• Logo

Allied Publications

Americas
യു​എ​സി​ൽ പ​ന്നി​യു​ടെ വൃ​ക്ക മ​നു​ഷ്യ​നി​ൽ വ​ച്ചു​പി​ടി​പ്പി​ച്ചു
Share
ന്യൂയോർക്ക്: അ​മേ​രി​ക്ക​യി​ൽ ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ പ​ന്നി​യി​ൽ​നി​ന്നു​ള്ള വൃ​ക്ക വി​ജ​യ​ക​ര​മാ​യി മ​നു​ഷ്യ​നി​ൽ വ​ച്ചു​പി​ടി​പ്പി​ച്ചു. ബോ​സ്റ്റ​ണി​ലെ മ​സാ​ച്യു​സെ​റ്റ്സ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ​മാ​രാ​ണു 62 വ​യ​സു​കാ​ര​നാ​യ റി​ച്ചാ​ർ​ഡ് സ്ലേ​മാ​നി​ൽ വൃ​ക്ക ഘ​ടി​പ്പി​ച്ച​ത്.

സ്ലേ​മാ​ൻ സു​ഖം പ്രാ​പി​ച്ചു വ​രി​ക​യാ​ണെ​ന്നും ഉ​ട​ൻ ഡി​സ്ചാ​ർ​ജ് ചെ​യ്യ​പ്പെ​ടു​മെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഹാ​നി​ക​ര​മാ​യ ജീ​നു​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നും അ​നു​യോ​ജ്യ​മാ​യ മ​നു​ഷ്യ​ജീ​നു​ക​ൾ ചേ​ർ​ക്കു​ന്ന​തി​നു​മാ​യി ജ​നി​ത​ക​മാ​യി എ​ഡി​റ്റ് ചെ​യ്ത ഒ​രു പ​ന്നി​യി​ൽ​നി​ന്നു​ള്ള വൃ​ക്ക ആ​ണു രോ​ഗി​ക്കു ന​ൽ​കി​യ​ത്.

ലോ​ക​ത്തി​ലാ​ദ്യ​മാ​യി​യാ​ണ് പ​ന്നി​യു​ടെ വൃ​ക്ക ഒ​രാ​ളി​ലേ​ക്ക് വി​ജ​യ​ക​ര​മാ​യി മാ​റ്റി​വ​യ​ക്കു​ന്ന​ത്. നേ​ര​ത്തെ, മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച മ​നു​ഷ്യ​രി​ൽ പ​ന്നി​യു​ടെ വൃ​ക്ക​ക​ൾ താ​ത്കാ​ലി​ക​മാ​യി മാ​റ്റി​വ​ച്ചി​രു​ന്നു.

2022 ജ​നു​വ​രി​യി​ൽ മേ​രി​ലാ​ൻ​ഡ് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ​ക്ട​ർ​മാ​ർ ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യ പ​ന്നി​യു​ടെ ഹൃ​ദ​യം 57 വ​യ​സു​കാ​ര​നി​ൽ മാ​റ്റി​വ​ച്ചി​രു​ന്നു. പ​ക്ഷേ ര​ണ്ടു മാ​സ​ത്തി​നു​ശേ​ഷം അ​ദ്ദേ​ഹം മ​രി​ച്ചു.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ