• Logo

Allied Publications

Middle East & Gulf
സം​ശു​ദ്ധ ജീ​വി​ത​ത്തി​ന് പ്ര​തി​ജ്ഞ​യെ​ടു​ക്കു​ക: ഖ​ലീ​ൽ ത​ങ്ങ​ൾ
Share
കു​വൈ​റ്റ് സി​റ്റി: ആ​ത്മ​സം​സ്ക​ര​ണ​ത്തി​ന്‍റെ സു​വ​ർ​ണാ​വ​സ​ര​മാ​യ റം​സാ​നി​ൽ സം​ശു​ദ്ധ ജീ​വി​ത​ത്തി​നാ​യി പ്ര​തി​ജ്ഞ​യെ​ടു​ത്ത് പ​ട​ച്ച​വ​ന്‍റെ പൊ​രു​ത്ത​ത്തി​ലാ​യി ക​ഴി​ഞ്ഞാ​ൽ മാ​ത്ര​മേ വി​ശു​ദ്ധ​മാ​സ​ത്തി​ന്‍റെ അ​ള​വ​റ്റ അ​നു​ഗ്ര​ഹ​ങ്ങ​ൾ സ​മ്പാ​ദി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന് കേ​ര​ള മു​സ്‌​ലിം ജ​മാ​അ​ത്ത് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​യ്യി​ദ് ഇ​ബ്രാ​ഹിം ഖ​ലീ​ൽ അ​ൽ​ബു​ഖാ​രി പ്ര​സ്താ​വി​ച്ചു.

അ​ബ്ബാ​സി​യ ഇ​ന്ത്യ​ൻ സെ​ൻ​ട്ര​ൽ സ്കൂ​ളി​ൽ ഐ​സി​എ​ഫ് കു​വൈ​റ്റ് നാ​ഷ​ന​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ പ്രാ​ർ​ഥ​നാ​സ​മ്മേ​ള​ന​ത്തി​ൽ ഉ​ദ്ബോ​ധ​ന പ്ര​സം​ഗം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

റം​സാ​ൻ മാ​സ​ത്തി​ൽ നി​ന്ന് പൊ​ഴി​ഞ്ഞു​വീ​ഴു​ന്ന നി​മി​ഷ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വേ​ദ​ന മ​ന​സി​ൽ ഉ​ണ്ടാ​വു​ക എ​ന്ന​ത് വി​ശ്വാ​സ​ത്തി​ന്‍റെ അ​ട​യാ​ള​മാ​ണെ​ന്നും പ​ശ്ചാ​ത്ത​പ​വും പ്ര​തീ​ക്ഷ കൈ ​വി​ടാ​തെ​യു​ള്ള പ്രാ​ർ​ഥ​ന​യു​മാ​ണ് വി​ശ്വാ​സി സ​മൂ​ഹ​ത്തെ മു​ന്നോ​ട്ട് ന​യി​ക്കേ​ണ്ട​തെ​ന്നും അ​ദ്ദേ​ഹം ഉ​ണ​ർ​ത്തി.



എ​ങ്കി​ൽ ജീ​വി​ത​ത്തി​ൽ അ​ഭി​മു​ഖീ​ക​രി​ക്കേ​ണ്ടി വ​രു​ന്ന ഏ​തു ത​രം പ്ര​തി​സ​ന്ധി​യെ​യും നി​ർ​ഭ​യം അ​തി​ജീ​വി​ക്കാ​ൻ ക​ഴി​യും. തി​ന്മ​ക​ളെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യും കു​റ്റ​ബോ​ധ​വു​മു​ള്ള​വ​രു​ടെ തേ​ട്ട​ങ്ങ​ൾ​ക്ക് സ്വീ​കാ​ര്യ​ത ഉ​റ​പ്പാ​ണെ​ന്നും റം​സാ​ൻ കാ​ലം ആ​യൊ​രു പ്ര​തീ​ക്ഷ‌​യ്ക്ക് വെ​ളി​ച്ചം പ​ക​രു​ക​യാ​ണെ​ന്നും ഖ​ലീ​ൽ ത​ങ്ങ​ൾ ഓ​ർ​മ​പ്പെ​ടു​ത്തി.

അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്‌​വൈ​എ​സ് എ​റ​ണാ​കു​ളം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജ​ഹാ​ൻ സ​ഖാ​ഫി ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​സ്എ​ഫ്. ഇ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ബൈ​ദു​ല്ല സ​ഖാ​ഫി പ്ര​സം​ഗി​ച്ചു. ഹൈ​ദ​ർ അ​ലി സ​ഖാ​ഫി ത​റാ​വീ​ഹ് നി​സ്കാ​ര​ത്തി​നു നേ​തൃ​ത്വം ന​ൽ​കി.

സ​യ്യി​ദ് ഹ​ബീ​ബ് അ​ൽ​ബു​ഖാ​രി, ബ​ശീ​ർ അ​ബ്ദു​റ​ഹ്മാ​ൻ അ​സ്ഹ​രി പേ​രോ​ട്, അ​ഹ്‌​മ​ദ്‌ കെ. ​മാ​ണി​യൂ​ർ, അ​ബ്ദു​ൽ അ​സീ​സ് സ​ഖാ​ഫി സം​ബ​ന്ധി​ച്ചു. അ​ബ്ദു​ല്ല വ​ട​ക​ര സ്വാ​ഗ​ത​വും എ.​എം. സ​മീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

റിയാദിൽ കുടുങ്ങിയ യു​വാ​വ് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ്: വി​ദ്യാ​സ​മ്പ​ന്ന​നും വി​വി​ധ തൊ​ഴി​ലു​ക​ളി​ൽ പ്രാ​വീ​ണ്യ​മു​ള്ള​വ​നു​മാ​യ യു​വാ​വ് തെ​രു​വി​ൽ ഉ​റ​ങ്ങി​യ​ത് എ​ട്ട് മാ​സ​ക്കാ​ലം.
ന​ഴ്സ് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് നോ​ക് "നൈ​റ്റിം​ഗേ​ല്‍​സ് ഗാ​ല 2024' സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​യ​ല​ത്തി​നു കീ​ഴി​ലു​ള്ള ഫ​ര്‍​വാ​നി​യ റീ​ജി​യ​ണി​ലെ ആ​ശു​പ​ത്രി, ക്ലീ​നി​ക്കു​ക​ള്‍ എ​ന്നി​വ​ട​ങ്ങ​ള
മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ "മാ​മാ​ങ്കം 2k24' വെ​ള്ളി​യാ​ഴ്ച ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ.
കു​വൈ​റ്റ് സി​റ്റി: മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ഏ​ഴാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കു​ന്ന മെ​ഗാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യാ​യ "മാ​
ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.