• Logo

Allied Publications

Europe
വെം​ബ്ലി​യി​ൽ നൈ​റ്റ് വി​ജി​ൽ ഏ​പ്രി​ൽ 26ന്
Share
വെം​ബ്ലി: സെ​ന്‍റ് ചാ​വ​റ കു​ര്യാ​ക്കോ​സ് പ്രൊ​പോ​സ്ഡ് മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വെം​ബ്ലി​യി​ൽ നൈ​റ്റ് വി​ജി​ൽ ഒ​രു​ങ്ങു​ന്നു. അ​നു​ഗ്ര​ഹീ​ത വ​ച​ന പ്ര​ഘോ​ഷ​ക​നും സീ​റോ​മ​ല​ബാ​ർ ല​ണ്ട​ൻ റീ​ജൺ കോ​ഓർ​ഡി​നേ​റ്റ​റു​മാ​യ ഫാ. ​ജോ​സ​ഫ് മു​ക്കാ​ട്ടും തി​രു​വ​ച​ന ശു​ശ്രു​ഷ​ക​യും രൂ​പ​ത​യി​ലെ ഇ​വാ​ഞ്ച​ലൈ​സേ​ഷ​ൻ ഡ​യ​റ​ക്റ്റ​റു​മാ​യ സി​സ്റ്റ​ർ ആ​ൻ മ​രി​യാ​യും സം​യു​ക്ത​മാ​യി​ട്ടാവും ​നൈ​റ്റ് വി​ജി​ലി​ന് നേ​തൃ​ത്വം ന​ൽ​കു​ക.

വെം​ബ്ലി സെ​ന്‍റ് ജോ​സ​ഫ്സ് റോ​മ​ൻ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​ന്ന നൈ​റ്റ് വി​ജി​ൽ, ഏ​പ്രി​ൽ 26ന് ​വൈ​കു​ന്നേ​രം എട്ടിന് ആ​രം​ഭി​ച്ചു രാ​ത്രി 12ന് അ​വ​സാ​നി​ക്കും. പ​രി​ശു​ദ്ധ ജ​പ​മാ​ല സ​മ​ർ​പ്പ​ണ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന നൈ​റ്റ് വി​ജി​ലി​ൽ തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കും. തി​രു​വ​ച​നം പ​ങ്കു​വയ്ക്ക​ൽ, പ്രെ​യ്സ് ആ​ൻ​ഡ് വ​ർ​ഷി​പ്പ്, കു​മ്പ​സാ​രം, ആ​രാ​ധ​ന, കൗ​ൺ​സി​ലിം​ഗ് തു​ട​ങ്ങി​യ ശു​ശ്രു​ഷ​ക​ൾ​ക്കും അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും.

പ​രി​ശു​ദ്ധ കു​ർ​ബാ​ന​യി​ലൂ​ടെ അ​വി​ടു​ത്തെ ര​ക്ഷാ​ക​ര യാ​ത്ര​യോ​ട് ചേ​ർ​ന്നു നി​ന്ന്, തി​രു​വ​ച​ന​ത്തി​ലൂ​ടെ ക്രി​സ്തു​വി​നെ ശ്ര​വി​ച്ചും, ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യി​ൽ അ​വി​ടു​ത്തോ​ട് അ​നു​ര​ജ്ഞ​ന​പ്പെ​ട്ടും, പ്രാ​ർ​ത്ഥ​ന​ക​ളും ന​ന്ദി​യും സ്തു​തി​യും ആ​രാ​ധ​ന​യും അ​ർ​പ്പി​ക്കു​വാ​ൻ വെം​ബ്ലി​യി​ൽ നൈ​റ്റ് വി​ജി​ൽ അ​വ​സ​ര​മൊ​രു​ക്കും.

രാ​ത്രി ആ​രാ​ധ​ന​യി​ൽ പ​ങ്കു ചേ​രു​വാ​നും, പ​രി​ശു​ദ്ധ മാ​താ​വിന്‍റെ​യും, വി​ശു​ദ്ധ ചാ​വ​റ പി​താ​വി​ന്‍റെ​യും മധ്യ​സ്ഥ ക​ര​ങ്ങ​ളി​ലൂ​ടെ അ​നു​ഗ്ര​ഹ​ങ്ങ​ളു​ടെ വാ​താ​യ​നം തു​റ​ന്നു കി​ട്ടു​ന്ന നൈ​റ്റ് വി​ജി​ൽ ശു​ശ്രു​ഷ​ക​ളി​ൽ ഭാ​ഗ​ഭാ​ക്കാ​കു​വാ​നും ഏ​വ​രെ​യും സ​സ്നേ​ഹം സ്വാ​ഗ​തം ചെ​യ്യു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: മ​നോ​ജ്: 07848808550, മാ​ത്ത​ച്ച​ൻ വി​ള​ങ്ങാ​ട​ൻ: 07915602258.

Night Vigil Venue: St. Joseph RC Church, 339 Harbow Road, Wembley HA9 6AG

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലീ​ഡ​ർ​ഷി​പ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ