• Logo

Allied Publications

Americas
കോ​പ്പേ​ല്‍ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ല​യാ​ളി​യാ​യ ബി​ജു മാ​ത്യു എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു
Share
ഡാ​ള​സ്: ടെ​ക്സ​സ് സം​സ്ഥാ​ന​ത്തെ കോ​പ്പേ​ൽ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ല​യാ​ളി​യാ​യ ബി​ജു മാ​ത്യു എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. നി​ല​വി​ൽ സി​റ്റി​യു​ടെ പ്രോ​ടേം മേ​യ​റാ​യ ബി​ജു മാ​ത്യു ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.

2018ൽ ​ബി​ജു മാ​ത്യു മ​ത്സ​രി​ക്കു​മ്പോ​ൾ കോ​പ്പേ​ൽ സി​റ്റി​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ് വി​ദേ​ശ​ത്ത് ജ​നി​ച്ച് വ​ള​ർ​ന്ന ഒ​രു വ്യ​ക്തി കൗ​ൺ​സി​ലി​ൽ വി​ജ​യി​ക്കു​ന്ന​ത്. അ​ന്ന് അ​ദ്ദേ​ഹം ര​ണ്ട് എ​തി​രാ​ളി​ക​ളെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് വി​ജ​യി​ച്ച​ത്.

തു​ട​ർ​ന്ന് 2021ൽ 35​ല​ധി​കം വ​ർ​ഷ​മാ​യി സി​റ്റി​യി​ൽ സ്ഥി​ര താ​മ​സ​ക്കാ​ര​നാ​യ മാ​ർ​ക്ക്‌ സ്മി​ത്ത് എ​ന്ന ശ​ക്ത​നാ​യ എ​തി​രാ​ളി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് വി​ജ​യി​ച്ച​തും പി​ന്നീ​ട് പ്രോ​ടേം മേ​യ​ർ ആ​യ​തും. കോ​പ്പേ​ൽ സി​റ്റി​യു​ടെ പ്ലേ​സ് സി​ക്സി​ൽ നി​ന്നാ​ണ് 2024ൽ ​എ​തി​രി​ല്ലാ​തെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്.

തി​രു​വ​ല്ല എ​സി ഹൈ​സ്കൂ​ളി​ൽ നി​ന്ന് പ​ത്താം ക്ലാ​സ്സ് വി​ദ്യാ​ഭ്യാ​സം പൂ​ര്‍​ത്തീ​ക​രി​ച്ച് അ​മേ​രി​ക്ക​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന ബി​ജു മാ​ത്യു പ്ര​സി​ദ്ധ​മാ​യ ബോ​സ്റ്റ​ണ്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ നി​ന്ന് എ​ൻ​ജീ​നി​യ​റിം​ഗി​ൽ ബി​രു​ദ​വും തു​ട​ർ​ന്ന് മാ​സ്റ്റേ​ഴ്‌​സും ക​ര​സ്ഥ​മാ​ക്കി​യ ശേ​ഷ​മാ​ണ് ഐ ​ടി മേ​ഖ​ല​യി​ലെ ജോ​ലി​യു​ടെ ഭാ​ഗ​മാ​യി ഡാ​ള​സി​ലെ കോ​പ്പേ​ൽ സി​റ്റി​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കു​ന്ന​ത്.

മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ ഡാ​ള​സ് ഫാ​ർ​മേ​ഴ്‌​സ് ബ്രാ​ഞ്ച് ഇ​ട​വ​കാം​ഗ​മാ​യ ബി​ജു മാ​ത്യു​വി​ന് ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ മു​ന്‍ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി​യും എം​പി​യു​മാ​യ ശ​ശി ത​രൂ​ർ തു​ട​ങ്ങി​യ നേ​താ​ക്ക​ളു​മാ​യി നേ​രി​ട്ട് ക​ണ്ട് അ​മേ​രി​ക്ക​യി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യു​വാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.