​ച്ചു ഓ​ർ​മി​പ്പി​ച്ച് അ​ത് ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ ന​മ്മ​ൾ എ​ല്ലാ​വ​രും പ​രി​ശ്ര​മി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന്യൂ​ജ​ഴ്സി വു​ഡ്ബ്രി​ഡ്ജ് മേ​യ​ർ ജോ​ൺ ഇ. ​മെ​ക്കോ​മാ​ക്ക് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

മു​സ്‌ലിം സ​മൂ​ഹ​ത്തി​ന്‍റെ സേ​വ​ന സ​ന്ന​ദ്ധ​ത വൂ​ഡ്ബ്രി​ഡ്ജ് ക​മ്യൂ​ണി​റ്റി​യെ വ​ള​രെ​യ​ധി​കം സ​ഹാ​യി​ച്ചി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ന​ന്ദി​യോ​ടെ സ്മ​രി​ച്ചു. എം​എം​എ​ൻ​ജെ പ്ര​സി​ഡ​ന്‍റ് ഫി​റോ​സ് കോ​ട്ട​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്‍റർ​ഫെ​യ്ത് ഇ​ഫ്താ​റി​ പ്രാ​ധ്യാ​ന്യ​ത്തെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം സം​സാ​രി​ച്ചു.



പരിപാടിയുടെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ സു​വ​നീ​ർ, പ്രോ​ഗ്രാ​മി​ന്‍റെ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യും അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി വ്യ​വ​സാ​യി​യു​മാ​യ എ​ര​ഞ്ഞി​ക്ക​ൽ ഹ​നീ​ഫ പ്ര​കാ​ശ​നം ചെ​യ്തു. അ​ബ്ദു​സ​മ​ദ് പോ​ന്നേ​രി, ഫി​റോ​സ് കോ​ട്ട​പ്പ​റ​മ്പി​ൽ, സാ​ജി​ദ് ക​രീം, അ​സ്ലം ഹ​മീ​ദ്, ഹാ​ഫി​റ ഇ​ർ​ഷാ​ദ് എ​ന്നി​വ​ർ ചേ​ർ​ന്ന് സു​വ​നീ​ർ പ​തി​പ്പ് കൈ​മാ​റി.

വ്യ​ത്യ​സ്ത വി​ഷ​യ​ങ്ങ​ളി​ലാ​യി അ​ഹ​മ്മ​ദ് റി​സ്വാ​ൻ (പ്ര​സി​ഡ​ണ്ട്, ന​ന്മ), മു​ഹ​മ്മ​ദ​ലി ചൗ​ധ​രി (മു​ൻ മേ​യ​ർ, ബെ​ർ​നാ​ഡ്സ്), അ​സ്ലം ഹ​മീ​ദ് (സെ​ക്ര​ട്ട​റി, എം​എം​എ​ൻ​ജെ), അ​ലീ​ന ഹാ​രി​സ് (യൂ​ത്ത് ഡ​യ​റ​ക്ട​ർ, ന​ന്മ), സ്വ​പ്ന രാ​ജേ​ഷ്, അ​ർ​ജു​ൻ കൃ​ഷ്ണ​കു​മാ​ർ, ആ​ഷി​യാ​ന അ​ഹ​മ്മ​ദ്, മ​സൂ​ദ് അ​ൽ അ​ൻ​സാ​ർ, ഡോ. ​ല​ത നാ​യ​ർ, ബൈ​ജു വ​ർ​ഗീസ്,

സു​നി​ൽ ട്രൈ​സ്റ്റാ​ർ (നാ​ഷ​ണ​ല്‍ പ്ര​സി​ഡ​ന്‍റ്, ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക), ഡോ. ​ജേ​ക്ക​ബ് തോ​മ​സ് (പ്ര​സി​ഡന്‍റ്, ഫോ​മ), ബോ​ബി ബാ​ൽ, ന​സീ​ർ ഹു​സ്‌​സൈ​ൻ കി​ഴ​ക്കേ​ട​ത്ത്, ഇം​തി​യാ​സ് അ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു. തു​ട​ർ​ന്ന് അ​തി​ഥി​ക​ൾ​ക്കാ​യു​ള്ള എം​എം​എ​ൻ​ജെ​യു​ടെ ഉ​പ​ഹാ​ര​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചു.

അ​ലീ​ന ഹാ​രി​സ്, മ​സൂ​ദ് അ​ൽ അ​ൻ​സാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​വി​ധ മ​ത ഗ്ര​ന്ഥ​ങ്ങ​ളി​ലെ സാ​മ്യ​ത​ക​ൾ ആ​സ്പ​ദ​മാ​ക്കി ക്വി​സ്‌​സ് പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ച്ചു. യു​വാ​ക്ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച ഖു​ർ​ആ​ൻ പാ​രാ​യ​ണ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളാ​യ ഇ​ഷ സാ​ജി​ദ്, സ​യാ​ൻ എ​ന്നി​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. മ​ഗ്രി​ബ് പ്രാ​ർ​ഥ​നയ്​ക്ക് ഹാ​ഫി​ള് ജാ​ബി​ർ നേ​തൃ​ത്വം ന​ൽ​കി.

മ​ല​ബാ​ർ വി​ഭ​വ​ങ്ങ​ൾ അ​ട​ങ്ങി​യ നോ​മ്പ് തു​റ അ​തി​ഥി​ക​ൾ​ക്ക് വ്യ​ത്യ​സ്ത അ​നു​ഭ​വ​മാ​യി. എം​എം​എ​ൻ​ജെ സ​ഹോ​ദ​രി​മാ​ർ ത​യ്യാ​റാ​ക്കി​യ വി​വി​ധ ഇ​ഫ്താ​ർ വി​ഭ​വ​ങ്ങ​ൾ അ​ട​ങ്ങി​യ ഇ​ഫ്‍​താ​ർ ബൈ​റ്റ് സ്റ്റാ​ൾ പ്ര​ത്യേ​കം ശ്ര​ദ്ധേ​യ​മാ​യി.

ഡോ. ​അ​ൻ​സാ​ർ കാ​സിം, അ​ൽ​മാ​സ് താ​ഹ, റി​ദ റ​ഹ്മാ​ൻ എ​ന്നി​വ​ർ സ്റ്റേ​ജ് പ​രി​പാ​ടി​ക​ൾ കോ​ഓ​ർ​ഡി​നേ​റ്റ് ചെ​യ്തു. സി​നാ​ഷ് ഷാ​ജ​ഹാ​ൻ, അ​ജാ​സ് നെ​ടു​വ​ഞ്ചേ​രി, ബാ​ജ​ൽ മൊ​ഹ്യു​ദ്ധീ​ൻ, അ​ഷ്റ​ഫ് ഉ​പ്പി, ഡോ. ​മു​നീ​ർ, അ​ഹ​മ്മ​ദ് ക​ബീ​ർ, മു​നീ​ർ കീ​ഴ​ണ്ണ, നാ​ജി​യ അ​സീ​സ്, അ​ലീ​ന സി​നാ​ഷ്, ന​ബീ​ല അ​ബ്ദു​ൽ അ​സീ​സ്, ബ​ബ്ളി റ​ഷീ​ദ്, അ​ഷ്നി സു​ധി​ൻ, റി​ഷാ​ന അ​സ്ലം, നി​ഷാ​ന ഷ​ബീ​ർ, മു​ഹ​മ്മ​ദ് സ​ലീം, അ​ബ്ദു​ൽ അ​സീ​സ്, അ​മീ​ൻ പു​ളി​ക്ക​ല​ക​ത്ത് തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

ക​ളി കാ​ര്യ​മാ​യി; കൗ​മാ​ര​ക്കാ​ര​ൻ മ​രി​ച്ച​ത് സ്‌​പെ​സി ചി​പ്സ് ക​ഴി​ച്ച​തി​നെ തു​ട​ർ​ന്നെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്.
മാ​സ​ച്യു​സി​റ്റ്‌​സ്: ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ മാ​സ​ച്യു​സി​റ്റ്‌​സി​ൽ മ​രി​ച്ച ഹാ​രി​സ് വോ​ലോ​ബ​യു​ടെ(14) പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത
കാ​ന​ഡ​യി​ലെ എ​​​​ഡ്വേ​​​​ർ​​​​ഡ് ദ്വീ​പി​ൽ കു​ടി​യേ​റ്റ നി​യ​മം പ​രി​ഷ്ക​രി​ച്ചു; ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ നാ​ടു​ക​ട​ത്ത​ൽ ഭീ​ഷ​ണി​യി​ൽ.
ടൊ​റ​ന്‍റോ: കാ​ന​ഡ​യി​ലെ പ്രി​ൻ​സ് എ​ഡ്വേ​ർ​ഡ് ദ്വീ​പി​ൽ പ്ര​വി​ശ്യാ​സ​ർ​ക്കാ​ർ കു​ടി​യേ​റ്റ നി​യ​മം പ​രി​ഷ്ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നി​ര​വ​ധി ഇ​ന
അമേരിക്കയില്‍ വിപുലീകരണത്തിന് ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ്.
ഹൂ​​​​സ്റ്റ​​​​ൺ: ആ​​​​ഗോ​​​​ള ജ്വ​​​​ല്ല​​​​റി ബ്രാ​​​​ന്‍​ഡാ​​​​യ ജോ​​​​യ് ആ​​​​ലു​​​​ക്കാ​​​​സ് യു​​​​എ​​​​സ്എ​​​​യി​​​​ലേ​​​​ക്കു വ്യാ​​​​പ​​​​ന​​
‘അ​മേ​രി​ക്ക​യു​ടെ ആ​ദ്യ ഗു​രു’ ഡോ​ക്യു​മെ​ന്‍റ​റി പി​ബി​എ​സി​ൽ പ്ര​ദ​ർ​ശ​നം ആ​രം​ഭി​ച്ചു.
ന്യൂ​ജ​ഴ്‌​സി: ച​ല​ച്ചി​ത്ര നി​ർ​മാ​താ​വ് രാ​ജാ ചൗ​ധ​രി സം​വി​ധാ​നം ചെ​യ്ത് ആ​ത്മീ​യ മീ​ഡി​യ മീ​ഡി​യ പ്രൊ​ഡ​ക്ഷ​ൻ ആ​ൻ​ഡ് ടാ​ല​ന്‍റ് മാ​നേ​ജ്‌​മെ​ന്‍റ്
ഐ​എ​പി​സി​ക്ക് പു​തു​നേ​തൃ​ത്വം.
ന്യൂ​യോ​ര്‍​ക്ക്: നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ന്‍ വം​ശ​ജ​രാ​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ഇ​ന്‍​ഡോ അ​മേ​രി​ക്ക​ന്‍ പ്ര​സ