• Logo

Allied Publications

Europe
മാ​തൃ​ദി​നം ആ​ഘോ​ഷ​മാ​ക്കി ജി​എം​എ
Share
ഗ്ലോ​സ്റ്റ​ർ: മാ​തൃ​ദി​നം ആ​ഘോ​ഷ​മാ​ക്കി ഗ്ലോ​സ്റ്റ​ർ​ഷ‌​യ​ർ മ​ല​യാ​ളി അ​സോ​സി‌​യേ​ഷ​ൻ. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​എം​എ​യി​ലെ അ​മ്മ​മാ​രെ വേ​ദി​യി​ലെ​ത്തി​ച്ച് ആ​ദ​രി​ച്ചു. പൂ​ച്ചെ​ണ്ടു​ക​ള്‍ അ​ര്‍​പ്പി​ച്ച് കൈ​യ​ടി​യോ​ടെ അ​മ്മ​മാ​രെ അം​ഗ​ങ്ങ​ൾ ത​ങ്ങ​ളു​ടെ സ്‌​നേ​ഹം അ​റി​യി​ച്ചു.

വെ​ല്‍​ക്കം ഡാ​ന്‍​സി​ന് ശേ​ഷം പ​രി​പാ​ടി ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​എം​എ​യു​ടെ ഭാ​ര​വാ​ഹി​ക​ളും അ​മ്മ​മാ​രും ചേ​ര്‍​ന്ന് വി​ള​ക്കു കൊ​ളു​ത്തി പ​രി​പാ​ടി ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ക്കം കു​റി​ച്ചു.

പ്ര​സി​ഡ​ന്‍റ് ഏ​ലി​യാ​സ് മാ​ത്യു അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി. സെ​ക്ര​ട്ട​റി അ​ജി​ത്ത് അ​ഗ​സ്റ്റി​ന്‍ എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു. മെ​യി​ൻ ജി​എം​എ​യു​ടെ സെ​ക്ര​ട്ട​റി ബി​സ് പോ​ൾ മ​ണ​വാ​ള​ൻ എ​ല്ലാ​വ​ർ​ക്കും ആ​ശം​സ​ക​ൾ നേ​ർ​ന്നു.



ട്ര​ഷ​റ​ർ മ​നോ​ജ് ജേ​ക്ക​ബ് ന​ന്ദി പ​റ​ഞ്ഞു. ബി​നു​മോ​നും ബോ​ബ​നും പ​രി​പാ​ടി​യു​ടെ കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യി​രു​ന്നു. നി​ര​വ​ധി പ​രി​പാ​ടി​ക​ളാ​ണ് വേ​ദി​യി​ല്‍ അ​ര​ങ്ങേ​റി​യ​ത്. വ്യ​ത്യ​സ്ത​ത​യാ​ര്‍​ന്ന കൈ ​കൊ​ട്ടി​ക്ക​ളി പ​രി​പാ​ടി​യു​ടെ മി​ക​വു കൂ​ട്ടി.

ഗ്ലോ​സ്റ്റ​ര്‍ അ​ക്ഷ​ര തി​യ​റ്റ​ര്‍ അ​വ​ത​രി​പ്പി​ച്ച അ​മ്മ​മാ​രു​ടെ നാ​ട​കം "അ​മ്മ​യ്‌​ക്കൊ​രു ഉ​മ്മ' അ​ര​ങ്ങേ​റി. ബി​ന്ദു സോ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ച നാ​ട​കം അ​മ്മ​യു​ടെ ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന എ​ല്ലാ കാ​ല​ഘ​ട്ട​ത്തേ​യും ഉ​ള്‍​പ്പെ​ടു​ത്തു​ന്ന ഒ​ന്നാ​യി​രു​ന്നു.



മ്യൂ​സി​ക്ക​ല്‍ നൈ​റ്റും കു​ട്ടി​ക​ളു​ടെ ഡാ​ന്‍​സും ഡി​ജെ​യും അ​ര​ങ്ങേ​റി. മ​നോ​ഹ​ര​മാ​യ ഒ​രു സാ​യാ​ഹ്നം സ​മ്മാ​നി​ച്ചാ​ണ് ജി​എം​എ​യു​ടെ മാ​തൃ​ദി​നം ആ​ഘോ​ഷം അ​വ​സാ​നി​ച്ച​ത്. ലോ​റ​ൻ​സി​ന്‍റെ​യും ബി​നു പീ​റ്റ​റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ഉ​പ​ഹാ​റി​ന്‍റെ സ്റ്റെം ​സെ​ൽ ഡോ​ണ​ർ ബോ​ധ​വ​ത്ക​ര​ണ കാ​മ്പ​യി​നും വേ​ദി സാ​ക്ഷ്യം വ​ഹി​ച്ചു.

യു​കെ​യി​ലെ പ്ര​മു​ഖ മോ​ര്‍​ട്ട്‌​ഗേ​ജ് അ​ഡ് വൈ​സിം​ഗ് സ്ഥാ​പ​ന​മാ​യ ഇ​ന്‍​ഫി​നി​റ്റി മോ​ര്‍​ട്ട്‌​ഗേ​ജ് പ​രി​പാ​ടി​യു​ടെ മു​ഖ്യ​സ്‌​പോ​ണ്‍​സേ​ഴ്‌​സാ​യി​രു​ന്നു. ഹി​ൽ​ടോ​പ്പ് റ​സ്റ്റോ​റ​ന്‍റാ​യി​രു​ന്നു ഡി​ന്ന​ർ അ​റേ​ഞ്ച് ചെ​യ്തി​രു​ന്ന​ത്.



ലോ​റ​ൻ​സ് പെ​ല്ലി​ശേ​രി, ബോ​ബ​ൻ ഇ​ല​വു​ങ്ക​ൽ അ​ജി​മോ​ൻ എ​ട​ക്ക​ര, ആ​ന്‍റ​ണി ജോ​സ​ഫ്, ദേ​വ​ലാ​ൽ സ​ഹ​ദേ​വ​ൻ, ബി​ന്ദു സോ​മ​ൻ, എ​ൽ​സ റോ​യ്, ബി​നു​മോ​ൻ കു​ര്യാ​ക്കോ​സ്, ആ​ന്‍റ​ണി ജെ​യിം​സ്, ആ​ന്‍റ​ണി മാ​ത്യു, അ​ശോ​ക​ൻ ഭാ​യ്, ര​ഞ്ജി​ത്ത് ബാ​ല​കൃ​ഷ്ണ​ൻ, സി​ബു കു​രു​വി​ള എ​ന്നി​വ​ർ നേ​തൃ​ത്വം വ​ഹി​ച്ചു.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.