• Logo

Allied Publications

Americas
ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യു​ടെ ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു
Share
ഷി​ക്കാ​ഗോ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ ​പ്ര​ധാ​ന തി​രു​നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് തു​ട​ക്കം കു​റി​ച്ച കാ​രു​ണ്യ ഭ​വ​ന​നി​ർ​മാ​ണ​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ഭ​വ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ധൃ​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു.

2023ലെ ​പ്ര​ധാ​ന തി​രു​നാ​ളിന്‍റെ പ്ര​സു​ദേ​ന്തി​മാ​രാ​യി​രു​ന്ന വ​നി​ത​ക​ൾ ഒ​ന്നു​ചേ​ർ​ന്ന് ഏ​റ്റെ​ടു​ത്തു​ന​ട​ത്തു​ന്ന പ​ദ്ധ​തി​യാ​ണ് കാ​രു​ണ്യ ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി. ഭ​വ​ന​ര​ഹി​ത​ർ​ക്ക് കൈ​ത്താ​ങ്ങാ​കു​വാ​ൻ വ​നി​ത​ക​ൾ തെ​രെ​ഞ്ഞെ​ടു​ത്ത​ത് കോ​ട്ട​യം അ​തി​രൂ​പ​ത​യി​ലെ ഹൈ​റേ​ഞ്ച് പ​ഠ​മു​ഖം ഫൊ​റോ​നാ​യി​ലെ വി​വി​ധ ഇ​ട​വ​ക​ളി​ൽ നി​ന്നുള്ള എട്ട് കു​ടും​ബ​ങ്ങ​ളെ​യാ​ണ്.

ജ​നു​വ​രി​യിൽ നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ ക്നാ​നാ​യ റീ​ജി​യ​ൺ വി​കാ​രി ജ​ന​റാ​ൾ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ, അ​താ​ത് ഇ​ട​വ​ക വി​കാ​രി​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ദ്യ ഭ​വ​ന​ങ്ങ​ളു​ടെ ത​റ​ക്ക​ല്ലി​ടീ​ൽ ച​ട​ങ്ങു​ക​ൾ നി​ർ​വഹി​ച്ചു.

സ​മ​യബ​ന്ധി​ത​മാ​യി ഓ​രോ ഭാ​വ​ന​ങ്ങ​ളു​ടെ​യും നി​ർമാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​തി​ന​കം ത​ന്നെ പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു എ​ന്ന് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​യി​ൽ, ജോ​ജോ അ​നാ​ലി​ൽ, ജി​നോ ക​ക്കാ​ട്ട് എ​ന്നി​വ​ര​ട​ങ്ങി​യ കോഓർഡിനേഷൻ ക​മ്മിറ്റി അ​റി​യി​ച്ചു.

സെ​ലി​ൻ ചൊ​ള്ള​മ്പേ​ൽ ചെ​യ​ർ പേ​ഴ്‌​സ​ണാ​യും, മ​ഞ്ജു ക​ല്ലി​ടു​ക്കി​ൽ, സ്റ്റോ​പ്പി പോ​ള​ക്ക​ൽ, ലി​യാ കു​ന്ന​ശേരി, സി​ജു കൂ​വ​ക്കാ​ട്ടി​ൽ, ഡോ​ളി കി​ഴ​ക്കേ​ക്കു​റ്റ്, സി​ജു വെ​ള്ളാ​രം​കാ​ലാ​യി​ൽ, മ​ഞ്ജു ആ​നാ​ലി​ൽ, ജീ​നാ ക​ണ്ണ​ച്ചാം​പ​റ​മ്പി​ൽ, ജി​ഷ പൂ​ത്ത​റ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യു​ള്ള പ​തി​മൂ​ന്നം​ഗ ക​മ്മിറ്റി​യാ​ണ് ഭ​വ​ന​നി​ർ​മാ​ണ പ​ദ്ധ​തി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

തി​രു​നാ​ളി​ന്‍റെ ഭാ​ഗ​മാ​യും അ​തി​നു ശേ​ഷ​വും ഉ​ദാ​ര​മാ​യി സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു​കൊ​ണ്ട് ഈ ​ഭ​വ​ന​നി​ർ​മാ​ണ​പ​ദ്ധ​തി​യെ ഹൃ​ദ​യ​ത്തി​ലേ​റ്റി​യ എ​ല്ലാ വ​നി​ത​ക​ൾ​ക്കും ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കും ഇ​ട​വ​ക​യു​ടെ പേ​രി​ലു​ള്ള ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യി ഇ​ട​വ​ക വി​കാ​രി ഫാ. ​സി​ജു മു​ട​ക്കോ​ടി​ൽ അ​റി​യി​ച്ചു.

2024ലെ ​പ്ര​ധാ​ന​ത്തി​രു​നാ​ളി​ന് മു​ൻ​പാ​യി എ​ല്ലാ ഭ​വ​ന​ങ്ങ​ളും പൂ​ർ​ത്തി​യാ​ക്കി​കൊ​ണ്ട് ഹൈ​റേ​ഞ്ചി​ലെ കു​ടും​ബ​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​കു​വാ​ൻ സാ​ധി​ക്കുമെന്നു​ള്ള പ്ര​ത്യാ​ശ​യോ​ടെ​യാ​ണ് പ​ദ്ധ​തി​യു​മാ​യി മു​ന്നോ​ട്ട് പോ​കു​ന്ന​ത് എ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

ഈ ​കാ​രു​ണ്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്തി​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ക​മ്മി​റ്റി​യം​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു.

സ്റ്റീ​ഫ​ൻ ദേ​വ​സി നേ​തൃ​ത്വം ന​ൽ​കു​ന്ന ക്രി​സ്തീ​യ സം​ഗീ​ത വി​രു​ന്ന് ഞാ​യ​റാ​ഴ്ച ഡാ​ള​സി​ൽ.
ഡാ​ള​സ്: സം​ഗീ​ത ലോ​ക​ത്ത് ഏ​റെ പ്ര​സി​ദ്ധ​നാ​യ സ്റ്റീ​ഫ​ൻ ദേ​വ​സി ന​യി​ക്കു​ന്ന ക്രി​സ്തീ​യ സം​ഗീ​ത വി​രു​ന്ന് ഡാ​ള​സി​ലെ ശാ​രോ​ൻ ഇ​വ​ന്‍റ് സെ​ന്‍റ​റ
ഹൂ​സ്റ്റ​ണി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് വി​മാ​ന​സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​തി​നാ​യി മാ​ഗ് കാ​മ്പ​യി​ൻ ആ​രം​ഭി​ച്ചു.
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ദ​ക്ഷി​ണേ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ഇ​ന്ത്യ​യി​ലേ​ക്കു​ള്ള യാ​ത്ര സു​ഗ​മ​മാ​ക്കു​ന്ന​തി
ക​ളി കാ​ര്യ​മാ​യി; കൗ​മാ​ര​ക്കാ​ര​ൻ മ​രി​ച്ച​ത് സ്‌​പെ​സി ചി​പ്സ് ക​ഴി​ച്ച​തി​നെ തു​ട​ർ​ന്നെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്.
മാ​സ​ച്യു​സി​റ്റ്‌​സ്: ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ മാ​സ​ച്യു​സി​റ്റ്‌​സി​ൽ മ​രി​ച്ച ഹാ​രി​സ് വോ​ലോ​ബ​യു​ടെ(14) പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് പു​റ​ത
കാ​ന​ഡ​യി​ലെ എ​​​​ഡ്വേ​​​​ർ​​​​ഡ് ദ്വീ​പി​ൽ കു​ടി​യേ​റ്റ നി​യ​മം പ​രി​ഷ്ക​രി​ച്ചു; ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ നാ​ടു​ക​ട​ത്ത​ൽ ഭീ​ഷ​ണി​യി​ൽ.
ടൊ​റ​ന്‍റോ: കാ​ന​ഡ​യി​ലെ പ്രി​ൻ​സ് എ​ഡ്വേ​ർ​ഡ് ദ്വീ​പി​ൽ പ്ര​വി​ശ്യാ​സ​ർ​ക്കാ​ർ കു​ടി​യേ​റ്റ നി​യ​മം പ​രി​ഷ്ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് നി​ര​വ​ധി ഇ​ന
അമേരിക്കയില്‍ വിപുലീകരണത്തിന് ജോ​യ് ആ​ലു​ക്കാ​സ് ഗ്രൂ​പ്പ്.
ഹൂ​​​​സ്റ്റ​​​​ൺ: ആ​​​​ഗോ​​​​ള ജ്വ​​​​ല്ല​​​​റി ബ്രാ​​​​ന്‍​ഡാ​​​​യ ജോ​​​​യ് ആ​​​​ലു​​​​ക്കാ​​​​സ് യു​​​​എ​​​​സ്എ​​​​യി​​​​ലേ​​​​ക്കു വ്യാ​​​​പ​​​​ന​​