• Logo

Allied Publications

Americas
ജെ​യിം​സ് കൂ​ട​ലി​നെ ഒ​ഐ​സി​സി യു​എ​സ്‌​എ അ​ഭി​ന​ന്ദി​ച്ചു
Share
ഹൂ​സ്റ്റ​ൺ: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സി​ന്‍റെ(​ഒ​ഐ​സി​സി) പ്ര​ഥ​മ ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റാ​യി നി​യ​മി​ത​നാ​യ ജെ​യിം​സ് കൂ​ട​ലി​നെ ഒ​ഐ​സി​സി അ​മേ​രി​ക്ക അ​ഭി​ന​ന്ദി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ്‌​ഫോ​മി​ൽ പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ലി​ന്‍റ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന നാ​ഷ​ണ​ൽ എ​ക്സി​ക്യൂ​ട്ടി​വാ​ണ് ജെ​യിം​സ് കൂ​ട​ലി​നെ അ​ഭി​ന​ന്ദി​ച്ച​ത്.

ഹൂ​സ്റ്റ​ണി​ൽ സ്ഥി​ര​താ​മ​സ​ക്കാ​ര​നും പ​ത്ത​നം​തി​ട്ട കോ​ന്നി സ്വ​ദേ​ശി​യു​മാ​യ ജെ​യിം​സ് കൂ​ട​ലി​ന് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്ന​താ​യി സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് മാ​ത്യു (ജീ​മോ​ൻ റാ​ന്നി) പ​റ​ഞ്ഞു. നി​ല​വി​ല്‍ ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സ് (ഒ​ഐ​സി​സി യു​എ​സ്എ) നാ​ഷ​ണ​ല്‍ ചെ​യ​ര്‍​മാ​നാ​ണ് ജെ​യിം​സ് കൂ​ട​ല്‍.



അ​മേ​രി​ക്ക​യി​ല്‍ നി​ന്നു​ള്ള ലോ​ക കേ​ര​ള​സ​ഭാ അം​ഗം, വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ഗ്ലോ​ബ​ല്‍ ബി​സി​ന​സ് ഫോ​റം ചെ​യ​ര്‍​മാ​നാ​യും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജെ​യിം​സ് കൂ​ട​ൽ അ​മേ​രി​ക്ക​യി​ലെ ഹൂ​സ്റ്റ​ണ്‍ ആ​സ്ഥാ​ന​മാ​ക്കി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഗ്ലോ​ബ​ല്‍ ഇ​ന്ത്യ​ന്‍ മീ​ഡി​യ ചെ​യ​ര്‍​മാ​നും എം​എ​സ്ജെ ബി​സി​ന​സ് ഗ്രൂ​പ്പ് ശൃം​ഖ​ല​യു​ടെ ചെ​യ​ര്‍​മാ​നു​മാ​നും 1994 മു​ത​ല്‍ ബ​ഹ​റ​നി​ലും 2015 മു​ത​ല്‍ യു​എ​സ്എ​യി​ലു​മാ​യി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ സേ​വ​നം ന​ട​ത്തി വ​രു​ന്ന വ്യ​ക്തി​യാ​ണെ​ന്ന് പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഒ​ഐ​സി​സി യു​എ​സ്എ​യു​ടെ മ​റ്റു ദേ​ശീ​യ ഭാ​ര​വാ​ഹി​ക​ളാ​യ സ​ന്തോ​ഷ് എ​ബ്ര​ഹാം, ക​ള​ത്തി​ൽ വ​ർ​ഗീ​സ്, ജോ​ബി ജോ​ർ​ജ്‌, ഡോ.​മാ​മ്മ​ൻ സി. ​ജേ​ക്ക​ബ്, സ​ജി എ​ബ്ര​ഹാം, പി.​പി. ചെ​റി​യാ​ൻ, ജോ​ർ​ജി വ​ർ​ഗീ​സ്, സ​ജി ജോ​ർ​ജ്, സാ​ജ​ൻ കു​ര്യ​ൻ, അ​ല​ൻ ചെ​ന്നി​ത്ത​ല, രാ​ജേ​ഷ് മാ​ത്യു, ചാ​ച്ചി ഡി​ട്രോ​യി​റ്റ്, ലാ​ജി തോ​മ​സ്, വാ​വ​ച്ച​ൻ മ​ത്താ​യി, പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ, അ​നി​ൽ ജോ​സ​ഫ് മാ​ത്യു, സാ​ബി​ൻ തോ​മ​സ്, മി​ലി ഫി​ലി​പ്പ്, ഷി​ബു പു​ല്ല​മ്പ​ള്ളി​ൽ, സ​ജി കു​ര്യ​ൻ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു സം​സാ​രി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി എ​ബ്ര​ഹാം ന​ന്ദി അ​റി​യി​ച്ചു.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ