• Logo

Allied Publications

Australia & Oceania
പെ​ർ​ത്ത് സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ യൗ​സേപ്പ് പിതാവിന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു
Share
പെ​ർ​ത്ത്: ഇ​ട​വ​ക എ​ന്ന​ത് ഓ​രോ വ്യ​ക്തി​യു​ടെ​യും ര​ണ്ടാ​മ​ത്തെ ഭ​വ​ന​മാ​ണെ​ന്ന് മെ​ൽ​ബ​ൺ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ രൂ​പ​ത അ​ധ്യ​ക്ഷ​ൻ മാ​ർ ജോ​ൺ പ​ന​ന്തോ​ട്ട​ത്തി​ൽ. കു​ടും​ബ​ത്തി​ൽ മാ​താ​പി​താ​ക്ക​ളും മ​ക്ക​ളും ശാ​രീ​രി​ക ബ​ന്ധ​ത്തി​ൽ ദൃ​ഢ​മാ​യി​രി​ക്കു​ന്ന​തു​പോ​ലെ ഇ​ട​വ​ക​യി​ൽ ഇ​ട​വ​കാം​ഗ​ങ്ങ​ളെ​ല്ലാ​വ​രും ആ​ത്മീ​യ ബ​ന്ധ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​വ​രാ​ണ്.

പെ​ർ​ത്ത് സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​നാ​യ വി​ശു​ദ്ധ യൗ​സേ​പ്പി​താ​വി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ളോ​ട് ​അനു​ബ​ന്ധി​ച്ച് ന​ട​ന്ന ദി​വ്യ​ബ​ലി​യി​ൽ വ​ച​ന സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു മാ​ർ ജോ​ൺ പ​ന​ന്തോ​ട്ട​ത്തി​ൽ. ഓ​രോ തി​രു​നാ​ളു​ക​ളും ഇ​ട​വ​ക സ​മൂ​ഹം ബോ​ധ​പൂ​ർ​വം ഒ​രു​മി​ച്ചു​കൂ​ടി ദൈ​വ​ത്തി​ന് ന​ന്ദി പ​റ​യേ​ണ്ട പ്ര​ത്യേ​ക അ​വ​സ​ര​ങ്ങ​ളാ​ണ്.



തി​രു​നാ​ൾ കു​ർ​ബാ​ന​യി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​അ​നീ​ഷ് ജെ​യിം​സ് വി​സി, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ബി​ബി​ൻ വേ​ലം​പ​റ​മ്പി​ൽ, ഫാ. ​ജോ​ൺ പു​ത്ത​ൻ​ക​ളം എം​സി​ബി​എ​സ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് ​ആ​രം​ഭി​ച്ച തി​രു​നാ​ൾ വി​ശു​ദ്ധ ബ​ലി​യെ തു​ട​ർ​ന്ന് ആ​ഘോ​ഷ​പൂ​ർ​വ​മാ​യ പ്ര​ദി​ക്ഷ​ണ​വും ല​ദീ​ഞ്ഞും ഉ​ണ്ടാ​യി​രു​ന്നു. മു​ത്തു​ക്കു​ട​ക​ളും കൊ​ടി​തോ​ര​ണ​ങ്ങ​ളു​മാ​യി പ്രാ​ർ​ഥ​നാ​പൂ​ർ​വം വി​ശ്വാ​സി​ക​ൾ പ്ര​ദി​ക്ഷ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു.



തി​രു​നാ​ൾ കു​ർ​ബാ​ന​യി​ലും തു​ട​ർ​ന്ന് ന​ട​ന്ന പ്ര​ദി​ക്ഷ​ണ​ത്തി​ലും ഊ​ട്ടു നേ​ർ​ച്ച​യി​ലും അ​ന​വ​ധി വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. ദേ​വാ​ല​യ​ത്തി​നും പാ​രി​ഷ് ഹോ​ളി​നു​മി​ട​യി​ൽ ബ്രീ​സ് വേ​യി​ൽ പ​രി​ശു​ദ്ധ മാ​താ​വി​ന്‍റെ പ്ര​തി​മ ഒ​രു​ക്കി​യ ശി​ൽ​പ്പി ബേ​ബി ജോ​സ​ഫ് വ​ട്ട​ക്കു​ന്നേ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന മ​ധ്യേ മാ​ർ ജോ​ൺ പ​ന​ന്തോ​ട്ട​ത്തി​ൽ ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു.

കൈ​ക്കാ​ര​ന്മാ​രാ​യ സ​ജി മാ​നു​വ​ൽ, ജെ​യിം​സ് ചു​ണ്ട​ങ്ങ, തോ​മ​സ് ജേ​ക്ക​ബ്, അ​ഗ​സ്റ്റ്യ​ൻ തോ​മ​സ് കാ​റ്റി​ക്കി​സം പ്രി​ൻ​സി​പ്പ​ൾ പോ​ളി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ ച​ട​ങ്ങു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ലോ​ക കേ​ര​ള​സ​ഭ; ന്യൂ​സി​ല​ൻ​ഡ് മ​ല​യാ​ളി​ക​ളു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​ശാ​ന്ത് കു​ര്യ​നും മീ​ര മു​ര​ളീ​ധ​ര​നും പ​ങ്കെ​ടു​ക്കും.
വെ​ല്ലിം​ഗ്ട​ൺ: തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന ലോ​ക കേ​ര​ള​സ​ഭ​യി​ൽ ന്യൂ​സി​ല​ൻ​ഡ് മ​ല​യാ​ളി​ക​ളു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​ശാ​ന്ത് കു​ര്യ​നും ഡ
സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യി​ലെ വി​ശ്വാ​സ​പ​രി​ശീ​ല​നം മാ​തൃ​ക: ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​ചാ​ള്‍​സ് ബാ​ല്‍​വോ.
സി​ഡ്‌​നി: സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യി​ലെ വി​ശ്വാ​സ പ​രി​ശീ​ല​ന ശു​ശ്രൂ​ഷ ആ​ഗോ​ള ക​ത്തോ​ലി​ക്കാ​സ​ഭ​യി​ല്‍ മാ​തൃ​ക​യാ​ണെ​ന്ന് ഓ​സ്‌​ട്രേ​ലി​യ​യി​ലെ വ​ത്തി
ആ​വേ​ശ​ത്തി​ര​യി​ൽ ആ​റാ​ടാ​നൊ​രു​ങ്ങി മെ​ൽ​ബ​ൺ; സ്റ്റീ​ഫ​ൻ ദേ​വ​സി ഒ​രു​ക്കു​ന്ന സം​ഗീ​ത മാ​മാ​ങ്കം ജൂ​ലൈ 21ന്.
മെ​ൽ​ബ​ൺ: സ്റ്റീ​ഫ​ൻ ദേ​വ​സി നേ​തൃ​ത്വം ന​ൽ​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക്ക​ൽ ക​ൺ​സെ​ർ​ട്ട് മെ​ൽ​ബ​ണി​ൽ ജൂ​ലൈ 21ന് ​അ​ര​ങ്ങേ​റും.
മെ​ൽ​ബ​ണി​ൽ നാ​ട​കോ​ത്സവം: പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ര്‍​ക്ക് സ്വീകരണം നൽകി.
മെ​ൽ​ബ​ൺ: നാ​ട​കോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ കെ.വി. ഗ​ണേ​ഷ്, സു​നി​ൽ സു​ഖ​ദ, ​അ​പ്പു​ണ്ണി ശ​ശി, എ​സ് .പി.
ഓ​സ്ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റ് മ​രി​ച്ചു.
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ എം​ടെ​ക് വി​ദ്യാ​ർ​ഥി കു​ത്തേ​റ്റ് മ​രി​ച്ചു.