• Logo

Allied Publications

Delhi
വ​നി​താ ദി​നാ​ഘോ​ഷം സം​ഘ‌​ടി​പ്പി​ച്ച് ഡി​എം​എ
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വ​നി​താ ദി​നാ​ഘോ​ഷം ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ അ​ര​ങ്ങേ​റി. ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി ശാ​ലോം ഗ്രൂ​പ്പ് ഓ​ഫ് സ്കൂ​ൾ​സ് ഫൗ​ണ്ട​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഡോ. ​ലി​ല്ലി ജോ​ർ​ജ് പ​ങ്കെ​ടു​ത്തു.



ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ സ്വാ​ഗ​തം ആ​ശം​സി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ, കെ.​വി. മ​ണി​ക​ണ്ഠ​ൻ, അ​ഡീ​ഷ​ന​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ. ​മു​ര​ളീ​ധ​ര​ൻ, ട്ര​ഷ​റ​ർ മാ​ത്യൂ ജോ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ പി.​എ​ൻ. ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ജോ​യി​ന്‍റ് ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​റും വ​നി​താ ദി​നാ​ഘോ​ഷ ക​മ്മി​റ്റി ക​ൺ​വീ​ന​റു​മാ​യ ലീ​ന ര​മ​ണ​ൻ കൃ​ത​ജ്ഞ​ത പ​റ​ഞ്ഞു. മേ​ഘാ സോ​മ​നാ​ഥ​നാ​യി​രു​ന്നു അ​വ​താ​ര​ക.



ച​ട​ങ്ങി​ൽ 2023ലെ ​നാ​ഷ​ണ​ൽ ഗെ​യിം​സ് ക​ള​രി​പ്പ​യ​റ്റി​ൽ സി​ൽ​വ​ർ മെ​ഡ​ൽ നേ​ടി​യ ജ്യോ​തി​ക മാ​ട്ടു​മ്മ​ൽ, ന്യൂ​ഡ​ൽ​ഹി​യി​ലെ സി​എ​സ്ഐ​ആ​ർ നാ​ഷ​ണ​ൽ ഫി​സി​ക്ക​ൽ ല​ബോ​റ​ട്ട​റി​യി​ൽ നി​ന്ന് അ​റ്റ്‌​മോ​സ്ഫെ​റി​ക് സ​യ​ൻ​സി​ൽ ഡോ​ക്ട​റേ​റ്റ് ക​ര​സ്ഥ​മാ​ക്കി​യ അ​ഞ്ജ​ലി എ​സ്. നാ​യ​ർ, ബോ​ഡി ബി​ൽ​ഡ​ർ മ​മൊ​താ ദേ​വി യു​മ്നം എ​ന്നി​വ​രെ ആ​ദ​രി​ച്ചു.



ഡോ. ​സു​മേ​ഷ് ഗു​രു​ക്ക​ളു​ടെ ശി​ക്ഷ​ണ​ത്തി​ൽ സ​ത്വം ക​ള​രി സം​ഘ​ത്തി​ലെ പെ​ൺ​കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ക​ള​രി​പ്പ​യ​റ്റ്, അം​ബേ​ദ്‌​ക​ർ ന​ഗ​ർ​പു​ഷ്‌​പ വി​ഹാ​ർ ഏ​രി​യ വ​നി​താ വി​ഭാ​ഗം അ​വ​ത​രി​പ്പി​ച്ച നൃ​ത്ത വി​സ്‌​മ​യ​വും സി​ദ്ധാ​ർ​ഥ്‌ ജ​യ​ശ​ങ്ക​ർ, സൗ​പ​ർ​ണി​ക സ​ന്തോ​ഷ്, ദേ​വി​കാ മേ​നോ​ൻ എ​ന്നി​വ​ർ ആ​ല​പി​ച്ച സം​ഗീ​ത സാ​യാ​ഹ്ന​വും വ​നി​താ ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ൾ​ക്ക് ചാ​രു​ത​യേ​കി. അ​ത്താ​ഴ വി​രു​ന്നോ​ടെ​യാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്.

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.