• Logo

Allied Publications

Europe
അം​ഗ​ത്വ വി​ത​ര​ണ​വും സി​ദ്ധാ​ർ​ഥി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​പ​ല​പ​ന​വും ന​ട​ത്തി വാ​ട്ട്ഫോ​ർ​ഡ് ഒ​ഐ​സി​സി യു​ണി​റ്റ്
Share
വാ​ട്ട്ഫോ​ർ​ഡ്: ഒ​ഐ​സി​സി വാ​ട്ട്ഫോ​ർ​ഡ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും അം​ഗ​ത്വ വി​ത​ര​ണ​വും ന​ട​ത്തി. ജോ​സ്‌​ലി​ൻ സി​ബി​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫെ​മി​ൻ സി​എ​ഫ് ആ​ദ്യ അം​ഗ​ത്വ ന​ൽ​കി അം​ഗ​ത്വ വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു.

യു​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി​മോ​ൻ പി. ​മ​ത്താ​യി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ​ഐ​സി​സി നാ​ഷ​ണ​ൽ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സു​ജു കെ. ​ഡാ​നി​യേ​ൽ മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കി.

കോ​ൺ​ഗ്ര​സ് അ​നു​ഭാ​വി​ക​ളെ ചേ​ർ​ത്തു​കൊ​ണ്ട് പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ൽ സാം​സ്കാ​രി​ക, കാ​യി​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​വാ​നും അ​ണി​ക​ളെ കോ​ർ​ത്തി​ണ​ക്കി വി​ശാ​ല​മാ​യ പ്ലാ​റ്റ് ഫോം ​ഉ​ണ്ടാ​ക്കു​വാ​നും അ​ദ്ദേ​ഹം പ്ര​വ​ർ​ത്ത​ക​രെ ഉ​ദ്‌​ബോ​ധി​പ്പി​ച്ചു.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​ന്‍റെ വി​ജ​യം ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഒ​ഐ​സി​സി ശ്ര​മി​ക്കു​മെ​ന്ന് യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ കെ​പി​സി​സി​യു​ടെ പ്ര​വാ​സി സം​ഘ​ട​ന​യെ​ന്ന നി​ല​യി​ൽ ഒ​ഐ​സി​സി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​വും സ്വാ​ധീ​ന​വും ഇ​ട​പെ​ട​ലും ഉ​ണ്ടാ​വ​ണ​മെ​ന്നും സെ​ക്ര​ട്ട​റി സി​ബി ജോ​ൺ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​ക്കും മ​ർ​ദ​ന​ത്തി​നും ഇ​ര​യാ​യ പൂ​ക്കോ​ട് വെ​റ്റ​റി​ന​റി കോ​ള​ജ് വി​ദ്യാ​ർ​ഥി സി​ദ്ധാ​ർ​ഥ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ഒ​ഐ​സി​സി നേ​താ​വ് സു​ര​ജ് കൃ​ഷ്ണ​ൻ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. സി​ജ​ൻ ജേ​ക്ക​ബ്, മാ​ത്യു വ​ർ​ഗീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.