റിയാദ്: ചാരിറ്റിയുടെ പുണ്യവുമായി പാലക്കാട് ജില്ലാ പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. നാലു വർഷത്തോളമായി ശമ്പളവും മറ്റു അനുകൂല്യങ്ങളുമില്ലാതെ പ്രവാസത്തിന്റെ കഷ്ടതകളനുഭവിക്കുന്ന റിയാദ് ഫർണീച്ചർ കമ്പനിയിലെ ലേബർ ക്യാമ്പിൽ വച്ചു നടന്ന ഇഫ്താറിൽ തൊഴിലാളികളടക്കം അഞ്ഞൂറിലധികം പേർ പങ്കെടുത്തു.
അന്നേ ദിവസം തന്നെ പാലക്കാട് ജില്ലയിലെ പതിനഞ്ചോളം വരുന്ന ശരണാലയങ്ങളിലും ഇഫ്താർ സംഘടിപ്പിച്ചു. പ്രസിഡന്റ് കബീർ പട്ടാമ്പി , സെക്രട്ടറി ഷഫീക് പാറയിൽ, ട്രഷറർ ശ്യാം സുന്ദർ, കോഓർഡിനേറ്റർ മഹേഷ് ജയ്, ശിഹാബ് കരിബാറ, ഷാജീവ് ശ്രീകൃഷ്ണപുരം, ഷഫീർ പത്തിരിപ്പാല, ഫൈസൽ ബഹ്സാൻ,
റൗഫ് പട്ടാമ്പി, അൻവർ സാദത്, അഷറഫ് അപ്പക്കാട്ടിൽ, ജംഷാദ് വക്കയിൽ, ബാബു പട്ടാമ്പി, സുരേഷ് ആലത്തൂർ, അനസ്, നഫാസ്, വാസുദേവൻ, മുജീബ്, മനാഫ്, സുബീർ, ഫൈസൽ പാലക്കാട്, മധു, അൻസാർ, കരീം,സയ്യിദ്,ഇസഹാക്, ഷഹീർ പാതിരിപ്പാല, സുൾഫി, അനീഷ്, വിക്കി,മ നു, സുബിൻ, ഭൈമിസുബിൻ, വിനോദ്, മുജീബ് എന്നിവർ നേതൃത്വം നൽകി
പൊതുപ്രവർത്തകൻ ഷിഹാബ് കൊട്ടുകാട്, മീഡിയയെ പ്രതിനിധീകരിച്ച് ഷംനാദ് കരുനാഗപ്പള്ളി, മുസ്തഫ ടോപ്ചിക്കൻ തുടങ്ങിയ നിരവധി പൗരപ്രമുഖരും സന്നിഹിതരായിരുന്നു. കഷ്ടത അനുഭവിക്കുന്ന തൊഴിലാളികളുമായി ഏറെ നേരം അനുഭങ്ങളും വിഷമതകളും പങ്കിട്ട അസോസിയേഷൻ ഭാരവാഹികൾ അവരുടെ അവസ്ഥയും സാഹചര്യങ്ങളും പരമാവധി ബന്ധപ്പെട്ടവരിലെത്തിക്കാമെന്നും ഉറപ്പുനൽകി.
|