• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് ഒ​മാ​ൻ അ​ന്താ​രാ​ഷ്‌​ട്ര വ​നി​താ​ദി​നം വി​പു​ല​മാ​യി ആ​ച​രി​ച്ചു
Share
മ​സ്‌​ക​റ്റ്: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ് കേ​ര​ള വി​ഭാ​ഗം വ​നി​താ വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര വ​നി​താ​ദി​നം ആ​ച​രി​ച്ചു. വെ​ള്ളി​യാ​ഴ്ച ഡാ​ർ​സൈ​റ്റി​ലെ അ​ൽ അ​ഹ്‌​ലി ക്ല​ബി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സീ​ബ് ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ.​ലീ​ന ഫ്രാ​ൻ​സി​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

വ​നി​താ​ദി​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി സം​സാ​രി​ച്ച ടീ​ച്ച​ർ കേ​ര​ള​വി​ഭാ​ഗം ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ്ര​കീ​ർ​ത്തി​ച്ചു. ഒ​മാ​ൻ കാ​ൻ​സ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഹി​സ് എ​ക്സ​ല​ൻ​സി ഡോ. ​വാ​ഹി​ദ് അ​ലി അ​ൽ സെ​യ്ദ് ഖ​റൂ​സി വിശിഷ്‌ടാതിഥിയായി പങ്കെടുത്തു.

വ​നി​ത​ക​ളെ കൂ​ടു​ത​ൽ മു​ൻ നി​ര​യി​ൽ എ​ത്തി​ക്കു​വാ​ൻ സ​മൂ​ഹ​ത്തി​നാ​കെ മാ​തൃ​ക​യാ​യി മാ​റാ​ൻ കേ​ര​ള​വി​ഭാ​ഗ​ത്തി​ന് സാ​ധി​ക്ക​ട്ടെയെ​ന്ന് അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. വ​നി​താ​വേ​ദി ന​ട​ത്തി​യ ഫു​ഡ് ഫെ​സ്റ്റി​വ​ലി​ൽ നി​ന്ന് കി​ട്ടി​യ വ​രു​മാ​നം വ​നി​താ​വി​ഭാ​ഗം കോഓ​ർ​ഡി​നേ​റ്റ​ർ ശ്രീ​ജ ര​മേ​ശ് ഒ​മാ​ൻ കാ​ൻ​സ​ർ അ​സോ​സി​യേ​ഷ​ന് കൈ​മാ​റി.



ഒ​മാ​നി​ലെ പ്ര​ശ​സ്ത നൃ​ത്താധ്യാ​പി​ക ശ്രീ​ക​ല ടീ​ച്ച​റും മ​ക​ൾ മീ​നാ​ക്ഷി​യും ചേ​ർ​ന്ന് കൊ​റി​യോ​ഗ്രാ​ഫി ചെ​യ്ത നൃ​ത്ത പ​രി​പാ​ടി​യി​ൽ നാ​ൽ​പ്പ​തോ​ളം സ്ത്രീ​ക​ൾ പ​ങ്കെ​ടു​ത്തു. ബി​ജി വ​ർ​ഗീ​സ് സം​വി​ധാ​നം ചെ​യ്ത കേ​ര​ള വി​ഭാ​ഗം വ​നി​താ ഗാ​യ​ക​സം​ഘ​ത്തി​ന്‍റെ ഗാ​ന​മേ​ള​യും പ​രി​പാ​ടി​യി​ൽ അ​ര​ങ്ങേ​റി.

കേ​ര​ള​വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ഔ​ദ്യോ​ഗി​ക ച​ട​ങ്ങി​ൽ വ​നി​താ​വി​ഭാ​ഗം കോഓ​ർ​ഡി​നേ​റ്റ​ർ ശ്രീ​ജ ര​മേ​ശ് സ്വാ​ഗ​തം പ​റ​ഞ്ഞു. ജൂ​മി സി​യാ​ദ് വ​നി​താ​ദി​ന സ​ന്ദേ​ശം ന​ൽ​കി.

അ​സി​സ്റ്റ​ന്‍റ് കോഓ​ർ​ഡി​നേ​റ്റ​ർ ഷി​ൽ​ന ഷൈ​ജി​ത് ന​ന്ദി പ​റ​ഞ്ഞു. നി​താ​പ്രി​യേ​ഷ് പ​രി​പടിയുടെ അ​വ​താ​ര​ക​യാ​യി​രു​ന്നു.

ഉം​റ​യ്ക്ക് വ​ന്ന മ​ല​യാ​ളി മ​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഉം​റ​യ്ക്ക് മ​ക്ക​യി​ലെ​ത്തി​യ ത​ല​യോ​ല​പ്പ​റ​മ്പ് പാ​ലം​ക​ട​വ് സ്വ​ദേ​ശി​നി മ​ണ​ലി​പ്പ​റ​മ്പി​ൽ ന​സീ​മ അ​ന്ത​രി​ച്ചു.
ഒ​മാ​നി​ല്‍ ട്ര​ക്ക് 11 വാ​ഹ​ന​ങ്ങ​ളി​ലി​ടി​ച്ചു; മ​ല​യാ​ളി​യ​ട​ക്കം മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
മ​സ്‌​ക​റ്റ്: ഒ​മാ​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഒ​രു മ​ല​യാ​ളി ഉ​ള്‍​പ്പെ​ടെ മൂ​ന്നു​പേ​ര്‍ മ​രി​ച്ചു.
കെ​ഫാ​ക് ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സ് അ​ന്ത​ർ​ജി​ല്ലാ ഫു​ട്ബോ​ൾ ഗ്രാ​ൻ​ഡ് ഫി​നാ​ലെ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: ഫ്ര​ണ്ട്‌​ലെെ​ൻ ലോ​ജി​സ്റ്റി​ക്സു​മാ​യി സ​ഹ​ക​രി​ച്ചു കെ​ഫാ​ക്‌ ന​ട​ത്തു​ന്ന അ​ന്ത​ർ ജി​ല്ലാ ഫു​ട്ബോ​ൾ സോ​ക്ക​ർ & മാ​സ്റ്റേ​ഴ്സ് ഫ
ജോലി തേടി പോയി, ച​തി​യി​ല്‍ കു​ടു​ങ്ങി; ഖ​ത്ത​റി​ല്‍ മ​ല​യാ​ളി ത​ട​വു​കാ​ര്‍ നി​രാ​ഹാ​ര​ത്തി​ല്‍.
ദോഹ: എ​​​റ​​​ണാ​​​കു​​​ളം വ​​​രാ​​​പ്പു​​​ഴ സ്വ​​​ദേ​​​ശി​​​യാ​​​യ ടി.​​ആ​​​ര്‍.
എ​യ​ർ​ഇ​ന്ത്യ വി​മാ​ന​ങ്ങ​ൾ മു​ന്ന​റി​യി​പ്പി​ല്ലാ​തെ പ​ണി​മു​ട​ക്കി; യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ.
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ങ്ങ​ൾ വ്യാ​പ​ക​മാ​യി സ​ർ​വീ​സ് മു​ട​ക്കി​യ​തി