• Logo

Allied Publications

Americas
അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​ന യൂ​ത്ത് ആ​ൻ​ഡ് ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ്; ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു
Share
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര അ​തി​ഭ​ദ്രാ​സ​നത്തിന്‍റെ 35ാമ​ത് യൂ​ത്ത് ആ​ൻ​ഡ് ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് ജൂ​ലൈ 17 മു​ത​ൽ 20 വ​രെ കാ​ന​ഡ​യി​ലെ ഒന്‍റാ​രിയോയിൽ വ​ച്ച് ന​ട​ത്തു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ഭ​ദ്രാ​സ​ന മെ​ത്രാ​പോ​ലീ​ത്ത യ​ൽ​ദോ മാ​ർ തീ​ത്തോ​സിന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലും കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലും പു​രോ​ഗ​മി​ച്ചു വ​രു​ന്നതായി സംഘാടകർ അറിയിച്ചു.

വി​ശ്വാ​സി​ക​ളു​ടെ ആ​ത്മീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്ര​ചോ​ദ​ന​മേ​കു​ക, സ​ഭാ​വി​ശ്വാ​സാ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ൾ വ​രും ത​ല​മു​റ​‌യ്ക്ക് പ​ക​ർ​ന്നു​കൊ​ടു​ക്കു​ന്ന​തി​നു വേ​ദി​യൊ​രു​ക്കു​ക, സ​ഭാം​ഗ​ങ്ങ​ൾ​ക്കി​ട​യി​ലെ സ​ഹ​വ​ർ​ത്തി​ത്വ​വും സ​ഹ​ക​ര​ണ​വും മെ​ച്ച​പ്പെ​ടു​ത്തു​ക​ എ​ന്നി​ങ്ങ​നെ​യു​ള്ള ല​ക്ഷ്യ​ങ്ങ​ളെ മു​ൻ​നി​ർ​ത്തി ന​ട​ത്ത​പ്പെ​ടു​ന്ന കു​ടും​ബ​സം​ഗ​മ​ത്തി​ന് കാ​ന​ഡ​യി​ലും അ​മേ​രി​ക്ക​യി​ലു​മു​ള്ള വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​മാ​യി നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കു​ചേ​രും.

ഭ​ദ്രാ​സ​ന​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ത​ന്നെ ആ​ദ്യ​മാ​യി കാ​ന​ഡ​യി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന കോ​ൺ​ഫ​റ​ൻ​സ് എ​ന്ന​തും ഈ ​വ​ർ​ഷ​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്. ഒ​ന്‍റാ​രി​യോ​യി​ലെ അ​മേ​രി​ക്കാ​ന കോ​ൺ​ഫ​റ​ൻ​സ് റി​സോ​ർ​ട്ട് സ്പാ ​ആ​ൻ​ഡ് വാ​ട്ട​ർ​പാ​ർ​ക്കി​ൽ വ​ച്ചാ​ണ് കോ​ൺ​ഫ​റ​ൻ​സ് ന​ട​ക്കു​ന്ന​ത്.

റവ.ഫാ. ഡോ. ജെ​റി ജേ​ക്ക​ബ് (ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി) ജ​ന​റ​ൽ ക​ൺ​വീ​ന​റും ജോ​ജി കാ​വ​നാ​ൽ (ഭ​ദ്രാ​സ​ന ട്ര​ഷ​റ​ർ) ജോ​യി​ന്‍റ് ക​ൺ​വീ​ന​റും ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ, വി​വി​ധ സ​ബ് ക​മ്മിറ്റി, കോഓ​ർ​ഡി​നേ​റ്റ​ർ​മാ​രു​മാ​യി​ട്ടു​ള്ള വി​പു​ല​മാ​യ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നുണ്ട്.‌‌

കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ആ​ദ്യ ദി​ന​മാ​യ 17ന് ഉ​ച്ച​യ്ക്കു​ശേ​ഷം വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു​ള്ള പ​ള്ളി പ്ര​തി​പു​രു​ഷ​യോ​ഗം ഇ​ട​വ​ക മെ​ത്രാ​പോ​ലീ​ത്ത​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്ത​പ്പെ​ടും.

മ​ല​ങ്ക​ര സു​റി​യാ​നി സ​ഭ​യു​ടെ നി​ര​ണം ഭ​ദ്രാ​സ​ന​ത്തി​ന്‍റെ മു​ൻ മെ​ത്രാ​പോ​ലീ​ത്ത​യും കേ​ര​ള കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച് പ്ര​സി​ഡ​ന്‍റ്, വേ​ൾ​ഡ് കൗ​ൺ​സി​ൽ ഓ​ഫ് ച​ർ​ച്ച​സ് മോ​ഡ​റേ​റ്റ​ർ തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ലെ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ചി​ട്ടു​ള്ള ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പോ​ലീ​ത്തയാണ് ഈ ​കു​ടും​ബ​മേ​ള​യു​ടെ മു​ഖ്യപ്ര​ഭാ​ഷ​ക​ൻ.

വി. ​മ​ദ്ബാ​ഹ​യി​ലും ദേ​വാ​ല​യ​ത്തി​ലെ വി​വി​ധ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ലും 25 വ​ർ​ഷ​ത്തി​ല​ധി​കം സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്ന​വ​രെ ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സി​ന്‍റെ വേ​ദി​യി​ൽ വച്ച് ആ​ദ​രി​ക്കും. തുടർന്ന് ഈ ​വ​ർ​ഷം സ​ൺഡേ സ്കൂ​ൾ പത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ഡി​സ്റ്റി​ൻ​ക്ഷൻ ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെയും ആ​ദ​രി​ക്കും.

ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ വ​ള​രെ ധൃ​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ന്ന​താ​യും ഇ​നി ​കു​റ​ച്ചു സീ​റ്റു​ക​ൾ മാ​ത്ര​മെ ബാക്കിയുള്ളൂവെന്നും ര​ജി​സ്റ്റ​ർ ചെ​യ്യു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ എ​ത്ര​യും വേ​ഗം ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നും ഫാ. ​ജെ​റി ജേ​ക്ക​ബ് (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), ജോ​ജി കാ​വ​നാ​ൽ (ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ) എ​ന്നി​വ​ർ ഓ​ർ​മി​പ്പി​ച്ചു.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ