• Logo

Allied Publications

Middle East & Gulf
കേ​ളി കു​ടും​ബ​വേ​ദി മെ​ഗാ ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Share
റി​യാ​ദ്: കേ​ളി കു​ടും​ബ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക വ​നി​താ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ത്തി​യ മെ​ഗാ ചി​ത്ര​ര​ച​നാ മ​ത്സ​ര​ത്തി​ൽ 600ല​ധി​കം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. മ​ല​യാ​ളി​ക​ൾ​ക്ക് പു​റ​മെ ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ക്കാ​രും ശ്രീ​ല​ങ്ക, പാ​ക്കി​സ്ഥാ​ൻ, ബം​ഗ്ലാ​ദേ​ശ്, വി​വി​ധ അ​റ​ബ് രാ​ജ്യ​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള കു​ട്ടി​ക​ളും പ​ങ്കെ​ടു​ത്തു.

അ​ൽ യാ​സ്‌​മി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഇ​ന്ത്യ​ൻ സ്കൂ‌​ളി​ലെ മൂ​ന്ന് വേ​ദി​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​രം സം​ഘാ​ട​ന മി​ക​വ് കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. നാ​ല് മു​ത​ൽ ആ​റ് വ​രെ​യും ഏ​ഴ് മു​ത​ൽ പ​ത്ത് വ​രെ​യും പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് ക​ള​റിം​ഗ് മ​ത്സ​ര​വും11 മു​ത​ൽ 15 വ​രെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്ക് “പ​വ​ർ ഓ​ഫ് മ​ദ​ർ”​എ​ന്ന സ്പോ​ട്ട് വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ര​ച​നാ​മ​ത്സ​ര​വു​മാ​ണ് ഒ​രു​ക്കി​യ​ത്.

ഒ​രു മ​ണി​ക്കൂ​റാ​യി​രു​ന്നു സ​മ​യ പ​രി​ധി. ര​ജി​സ്ട്രേ​ഷ​ൻ ഓ​ൺ​ലൈ​നാ​യി നേ​ര​ത്തെ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. 200ൽ ​പ​രം കു​ട്ടി​ക​ൾ മാ​റ്റു​ര​ച്ച നാ​ല് മു​ത​ൽ ആ​റ് വ​രെ​യു​ള്ള ക​ള​റിംഗ് വി​ഭാ​ഗ​ത്തി​ൽ എ​ൻ. ചി​ന്മ​യി ​ഒ​ന്നാം സ്ഥാ​ന​വും സൈ​ന​ബ് ര​ണ്ടാം സ്ഥാ​ന​വും വെ​ണ്മ​തി വി​ജ​യ​രാ​മ​ൻ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

മു​ന്നൂ​റോ​ളം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത ഏ​ഴു മു​ത​ൽ പ​ത്ത് വ​രെ​യു​ള്ള ക​ള​റിംഗ് വി​ഭാ​ഗ​ത്തി​ൽ ഡെ​മെ​ട്രി​യ ച​ക്ര​ബോ​ർ​ട്ടി ഒ​ന്നാം സ്ഥാ​ന​വും സ്റ്റീ​വ് സോ​ബി​ൻ ര​ണ്ടാം സ്ഥാ​ന​വും റി​ഷാ​ൻ രാ​ഗേ​ഷ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

150ൽ ​പ​രം കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്ത 10 മു​ത​ൽ 15 വ​രെ​യു​ള്ള ര​ച​നാ മ​ത്സ​ര വി​ഭാ​ഗ​ത്തി​ൽ വ​ച​ൻ സു​നി​ൽ ഒ​ന്നാം സ്ഥാ​ന​വും ഷെ​ല്ല ഫാ​ത്തി​മ ര​ണ്ടാം സ്ഥാ​ന​വും മാ​ധ​വി കൃ​ഷ്ണ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. പൂ​ർ​വ മു​ന്ദ്ര (ഹൈ​ദ​രാ​ബാ​ദ്) മി​നു​ജ മു​ഹ​മ്മ​ദ്‌ (മോ​ഡേ​ൺ മി​ഡി​ൽ ഈ​സ്റ്റ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ) നൂ​റി​യ (റെ​യി​ൽ​ബോ ഇ​ന്‍റർ​നാ​ഷ​ണ​ൽ സ്കൂ​ൾ) എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി.

ബ​ഹുഭൂ​രി​ഭാ​ഗം കു​ട്ടി​ക​ളും ന​ല്ല​രീ​തി​യി​ൽ ത​ന്നെ ത​ങ്ങ​ളു​ടെ ക​ഴി​വു​ക​ൾ വി​നി​യോ​ഗി​ച്ചു എ​ന്നും മൂ​ല്യ നി​ർണയം എ​ളു​പ്പ​മാ​യി​രു​ന്നി​ല്ലെ​ന്നും വി​ധി​ക​ർ​ത്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മൂ​ന്ന് വി​ഭാ​ഗ​ത്തി​ലും ആ​ദ്യ മൂ​ന്ന് സ്ഥാ​ന​ക്കാ​ർ​ക്ക് സോ​നാ ജ്വ​ല്ല​റി സ്പോ​ണ്സ​ർ ചെ​യ്ത മൂ​ന്ന്, ര​ണ്ട്, ഒ​ന്ന് ഗ്രാം ​വീ​ത​മു​ള്ള സ്വ​ർ​ണനാ​ണ​യ​ങ്ങ​ളും പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ കു​ട്ടി​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​ന​മാ​യി ന​ൽ​കി.

കു​ടും​ബ​വേ​ദി നി​ർ​വാ​ഹ​ സ​മി​തി അം​ഗം വി​ജി​ല ബി​ജു കോ​ഡി​നേ​റ്റ​റാ​യും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സി​ജി​ൻ കൂ​വ​ള്ളൂ​ർ ടെ​ക്‌​നി​ക്ക​ൽ സ​പ്പോ​ർ​ട്ട​റാ​യും പ്ര​വ​ർ​ത്തി​ച്ചു. വി​.എ​സ്. സ​ജീ​ന ക​ൺ​വീ​ന​റാ​യും സ​ന്ധ്യാ​രാ​ജ് ചെ​യ​ർ പേ​ഴ്‌​സ​ണാ​യും ഗീ​താ ജ​യ​രാ​ജ് ട്ര​ഷ​റ​റാ​യും 101 അം​ഗ സം​ഘാ​ട​ക സ​മി​തി പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു.

ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.
ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.