• Logo

Allied Publications

Europe
ഫാ. ​ബോ​ബി എ​മ്പ്ര​യി​ൽ വിസി ന​യി​ക്കു​ന്ന നോ​മ്പു​കാ​ല ധ്യാ​നം; ലൂ​ട്ട​നി​ൽ 22നും 23നും; സ്റ്റീ​വ​നേ​ജി​ൽ 24ന്
Share
ലൂ​ട്ട​ൻ: വ​ലി​യ നോ​മ്പി​ലൂ​ടെ വി​ശു​ദ്ധ​വാ​ര​ത്തി​ലേ​ക്കു​ള്ള ആ​ത്മീ​യ യാ​ത്ര​യി​ൽ ന​വീ​ക​ര​ണ​വും അ​നു​താ​പ​വും അ​നു​ര​ഞ്ജ​ന​വും പ്രാ​പി​ച്ച് ഉ​ദ്ധി​ത​നാ​യ ക്രി​സ്തു​വി​നെ ഹൃ​ദ​യ​ത്തി​ലും ഭ​വ​ന​ത്തി​ലും സ്വീ​ക​രി​ക്കു​വാ​ൻ വി​ശ്വാ​സി​ക​ളെ ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സെ​ന്‍റ് സേ​വ്യ​ർ പ്രൊ​പോ​സ്ഡ് മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ത്രി​ദി​ന നോ​മ്പു​കാ​ല ധ്യാ​നം സം​ഘ​ടി​പ്പി​ക്കു​ന്നു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ലി​യ നോ​മ്പു​കാ​ല​ത്തി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന "ഗ്രാ​ൻ​ഡ് മി​ഷ​ൻ 2024’ന്‍റെ ​ശു​ശ്രു​ഷ​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് 22നും 23നും ലൂ​ട്ട​നി​ലും 24ന് സ്റ്റീ​വ​നേ​ജി​ലും ധ്യാ​ന​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ന്ന​ത്.

ആ​ഗോ​ള​ത​ല​ത്തി​ൽ​ത്ത​ന്നെ ശു​ശ്രു​ഷ​ക​ൾ ന​യി​ക്കു​ന്ന വി​ൻ​സെ​ൻ​ഷ്യ​ൽ കോ​ൺ​ഗ്രി​ഗേ​ഷ​ന്‍റെ ഡ​യ​റ​ക്‌ടറും ഇ​ന്ത്യ​യി​ൽ മ​ണി​പ്പുർ, അസം അ​ട​ക്കം പ്ര​ദേ​ശ​ങ്ങ​ളി​ലും രാ​ജ്യാ​ന്ത​ര ത​ല​ങ്ങ​ളി​ലും വി​ശ്വാ​സ​ത്തി​ന്‍റെ ചൈ​ത​ന്യ​വും ര​ക്ഷ​യു​ടെ മാ​ർ​ഗവുമായി അ​നേ​കാ​യി​ര​ങ്ങ​ൾ​ക്ക് പ​കരുന്ന അ​ഭി​ഷി​ക്ത​ധ്യാ​ന ഗു​രു​വും കൗ​ൺ​സി​ല​റും യു​വ​ജ​ന ശു​ശ്രൂ​ഷ​ക​ളി​ലൂ​ടെ ഏ​റെ ശ്ര​ദ്ധേ​യ​നു​മാ​യി​ട്ടു​ള്ള ഫാ. ​ബോ​ബി എ​മ്പ്ര​യി​ലാ​ണ് ധ്യാ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ക.

വ​ലി​യ നോ​മ്പി​ന്‍റെ ചൈ​ത​ന്യ​ത്തി​ൽ ക്രി​സ്തു​വി​ന്‍റെ ര​ക്ഷാ​ക​ര യാ​ത്ര​യു​ടെ അ​നു​സ്മ​ര​ണ​യോ​ടൊ​പ്പം പ്ര​ത്യാ​ശ​യും പ്ര​തീ​ക്ഷ​യും ന​ൽ​കി മ​ര​ണ​ത്തി​ൽ നി​ന്നും ഉ​യ​ർ​ത്തെ​ഴു​നേ​റ്റ ര​ക്ഷ​ക​നെ വ​ര​വേ​ൽ​ക്കു​വാ​നും അ​വി​ടു​ത്തെ കൃ​പ​ക​ളും അ​നു​ഗ്ര​ഹ​ങ്ങ​ളും പ്രാ​പി​ക്കു​വാ​നും ലൂ​ട്ട​നി​ലും സ്റ്റീ​വ​നേ​ജി​ലു​മാ​യി ന​ട​ത്ത​പ്പെ​ടു​ന്ന ഗ്രാ​ൻ​ഡ് മി​ഷ​ൻ ധ്യാ​ന ശു​ശ്രൂഷ​യി​ലേ​ക്ക് എല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി അ​നീ​ഷ് നെ​ല്ലി​ക്ക​ൽ അ​ച്ച​നും പ​ള്ളി​ക്ക​മ്മി​റ്റി​ക​ളും അ​റി​യി​ച്ചു.

ഏ​ഴാം ക്ലാ​സ് മു​ത​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കു​മാ​യി ബോ​ബി അ​ച്ച​ൻ സ്റ്റീ​വ​നേ​ജി​ൽ വ​ച്ച് പ്ര​ത്യേ​ക ധ്യാ​ന ശു​ശ്രു​ഷ​ക്ക് അ​വ​സ​രം ഒ​രു​ക്കുു​ന്നു​മു​ണ്ട്.

St. Martin's De Pores Church, 366 Leagrave, High Street, LU4 0NG
March 22 Friday: 16:0019:00 PM ; March 23 Saturday 09:30 AM 17:00 PM
Luton Contact Numbers 07886330371,07888754583.

Curry Village Hall , 551 Lonsdale Road, SG1 5DZ
Sunday Morning 10:00 onwards
St. Hilda Roman Catholic Church, Stevenage, SG2 9SQ
March 24 Sunday 13:3019:00 PM along with Palm Sunday Holy Services.
Stevenage Contact Numbers 07463667328, 07710176363.

ലേ​ല​ത്തി​ലും താരമായി ഷൂ​മാ​ക്ക​ർ; വാ​ച്ചു​ക​ൾ വി​റ്റു​പോ​യ​ത് 4.4 മി​ല്യ​ൺ യൂ​റോ​യ്ക്ക്.
ബെ​ര്‍​ലി​ന്‍: ഫോ​ർ​മു​ല വ​ൺ റേ​സിം​ഗ് ഇ​തി​ഹാ​സം മൈ​ക്ക​ൽ ഷൂ​മാ​ക്ക​റു​ടെ വാ​ച്ചു​ക​ൾ ലേ​ല​ത്തി​ൽ 4.4 മി​ല്യ​ൺ യൂ​റോ​യ്ക്ക് വി​റ്റു​പോ​യി.
ജ​ര്‍​മ​നി​യി​ലെ ആ​ശു​പ​ത്രി ന​വീ​ക​ര​ണ​ത്തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കി.
ബെ​ര്‍​ലി​ന്‍: ഷോ​ള്‍​സ് കാ​ബി​ന​റ്റ് ജ​ര്‍​മ​നി​യി​ലെ ആ​ശു​പ​ത്രി ന​വീ​ക​ര​ണ​ത്തി​ന് തു​ട​ക്ക​മി​ട്ടു.
ട്രെ​യി​നി​ല്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​ക്ക് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ട്രെ​യി​നി​ല്‍ ക​ത്തി ആ​ക്ര​മ​ണം ന​ട​ത്തി​യ പ്ര​തി​യെ ജീ​വ​പ​ര്യ​ന്തം ത​ട​വി​നു ശി​ക്ഷി​ച്ചു.
മാ​ര്‍ റാ​ഫേ​ല്‍ ത​ട്ടി​ലി​ന് വി​യ​ന്ന അ​തി​രൂ​പ​ത​യും ഓ​സ്ട്രി​യ​യി​ലെ സീ​റോ​മ​ല​ബാ​ര്‍ സ​മൂ​ഹ​വും സ്വീ​ക​ര​ണം ന​ല്‍​കും.
വി​യ​ന്ന: ഓ​സ്ട്രി​യ​യി​ലെ ആ​ര്‍​ച്ചു​ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ ക്രി​സ്റ്റോ​ഫ് ഷോ​ണ്‍​ബോ​ണി​ന്‍റെ പ്ര​ത്യേ​ക ക്ഷ​ണ​പ്ര​കാ​രം വി​യ​ന്ന​യി​ല്‍ എ​ത്തി​ച്ചേ
റ​ഷ്യ​യി​ലേ​ക്ക് ഇ​ന്ത്യ​ക്കാ​ർ​ക്ക് വീസ ഇ​ല്ലാ​തെ പോ​കാം.
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്കാ​ർ​ക്ക് റ​ഷ്യ​യി​ലേ​ക്കു പോ​കാ​ൻ വീസ ഒ​ഴി​വാ​ക്കു​ന്നു.