• Logo

Allied Publications

Americas
റോ​ക്ക്‌​ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക കാ​തോ​ലി​ക്കാ ദി​നം ആ​ഘോ​ഷി​ച്ചു
Share
റോ​ക്ക്‌​ലാ​ൻ​ഡ്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ എ​ല്ലാ വ​ർ​ഷ​വും 36ാം ഞാ​യ​റാ​ഴ്ച കാ​തോ​ലി​ക്കാ ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സ​ഫേ​ണി​ലു​ള്ള റോ​ക്ക്‌​ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് ഇ​ട​വ​ക സ​ഭാ ദി​നം ഭ​ക്ത്യാ​ദ​ര​പൂ​ർ​വം ആ​ഘോ​ഷി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ.​ഡോ. രാ​ജു വ​ർ​ഗീ​സ് കാ​തോ​ലി​ക്കേ​റ്റ് പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടു കൂ​ടി കാ​തോ​ലി​ക്കാ ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.



തു​ട​ർ​ന്ന് കു​ർ​ബാ​ന​യ്ക്ക് ശേ​ഷം റ​വ.​ഫാ.​ഡോ. രാ​ജു വ​ർ​ഗീ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മ​ല​ങ്ക​ര സ​ഭാ മു​ൻ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് കാ​തോ​ലി​ക്കാ ദി​ന​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യെ​പ്പ​റ്റി സം​സാ​രി​ച്ചു.

2017 ജൂ​ലൈ മൂ​ന്നി​ലെ വി​ധി​യ​നു​സ​രി​ച്ച് 1934 ഭ​ര​ണ​ഘ​ട​ന​യ്ക്ക് വി​ധേ​യ​മാ​യി മു​മ്പോ​ട്ട് നീ​ങ്ങി​യാ​ൽ പ​രി​ശു​ദ്ധ സ​ഭ​യി​ൽ സ​മാ​ധാ​നം സം​ജാ​ത​മാ​കു​മെ​ന്ന് പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​ഞ്ഞു. റ​വ.​ഫാ.​ഡോ. രാ​ജു വ​ർ​ഗീ​സ് അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി.



തു​ട​ർ​ന്ന് ഇ​ട​വ​ക സെ​ക്ര​ട്ട​റി ജെ​റെ​മി​യ ജ​യിം​സ് ചൊ​ല്ലി​ക്കൊ​ടു​ത്ത കാ​തോ​ലി​ക്കാ ദി​ന പ്ര​തി​ജ്ഞ വി​ശ്വാ​സി​ക​ൾ എ​ല്ലാ​വ​രും എ​ഴു​ന്നേ​റ്റ് നി​ന്ന് ഏ​റ്റു​ചൊ​ല്ലി. ആ​ൻ​സി ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ക്തി നി​ർ​ഭ​ര​മാ​യി പാ​ടി​യ കാ​തോ​ലി​ക്കാ മം​ഗ​ള​ഗാ​ന​ത്തോ​ട് കൂ​ടി പൊ​തു​സ​മ്മേ​ള​നം പ​ര്യ​വ​സാ​നി​ച്ചു.



പൊ​തു​യോ​ഗം തു​ട​ങ്ങു​ന്ന​തി​ന് മു​ൻ​പാ​യി സ​ഭ​യ്ക്ക് വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും ന​ട​ത്തി. കാ​തോ​ലി​ക്കാ ദി​നാ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ട​വ​ക ട്ര​സ്റ്റി എ​ബ്ര​ഹാം പോ​ത്ത​ൻ, സെ​ക്ര​ട്ട​റി ജെ​റ​മി​യ ജെ​യിം​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​ജു ജോ​ർ​ജ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ അ​ജി​ത് എ​ബ്ര​ഹാം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.