• Logo

Allied Publications

Americas
കാ​ൻ യൂ​ത്ത് ഫോ​റം പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സ​മാ​രം​ഭി​ച്ചു
Share
നാ​ഷ്‌​വി​ൽ: കേ​ര​ള അ​സോ​സിയേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ലി​ന്‍റെ (കാ​ൻ) 202425 വ​ർ​ഷ​ത്തെ യൂ​ത്ത് ഫോ​റം പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം സെ​ക്ക​ൻ​ഡ് ഹാ​ർ​വെ​സ്റ്റ് ഫൂ​ഡ് ബാ​ങ്കി​ന്‍റെ വോ​ള​ണ്ടി​യ​ർ സേ​വ​ന പ്രോ​ജ​ക്റ്റി​ൽ പ​ങ്കെ​ടു​ത്തു​കൊ​ണ്ട് സ​മാ​രം​ഭി​ച്ചു.

യൂ​ത്ത് ഫോ​റ​ത്തി​ന്‍റെ പ്രാ​ഥ​മി​ക ല​ക്ഷ്യം കാ​നി​ന്‍റെ ഭാ​ഗ​മാ​യ യു​വ​ജ​ന​ങ്ങ​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​മെ​ല്ലാം സാ​മു​ഹ്യ​സേ​വ​ന​ങ്ങ​ൾ​ക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മു​ള്ള അ​വ​സ​ര​ങ്ങ​ൾ ഒ​രു​ക്കി​ക്കൊ​ടു​ക്കു​ക​യും അ​വ​രു​ടെ ആ​ശ​യ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും പ്ര​ക​ടി​പ്പി​ക്കാ​ൻ പ്രാ​പ്ത​രാ​ക്കു​ക​യും ചെ​യ്യു​ക എ​ന്നു​ള്ള​താ​ണ്‌.

സെ​ക്ക​ൻ​ഡ് ഹാ​ർ​വെ​സ്റ്റ് ഫൂ​ഡ് ബാ​ങ്ക് വി​ദ്യാ​ഭാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച “ഹം​ഗ​ർ 101” എ​ന്ന പ​ദ്ധ​തി​യി​ൽ കാ​ൻ യൂ​ത്ത് വോ​ള​ണ്ടി​യ​ർ​മാ​ർ ഭാ​ഗ​വാ​ക്കാ​യി. ഹം​ഗ​ർ 101ന്‍റെ ല​ക്ഷ്യം പു​തു​ത​ല​മു​റ​യെ പ​രി​മി​താ​യ ബ​ഡ്ജ​റ്റി​നു​ള്ളി​ൽ നി​ന്നു​കൊ​ണ്ട് എ​ങ്ങി​നെ പ​ട്ടി​ണി കി​ട​ക്കാ​തി​രി​ക്കാ​ൻ ക​ഴി​യും എ​ന്ന ആ​ശ​യം പ​ഠി​പ്പി​ക്കു​ക​യാ​ണ്‌.



അ​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ റോ​ൾ പ്ലേ​യ്ക്കു​ള്ള അ​വ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് വി​വി​ധ ടാ​സ്കു​ക​ൾ ന​ല്കു​ക​യും കു​ടും​ബ​ത്തി​നു​വേ​ണ്ടി താ​ങ്ങാ​നാ​വു​ന്ന വി​ല​യു​ള്ള ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങി​ക്കു​ന്ന​തെ​ങ്ങി​നെ​യ​ന്ന വെ​ല്ലു​വി​ളി ന​ൽ​കു​ക​യും ചെ​യ്തു. ഈ ​പ്ര​വ​ർ​ത്ത​നം പു​തു​ത​ല​മു​റ വോ​ള​ണ്ടി​യ​ർ​മാ​ർ​ക്ക് ന​ല്ലൊ​രു അ​നു​ഭ​വ​മാ​ണ് സ​മ്മാ​നി​ച്ച​ത്.

ശേ​ഷം വോ​ള​ണ്ടി​യ​ർ​മാ​ർ ഒ​രു മ​ണി​ക്കൂ​റി​ലേ​റേ നീ​ണ്ട കേ​ടു​വ​രാ​ത്ത ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വേ​ർ​തി​രി​ച്ച് പാ​ക്ക് ചെ​യ്ത് എ​ങ്ങി​നെ വെ​യ​ർ​ഹൗ​സി​ൽ നി​ന്നും സ്റ്റോ​റി​ക​ളി​ലേ​ക്കും ഫൂ​ഡ് ഡ്രൈ​വ് സെ​ന്‍റ​റു​ക​ളി​ലേ​ക്കും എ​ത്തി​ക്കാ​മെ​ന്ന പ​രി​ശീ​ല​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടു.

ഒ​രു ടീ​മെ​ന്ന നി​ല​യി​ൽ ഒ​രു​മ​ണി​ക്കു​റി​നു​ള്ളി​ൽ 350ലേ​റെ ഫൂ​ഡ് പാ​ക്ക​റ്റ് ത​യാ​റാ​ക്കി. ഈ ​പാ​ക്ക​റ്റു​ക​ൾ ദ​രി​ദ്ര​രാ​യ കു​ട്ടി​ക​ൾ​ക്ക് ന​ൽ​കും. ഈ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലു​ടെ​യെ​ല്ലാം കാ​ൻ യൂ​ത്ത് വോ​ള​ണ്ടി​യ​ർ​മാ​ർ സാ​മൂ​ഹ്യ​സേ​വ​ന​ത്തി​ന്‍റെ​പ്രാ​ധാ​ന്യ​വും അ​തി​ന്‍റെ സ്വാ​ധീ​ന​വും മ​ന​സി​ലാ​ക്കാ​ൻ സ​ഹാ​യി​ച്ചു.



കാ​ൻ യൂ​ത്ത് ഫോ​റം ചെ​യ​ർ ഷാ​ഹി​ന കോ​ഴി​ശേ​രി പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്കി. ലി​നു രാ​ജ്, സ​മീ​ർ മേ​നോ​ൻ എ​ന്നി​വ​രും സ​ഹാ​യി​ച്ചു. ക​ല്യാ​ണീ പ​ത്യാ​രി, ശി​വ​ദ ലി​നു, ജോ​ൺ രാ​ജ്, ദ​ർ​ശ് മേ​നോ​ൻ, അ​ഭി​രാ​മി അ​നി​ൽ​കു​മാ​ർ, ആ​ൻ​ഡ്രൂ സാം, ​ശ്രീ​ഹ​രി നാ​യ​ർ, ഡാ​നി​യേ​ൽ ജോ​സ​ഫ്, ഡേ​വി​ഡ് ജോ​സ​ഫ്, ഇ​ഷാ​ൽ അ​ഹ​മ്മ​ദ് മ​ച്ചി​ങ്ങ​ൽ എ​ന്നീ കു​ട്ടി​ക​ളാ​ണ് ഈ ​സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്.

കാ​ൻ പ്ര​സി​ഡ​ന്‍റ് ഷി​ബു പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ങ്ക​ർ മ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്ത യു​വ വോ​ള​ണ്ടി​യ​ർ​മാ​രെ അ​ഭി​ന​ന്ദി​ച്ചു. പ്രോ​ഗ്രാ​മി​നെ​കു​റി​ച്ചു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ൾ കു​ട്ടി​ക​ൾ പ​ങ്കു​വെ​ച്ചു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്‌​വി​ൽ യൂ​ത്ത് ഫോ​റം വ​രും ദി​വ​സ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ​ക്കാ​യി നൈ​പു​ണ്യ​വി​ക​സ​ന​ത്തി​നും, സാ​മു​ഹ്യ​സേ​വ​ന​ത്തി​നും വേ​ണ്ടി​യു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്.

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്.
ഡാ​ള​സ്: റി​ച്ചാ​ർ​ഡ്സ​ൺ സി​റ്റി​യി​ൽ സ​യ​ൺ ച​ർ​ച്ചി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) വൈ​കു​ന്നേ​രം 6.30ന് ​സം​ഗീ​ത ആ​രാ​ധ​ന ന​ട​ത്തു​ന്നു.
12ാം വ​ർ​ഷ​ത്തി​ന്‍റെ നി​റ​വി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് ‌ മാ​ർ​ത്ത ദേ​വാ​ല​യം.
ഇ​ലി​നോ​യി​സ്: ഷി​ക്കാ​ഗോ അ​തി​രൂ​പ​ത​യി​ലെ മ​ല​യാ​ളി റോ​മ​ൻ ക​ത്തോ​ലി​ക്ക ഇ​ട​വ​ക ദേ​വാ​ല​യ​മാ​യ മോ​ർ​ട്ട​ൻ ഗ്രോ​വി​ലെ സെ​ന്‍റ് മാ​ർ​ത്ത ദേ​വാ​ല​യ​ത
ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റ​ത്തി​നെ സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ആ​ഗോ​ള സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഷി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റാ​ളും നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ സീ​നി​യ​ര്‍ മോ​സ്റ്റ് മ​ല​യാ​ളി വൈ​ദീ​
സൗ​ത്ത് ജ​ഴ്‌​സി​യി​ലും ബാ​ള്‍​ട്ടി​മോ​റി​ലും ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ന​ട​ത്തി.
ഫി​ലാ​ഡ​ല്‍​ഫി​യ: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ര്‍ 27 മു​ത​ല്‍ 29 വ​രെ
ഹൂ​സ്റ്റ​ൺ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക്വി​സ്; സെ​ന്‍റ് ജെ​യിം​സ് ടീ​മി​ന് ഒ​ന്നാം സ്ഥാ​നം.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ ഇ​ട​വ​ക​ളെ പ​ങ്കെ​ടു​പ്പ