• Logo

Allied Publications

Americas
ലോ​ക​വ​നി​താ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ
Share
ഡാ​ള​സ്: ലോ​ക​വ​നി​താ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ. നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റി. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം പ്രാ​ർ​ഥ​ന​യോ​ടെ യോ​ഗ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. അ​സോ​സി​യേ​ഷ​ൻ ആ​ർ​ട്ട് ഡ​യ​റ​ക്‌​ട​ർ ജെ​യ്സി ജോ​ർ​ജ് സ്വാ​ഗ​ത​മാ​ശം​സി​ച്ചു.

അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ ഉ​ദ്ഘാ​ട​ന പ്ര​സം​ഗം ന​ട​ത്തി. ജാ​ൻ​സി റാ​ണി, മാ​ർ​ഗ്രെ​റ്റ് താ​ച്ച​ർ, ഇ​ന്ദി​ര ഗാ​ന്ധി തു​ട​ങ്ങി​യ വ​നി​ത​ക​ൾ ലോ​ക​ച​രി​ത്ര​ത്തി​ൽ ത​ങ്ക​ലി​പി​ക​ളി​ൽ എ​ഴു​തി​ച്ചേ​ർ​ത്ത ധീ​ര​ത​യു​ടെ പ​ര്യാ​യ​ങ്ങ​ൾ ആ​യി​രു​ന്നു​വെ​ന്നു അ​വ​രി​ൽ നി​ന്നും ആ​വേ​ശം ഉ​ൾ​ക്കൊ​ണ്ട് സ്ത്രീ​ക​ൾ മു​നോ​ട്ടു വ​ര​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് അ​ഭ്യ​ർ​ഥി​ച്ചു.

ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി പ​ദം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നു ര​ണ്ടു ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും ഏ​റ്റെ​ടു​ക്കാ​തെ രാ​ജ്യ​ത്തി​ന് വേ​ണ്ടി സ്വ​യം സ​മ​ർ​പ്പി​ച്ച വ​നി​ത​യാ​ണ് സോ​ണി ഗാ​ന്ധി​യെ​ന്നും അ​വ​രു​ടെ മാ​തൃ​ക എ​ല്ലാ വ​നി​ത​ക​ൾ​ക്കും അ​നു​ക​ര​ണ​നീ​യ​മാ​ണെ​ന്നും നാ​ഗ​നൂ​ലി​ൽ പ​റ​ഞ്ഞു.

ലോ​ക​വ​നി​താ വ​നി​താ ദി​ന​ത്തി​ൽ എ​ല്ലാ സ​ഹോ​ദ​രി​മാ​ർ​ക്കും അ​മ്മ​മാ​ർ​ക്കും ആ​ശം​സ​ക​ൾ അ​റി​യി​ച്ചു അ​ദ്ദേ​ഹം ത​ന്‍റെ പ്ര​സം​ഗം ഉ​പ​സം​ഹ​രി​ച്ചു. വ​നി​താ​ദി​ന ക​വി​താ ഉ​ഷാ നാ​യ​ർ ആ​ല​പി​ച്ചു.



സ്ത്രീ​ശാ​ക്തീ​ക​ര​ണം എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഡോ. ​റീ​ന തോ​മ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണ​വും സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​വും ക്ഷേ​മ​വും എ​ന്ന വി​ഷ​യ​ത്തെ കു​റി​ച്ച് ലി​ഫി ചെ​റി​യാ​നും പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. തു​ട​ർ​ന്ന് വ​നി​ത​ക​ളു​ടെ ഫാ​ഷ​ൻ ഷോ ​അ​ര​ങ്ങേ​റി.

അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി മ​ൻ​ജി​ത് കൈ​നി​ക്ക​ര ന​ന്ദി പ​റ​ഞ്ഞു. സം​ഘ​ട​ന​യു​ടെ ആ​ദ്യ​ലോ​ക​വ​നി​താ ദി​നാ​ഘോ​ഷ പ​രി​പാ​ടി ഇ​ത്ര​യും വി​ജ​യ​ക​ര​മാ​കു​ന്ന​തി​നു ആ​ത്മാ​ർ​ത്ഥ​മാ​യി പ്ര​വ​ർ​ത്തി​ച്ച അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ്ര​ത്യ​കം അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു​വെ​ന്നു മ​ൻ​ജി​ത് പ​റ​ഞ്ഞു.

തു​ട​ർ​ന്നു എ​ല്ലാ​വ​ർ​ക്കും അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ഭ​ക്ഷ​ണം ത​യാ​റാ​ക്കി​യി​രു​ന്നു. മു​ൻ പ്ര​സി​ഡ​ന്‍റ് ബോ​ബെ​ൻ കൊ​ടു​വ​ത്തു, ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ൻ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ഷി​ജു എ​ബ്ര​ഹാം, ഡ​യ​റ​ക്‌​ട​ർ​മാ​രാ​യ സി​ജു വി. ​ജോ​ർ​ജ്, രാ​ജ​ൻ ഐ​സ​ക്,പീ​റ്റ​ർ നെ​റ്റോ എ​ന്നി​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

ക്‌​നാ​നാ​യ ന​ട​വി​ളി മ​ത്സ​രം: ഒ​ർ​ല​ൻ​ഡോ ഇ​ട​വ​ക ജേ​താ​ക്ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അ​മേ​രി​ക്ക​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട്
സൗ​ത്ത് ക​രോ​ലി​നയിൽ വാ​ഹ​നാ​പ​ക​ടം; ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്ന് യു​വ​തി​ക​ൾ​ മരിച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലു​ണ്ടാ​യ കാ​ര്‍ അ​പ​ക​ട​ത്തി​ല്‍ ഇ​ന്ത്യ​ക്കാ​രാ​യ മൂ​ന്നു യു​വ​തി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം.
യു​എ​സി​ൽ വാഹനാ​പ​ക​ടം; നാ​ലം​ഗ മ​ല​യാ​ളി കു​ടും​ബ​ത്തി​ന് ദാ​രു​ണാ​ന്ത്യം.
ക​ലി​ഫോ​ർ​ണി​യ: യു​എ​സി​ലെ ക​ലി​ഫോ​ർ​ണി​യ​യി​ൽ കാ​ർ മ​ര​ത്തി​ലി​ടി​ച്ച് മ​ല​യാ​ളി കു​ടും​ബ​ത്തി​ലെ നാ​ലു പേ​ർ മ​രി​ച്ചു.
കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.