• Logo

Allied Publications

Americas
ചെ​സ് കാ​രം​സ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ‌​ടി​പ്പി​ച്ച് മാ​പ്പ്
Share
ഫി​ല​ഡ​ൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​യ്റ്റ​ർ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ(​മാ​പ്പ്) ആ​ഭി​മു​ഖ്യ​ത്തി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം ആ​റ് വ​രെ​ മാ​പ്പ് ഐ​സി​സി ബി​ൽ​ഡിം​ഗി​ൽ വ​ച്ച് ചെ​സ് കാ​രം​സ് ടൂ​ർ​ണ​മെ​ന്‍റ് സം​ഘ‌​ടി​പ്പി​ച്ചു.

മ​ത്സ​രാ​ർ​ഥി​ക​ളു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ടും കാ​ണി​ക​ളു​ടെ പി​ന്തു​ണ കൊ​ണ്ടും ടൂ​ർ​ണ​മെ​ന്‍റ് വ​ൻ വി​ജ​യ​മാ​യി. സ്പോ​ർ​ട്ട്സ് ചെ​യ​ർ​മാ​ൻ ലി​ജോ ജോ​ർ​ജ് നേ​തൃ​ത്വം ന​ൽ​കി.

കാ​രം​സ് വി​ഭാ​ഗ​ത്തി​ൽ സി​ബി തോ​മ​സ് ആ​ശി​ഷ് മാ​ത്യു ടീം ​ഒ​ന്നാം സ്ഥാ​ന​വും ബാ​ബു ജി​ജു ടീം ​ര​ണ്ടാം സ്ഥാ​ന​വും ബേ​ബി ക​ള​പ്പ​റ​മ്പ​ത്ത് ബെ​ൻ ഫി​ലി​പ്പ് ടീം ​മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ചെ​സ് സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ സോ​ഹി​ൽ അ​ജി ഒ​ന്നാം സ്ഥാ​ന​വും ബി​നു തോ​മ​സ് ര​ണ്ടാം സ്ഥാ​ന​വും ചെ​സ് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ സ​യാ​ൻ ബെ​ഞ്ച​മി​ൻ ഒ​ന്നാം സ്ഥാ​ന​വും റി​ത്വി​ക്ക് നാ​ഥ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

20ൽ ​അ​ധി​കം ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്ക​ടു​ത്തു. ഫോ​മാ ട്ര​ഷ​റാ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജെ​യ്‌​മോ​ൾ ശ്രീ​ധ​ർ, ജോ​യി​ന്‍റ് ട്ര​ഷ​റാ​ർ ജെ​യിം​സ് ജോ​ർ​ജ്, മി​ഡ് അ​റ്റ്ലാ​ന്‍റി​ക്ക് റീ​ജി​യ​ൻ ആ​ർ​വി​പി ജോ​ജോ കോ​ട്ടൂ​ർ, ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക​ല ഷാ​ഹി,

ഐ​ഒ​സി പ്ര​സി​ഡ​ന്‍റ് ലീ​ല മാ​രേ​ട്ട്, ഫൊ​ക്കാ​ന നേ​താ​വ് സ​ജി​മോ​ൻ ആ​ന്‍റ​ണി, ആ​ർ​വ​പി ഷാ​ജി സാ​മു​വ​ൽ, ഫോ​മാ ജു​ഡീ​ഷ്യ​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി ബി​നു ജോ​സ​ഫ്, സാ​മൂ​ഹി​ക സാം​സ്കാ​രി​ക സം​ഘ​ട​നാ നേ​താ​ക്ക​ൾ എ​ന്നി​വ​ർ സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.



മാ​പ്പി​ന്‍റെ 2024 കാ​ല​യ​ള​വി​ലെ പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത ഉ​ദ്ഘാ​ട​ന​വും അ​ന്നേ​ദി​വ​സം മാ​പ്പ് ഐ​സി​സി ബി​ൽ​ഡിം​ഗി​ൽ വ​ച്ച് ന​ട​ത്ത​പ്പെ​ട്ടു. മാ​പ്പി​നെ​ക്കു​റി​ച്ചു​ള്ള ഒ​രു ല​ഘു അ​വ​ലോ​ക​ന​വും ക​ർ​മ​പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചു​ള്ള വി​ശ​ദീ​ക​ര​ണ​വും മാ​പ്പ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജി​ത്ത് കോ​മ​ത്ത് അ​വ​ത​രി​പ്പി​ച്ചു.

ഫോ​മാ, ഫൊ​ക്കാ​ന, ഡ​ബ്ല്യു​എം​സി, ക​ല തു​ട​ങ്ങി സാ​മൂ​ഹി​ക സാം​സ്കാ​രി​ക രം​ഗ​ത്തെ നി​ര​വ​ധി നേ​താ​ക്ക​ൾ മാ​പ്പി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്നു.

കാ​റി​ൽ 55 രാ​ജ്യ​ങ്ങ​ൾ പി​ന്നി​ട്ട് അ​മേ​രി​ക്ക​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന മ​ല​യാ​ളി​യാ​യ മു​ഹ​മ്മ​ദ് സി​നാ​ന് മാ​പ്പ് ആ​ദ​ര​വും സ്വീ​ക​ര​ണ​വും ന​ൽ​കി. മാ​പ്പ് അം​ഗ​ങ്ങ​ളാ​യ അ​ല​ക്സ് അ​ല​ക്‌​സാ​ണ്ട​ർ, ജോ​ൺ സാ​മു​വ​ൽ എ​ന്നി​വ​ർ മു​ഹ​മ്മ​ദ് സി​നാ​ന് ഉ​പ​ഹാ​രം കൈ​മാ​റി.

മാ​പ്പ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബെ​ൻ​സ​ൺ വ​ർ​ഗീ​സ് പ​ണി​ക്ക​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ജോ​സ​ഫ് കു​രു​വി​ള(​സാ​ജ​ൻ) കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു. മാ​പ്പ് ഐ​ടി & എ​ജ്യൂ​ക്കേ​ഷ​ൻ ചെ​യ​ർ​പേ​ഴ്സ​ൺ ഫെ​യ്ത് മ​റി​യ യ​ൽ​ദോ ആ​യി​രു​ന്നു പ്രോ​ഗ്രാം എം​സി.

ച​ട​ങ്ങി​ൽ ജെ​യിം​സ് ചാ​ക്കോ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ഫി​ല​ഡ​ൽ​ഫി​യ​യി​ലെ പ്ര​മു​ഖ ഗാ​യി​ക റേ​ച്ച​ൽ ഉ​മ്മ​ന്‍റെ അ​മേ​രി​ക്ക​ൻ ഇ​ന്ത്യ​ൻ നാ​ഷ​ണ​ലാ​ന്ത​ത്തോ​ടു​കൂ​ടി​യാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്.



ഈ ​ര​ണ്ടു മ​ത്സ​ര​ങ്ങ​ളും വ​ൻ വി​ജ​യ​മാ​ക്കി​ത്തീ​ർ​ക്കു​വാ​ൻ ചു​ക്കാ​ൻ​പി​ടി​ച്ച സ്പോ​ർ​ട്ട്സ് ചെ​യ​ർ​മാ​ൻ ലി​ജോ ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​പാ​ട​വ​ത്തി​ന് മാ​പ്പ് പ്ര​സി​ഡ​ന്‍റ്, സെ​ക്ര​ട്ട​റി, ട്ര​ഷ​റാ​ർ, ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ തുടങ്ങിയവർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

കാ​രം​സ് മ​ത്സ​ര​ങ്ങ​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​നും നേ​തൃ​ത്വം ന​ൽ​കി​യ ഫോ​മാ ജു​ഡീ​ഷ്യ​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി​യും മാ​പ്പ് ക​മ്മി​റ്റി അം​ഗ​വു​മാ​യ ബി​നു ജോ​സ​ഫ്, മാ​പ്പ് ട്ര​ഷ​റാ​ർ ജോ​സ​ഫ് കു​രു​വി​ള(​സാ​ജ​ൻ) ചെ​സ് ടൂ​ർ​ണ​മെ​ന്‍റി​ന് നേ​തൃ​ത്വം ന​ൽ​കി നി​യ​ന്ത്രി​ച്ച ബി​നു സി. ​തോ​മ​സ് എ​ന്നി​വ​ർ​ക്കും മാ​പ്പ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.