• Logo

Allied Publications

Americas
റ​ജി വി. ​കു​ര്യ​ൻ ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു
Share
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: 2024 2026 കാ​ല​യ​ള​വി​ൽ ഫൊ​ക്കാ​ന നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് ടെ​ക്സ​സി​ൽ നി​ന്നും റ​ജി വി. ​കു​ര്യ​ൻ മ​ത്സ​രി​ക്കു​ന്നു. ഡോ. ​ക​ല ഷ​ഹി പ്ര​സി​ഡ​ന്‍റാ​യി മ​ത്സ​രി​ക്കു​ന്ന പാ​ന​ലി​ലാ​ണ് ടെ​ക്സ​സി​ലെ സാ​മൂ​ഹ്യ സാം​സ്കാ​രി​ക രം​ഗ​ത്ത് സ​ജീ​വ​മാ​യ റ​ജി വി. ​കു​ര്യ​ൻ മ​ത്സ​രി​ക്കു​ന്ന​ത്.

2007ൽ ​ഹൂ​സ്റ്റ​ൺ ഏ​രി​യ​യി​ൽ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന് തു​ട​ക്ക​മി​ട്ട റ​ജി പ്ര​ധാ​ന​മാ​യും അ​ധ്യ​ത്മി​ക രം​ഗ​ത്താ​യി​രു​ന്നു ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​ത്. മാ​ർ​ത്തോ​മ്മാ സ​ഭാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യ അ​ദ്ദേ​ഹം 2017 മു​ത​ൽ 2019 വ​രെ മാ​ർ​ത്തോ​മ്മാ സ​ഭാ മ​ണ്ഡ​ലം പ്ര​തി​നി​ധി​യാ​യി​രു​ന്നു.

ഓ​യി​ൽ, ഗ്യാ​സ് മേ​ഖ​ല​യി​ൽ ബി​സി​ന​സ് സം​രം​ഭ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മി​ടു​ക​യും ആ ​രം​ഗ​ത്ത് വ​ലി​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ക്കു​ക​യും ചെ​യ്ത റ​ജി, വി​വി​ധ അ​ന്താ​രാ​ഷ്ട്ര ബി​സി​ന​സ് സം​രം​ഭ​ങ്ങ​ളി​ലും പ​ങ്കാ​ളി​യാ​ണ്.

ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും അ​ദ്ദേ​ഹം പ​ങ്കാ​ളി​യാ​ണ്. എ​ച്ച്ഐ​വി ബാ​ധി​ത​രാ​യ കു​ട്ടി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും സ​ഹാ​യം ന​ൽ​കു​ന്ന “പ്രേ​ഷി​ത ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ്” അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്.

അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ ബി​ൽ​ഡിം​ഗ് ക​മ്മി​റ്റി അം​ഗ​മാ​യി സ​ജീ​വ പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച​തു കൂ​ടാ​തെ ഇ​ന്ത്യ​ൻ പ്രാ​ദേ​ശി​ക ക​മ്യൂ​ണി​റ്റി​ക​ളു​ടെ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ക​യും അ​വ​യു​ടെ പ​രി​ഹാ​ര​ത്തി​നാ​യി ശ്ര​മി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഫൊ​ക്കാ​ന​യു​ടെ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള താ​ന്‍ നാ​ഷ​ണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​മ്പോ​ൾ ഒ​രു പ്ര​ഫ​ഷ​ണ​ൽ ടീം ഒപ്പമുള്ളതി​ന്‍റെ ചാ​രി​താ​ർ​ഥ്യ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഏ​ത് പ്ര​ശ്ന​ങ്ങ​ൾ​ക്കും വ്യ​ക്തി​പ​ര​മാ​യും സം​ഘ​ട​നാ​പ​ര​മാ​യും ത​നി​ക്ക് ചെ​യ്യാ​ൻ ക​ഴി​യു​ന്ന സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​വാ​ൻ ഫൊ​ക്കാ​ന​യി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ