• Logo

Allied Publications

Middle East & Gulf
ചി​കി​ത്സാ സ​ഹാ​യം കൈ​മാ​റി
Share
റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ റോ​ദ ഏ​രി​യ ഗു​ർ​ണാ​ഥ യൂ​ണി​റ്റ് അം​ഗ​മാ​യി​രു​ന്ന തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ഷ​ജീ​ർ മു​ഹ​മ്മ​ദ്‌ ബ​ഷീ​റി​ന് ചി​കി​ത്സാ സ​ഹാ​യം കൈ​മാ​റി.

എ​ട്ട് വ​ർ​ഷ​മാ​യി റി​യാ​ദി​ൽ ഡ്രൈ​വ​റാ​യി ജോ​ലി ചെ​യ്തി​രു​ന്ന ഷ​ജീ​ർ അ​സു​ഖ ബാ​ധി​ത​നാ​യ​തി​നെ തു​ട​ർ​ന്ന് തു​ട​ർചി​കി​ത്സാ​ർഥം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ഷ​ജീ​റി​ന്‍റെ ചി​കി​ത്സ​‌‌‌യ്ക്കാ​യി സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ ഗു​ർ​ണാ​ഥാ യൂ​ണി​റ്റ് അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ളി റോ​ദ ഏ​രി​യാ അം​ഗ​ങ്ങ​ളും കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലും സ​മാ​ഹ​രി​ച്ച തു​ക​യു​മാ​ണ് കൈ​മാ​റി​യ​ത്.

ക​ണി​യാ​പു​ര​ത്തെ ഷ​ജീ​റി​ന്‍റെ വ​സ​തി​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങി​ൽ കേ​ളി ര​ക്ഷാ​ധി​കാ​രി അം​ഗ​മാ​യി​രു​ന്ന സ​തീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​പി​എം മം​ഗ​ല​പു​രം ഏ​രി​യ സെ​ക്ര​ട്ട​റി മ​ധു മു​ല്ല​ശേ​രി ഫ​ണ്ട് കൈ​മാ​റി.

മം​ഗ​ല​പു​രം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​സോ​മ​ൻ, പ്ര​വാ​സി​സം​ഘം തി​രു​വ​ന​ന്ത​പു​രം ജി​ല്ല സെ​ക്ര​ട്ട​റി ബി.​എ​ൽ. അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​നി​ൽ​കു​മാ​ർ കേ​ശ​വ​പു​രം സ്വാ​ഗ​ത​വും പ്ര​വാ​സി​സം​ഘം മം​ഗ​ല​പു​രം ഏ​രി​യ പ്ര​സി​ഡ​ന്‍റ് അ​ഡോ​ൾ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.

റിയാദിൽ കുടുങ്ങിയ യു​വാ​വ് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ്: വി​ദ്യാ​സ​മ്പ​ന്ന​നും വി​വി​ധ തൊ​ഴി​ലു​ക​ളി​ൽ പ്രാ​വീ​ണ്യ​മു​ള്ള​വ​നു​മാ​യ യു​വാ​വ് തെ​രു​വി​ൽ ഉ​റ​ങ്ങി​യ​ത് എ​ട്ട് മാ​സ​ക്കാ​ലം.
ന​ഴ്സ് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് നോ​ക് "നൈ​റ്റിം​ഗേ​ല്‍​സ് ഗാ​ല 2024' സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ആ​രോ​ഗ്യ മ​ന്ത്രാ​യ​ല​ത്തി​നു കീ​ഴി​ലു​ള്ള ഫ​ര്‍​വാ​നി​യ റീ​ജി​യ​ണി​ലെ ആ​ശു​പ​ത്രി, ക്ലീ​നി​ക്കു​ക​ള്‍ എ​ന്നി​വ​ട​ങ്ങ​ള
മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ "മാ​മാ​ങ്കം 2k24' വെ​ള്ളി​യാ​ഴ്ച ആസ്പയർ ഇന്ത്യൻ ഇന്‍റർനാഷണൽ സ്കൂളിൽ.
കു​വൈ​റ്റ് സി​റ്റി: മ​ല​പ്പു​റം ജി​ല്ലാ അ​സോ​സി​യേ​ഷ​ൻ ഏ​ഴാം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്കു​ന്ന മെ​ഗാ സാം​സ്‌​കാ​രി​ക പ​രി​പാ​ടി​യാ​യ "മാ​
ക­​ണ്ണൂ​ര്‍ സ്വ​ദേ​ശി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍­​ന്ന് മ­​ല­​യാ​ളി സ​ലാ​ല­​യി​ല്‍ അ​ന്ത​രി​ച്ചു. ക­​ണ്ണൂ​ര്‍ ഇ​രി​ക്കൂ​ര്‍ സ്വ​ദേ​ശി വ​യ​ല്‍​പാ​ത്ത് വീ​ട്ടി​ല്‍ കെ.
ക​ണ്ണൂ​രി​ൽ കൂ​ടു​ത​ൽ എ​യ​ർ ഇ​ന്ത്യ സ​ർ​വീ​സു​ക​ൾ റ​ദ്ദാ​ക്കി; ക​ടു​ത്ത പ്ര​തി​ഷേ​ധം.
ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ നി​ന്നും എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. ഷാ​ർ​ജ, അ​ബു​ദാ​ബി വി​മാ​ന​ങ്ങ​ളാ​ണ് റ​ദ്ദാ​ക്കി​യ​ത്.