• Logo

Allied Publications

Middle East & Gulf
പുസ്തകം പ്രകാശനം ചെയ്തു
Share
റിയാദ്: വിശുദ്ധ ഖുറാൻ പ്രാവാചകാചര്യയും ക്രമാനുഗതമായി പഠിക്കാൻ റിയാദ് ഇസ്‌ലാഹി സെന്‍റേഴ്സ് കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഖുറാൻ ഹദീസ് ലേർണിംഗ് കോഴ്സിന്‍റെ (ക്യുഎച്ച്എൽസി) പതിനൊന്നാം ഘട്ട പുസ്തകപ്രകാശനം ശിഹാബ് എടക്കര, സുബൈർ സലഫി പട്ടാമ്പി എന്നിവർ നിർവഹിച്ചു.

സഊദി അറേബിയയിലെ വിവിധ പ്രദേശങ്ങളിൽ പ്രതിവാര ക്ലാസുകൾ ഈ കോഴ്സിന്‍റെ ഭാഗമായി നടക്കുന്നുണ്ട്. പത്ത് ഘട്ടങ്ങളിലായി ആയിരക്കണക്കിന് വിദ്യാർഥികളാണ് കോഴ്സിന്‍റെ ഭാഗമായത്.

സൗദി അറേബ്യക്ക് പുറമെ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ നിന്നും നിറവധി പേര് കോഴ്സിൽ പങ്കെടുക്കുന്നു. പതിനൊന്നാം ഘട്ട പുസ്തകം സൗദിയിലെയും കേരളത്തിലെയും വിവിധ കേന്ദ്രങ്ങളിൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 056 038 0282, 050 100 8905 നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

പത്താം ഘട്ട പഫൈനൽ പരീക്ഷയിൽ റിയാദിൽ നിന്നും റാങ്ക് ജേതാക്കളായ മുഹമ്മദ് അമീൻ ബിസ്മി, ഷമീമ വഹാബ് ( രണ്ടാം റാങ്ക്), മഹ്സൂഹ, മുഫീദ മുസ്തഫ, റാഫിയ ഉമ്മർ, ശബാന കർത്താർ ( മൂന്നാം റാങ്ക്) എന്നിവർക്ക് സമ്മാനങ്ങൾ നൽകി ആദരിച്ചു.

ഉമർ കൂൾടെക്, ആർ.സി.സി സി ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര, ജനറൽ കൺവീനർ ജഅഫർ പൊന്നാനി തുടങ്ങിയവർ സമ്മാനദാനം നിർവ്വഹിച്ചു.ആർ.ഐ.സി.സി കൺവീനർ എഞ്ചി അബ്ദുറഹീം ക്യുഎച്ച്എൽസി ചെയർമാൻ നൗഷാദ് കണ്ണൂർ, കൺവീനർ മുനീർ പാപ്പാട്ട് തുടങ്ങിയവർ സംബന്ധിച്ചു.

ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.
ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.