ന്യൂഡൽഹി: ആഗോള പ്രവാസി മലയാളി വേൾഡ് ഫെഡറേഷൻ ഇന്ത്യ ഘടകത്തിന്റെ പുതിയ ദേശീയ കൗണ്‍സിൽ പ്രവർത്തകസമിതി നിലവിൽ വന്നു. 20242025 കാലയളവിലേക്കുള്ള സമിതിയാണു നിലവിൽ വന്നത്.
ഡൽഹിയിൽനിന്നുള്ള ബാബു പണിക്കരെ പേട്രനായി നിയമിച്ചു. ദേശീയ കോഓർഡിനേറ്ററായി ബംഗളൂരുവിൽനിന്നുള്ള ഫ്രാൻസ് മുണ്ടാടനെയും ദേശീയ പ്രസിഡന്റായി ഡൽഹിയിൽനിന്നുള്ള ജോബി ജോർജിനെയും തെരഞ്ഞെടുത്തു.
ദേശീയ സെക്രട്ടറിയായി റോയ്ജോയ് (ബംഗളൂരു), ദേശീയ ട്രഷറർ കെ. സദാനന്ദൻ (കോയന്പത്തൂർ) എന്നിവരെയും തെരഞ്ഞെടുത്തു.
മറ്റു ഭാരവാഹികൾ:
വൈസ് പ്രസിഡന്റ് ജസ്റ്റിൻ കെ. ജോസഫ്(ഭോപ്പാൽ), വൈസ് പ്രസിഡന്റ് റിനി സുരജ്(കേരള), ജോയിന്റ് സെക്രട്ടറി ബദറൂദിൻ(കേരള), ജോയിന്റ് സെക്രട്ടറി ദീപ സജു (ഡൽഹി), ചാരിറ്റി ഫോറം കൺവീനർ അനിൽ കളത്തിൽ (വേലച്ചേരി , ഗോവ),
ബിസിനസ് ഫോറം കൺവീനർ ബിബിൻ സണ്ണി(കേരള), പ്രവാസി വെൽഫയർ ഫോറം കൺവീനർ ഫൗസിയ ആസാദ്(കേരള), ഹെൽപ് ഡസ്ക് ഫോറം കൺവീനർ റിസാനത്ത് സലിം (കേരള), വുമൺസ് ഫോറം കൺവീനർ ആനി സമുവൽ(കേരള),
ആർട്ട് & കൾച്ചറൽ കൺവീനർ അനിൽ രോഹിത് (ബംഗളൂരു), സ്പോർട്സ് ഫോറം കോഓർഡിനേറ്റർ എസ്.പി. മുരളീധരൻ (ഡൽഹി), എൻവിയോൺമെന്റ് & അഗ്രിക്കൾച്ചർ കൺവീനർ അനു ലിബ(കേരള),
ടൂറിസം ഫോറം കൺവീനർ അഷ്റഫ് ആലങ്ങാട് (കേരള), വിദ്യാഭ്യാസം & വിദ്യാർഥി ഫോറം കൺവീനർ ബാബു ആന്റണി (ഭോപ്പാൽ), മെമ്പർഷിപ് ഫോറം കൺവീനർ ഷിബു ജോസഫ് (ചെന്നൈ), ഹെൽത്ത് ഫോറം കൺവീനർ ഡോ. സാഖി ജോൺ (ഡൽഹി),
ലിറ്ററേച്ചർ ഫോറം & മലയാളം ഫോറം കൺവീനർ രമ പ്രസന്ന പിഷാരടി (ബംഗളൂരു), യൂത്ത് & സ്റ്റുഡന്റ്സ് കൺവീനർ ഉണ്ണികൃഷ്ണൻ പുറമേരി (ചെന്നൈ), മീഡിയ ഫോറം കോഓർഡിനേറ്റർ ശ്രീകേഷ് വെള്ളാനിക്കര (കേരള).
|