• Logo

Allied Publications

Americas
ജീ​വി​ത വി​ശു​ദ്ധി​യി​ലേ​ക്ക് ന​യി​ക്കു​ന്ന അ​നു​ഭ​വ​മാ​യി​രി​ക്ക​ണം നോ​മ്പു​കാ​ലം: ഡോ. ​വി​നോ ജോ​ൺ
Share
ഡാ​ള​സ്: വെ​റു​പ്പി​ന്‍റെ ത​ട്ട​ക​ത്തി​ൽ നി​ന്നും ജീ​വി​ത വി​ശു​ദ്ധി​യി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന അ​നു​ഭ​വ​മാ​യി മാ​റി​യാ​ൽ മാ​ത്ര​മേ നോ​മ്പു കാ​ല​ഘ​ട്ടം അ​ർ​ഥ​വ​ത്താ​യി തീ​രു​ക​യു​ള്ളൂ​വെ​ന്നു ഡോ. ​വി​നോ ജോ​ൺ ഡാ​നി​യേ​ൽ ഉ​ദ്ബോ​ധി​പ്പി​ച്ചു.

നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​ന സു​വി​ശേ​ഷ സേ​വി​കാ സം​ഘം സൗ​ത്ത് വെ​സ്റ്റ് മേ​ഖ​ല സൂം ​പ്ലാ​റ്റു​ഫോ​മി​ൽ സം​ഘ​ടി​പ്പി​ച്ച സ​മ്മേ​ള​ന​ത്തി​ൽ "ഞാ​ൻ എ​വി​ടെ​യാ​യി​രു​ന്നാ​ലും ദൈ​വം ആ​ഗ്ര​ഹി​ക്കു​ന്നി​ട​ത്തേ​ക്ക്' എ​ന്ന വി​ഷ​യ​ത്തെ ആ​ധാ​ര​മാ​ക്കി മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു സു​വി​ശേ​ഷ പ്രാ​സം​ഗീ​ക​നും ബൈ​ബി​ൾ പ​ണ്ഡി​ത​നു​മാ​യ വി​നോ ജോ​ൺ.

ജീ​വി​ത​ത്തി​ന്‍റെ ആ​ക​മാ​ന സൗ​ഖ്യ​ത്തി​ൽ ആ​ണ് നോ​മ്പി​ന്‍റെ യ​ഥാ​ർ​ഥ ഉ​ദേ​ശം ഉ​ൾ​ക്കൊ​ള്ളു​ന്ന​തെ​ന്നും വെ​റും 51 ദി​വ​സം കൊ​ണ്ട് തീ​രു​ന്ന​ത​ല്ല നോ​മ്പു​കാ​ല​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. തു​ട​ർ​ന്ന് ലൂ​ക്കോ​സ് സു​വി​ശേ​ഷം 13ാം അ​ധ്യാ​യം 10 മു​ത​ൽ 13 വ​രെ​യു​ള്ള വാ​ക്യ​ങ്ങ​ൾ ഉ​ദ്ധ​രി​ച്ചു കൂ​നി​യാ​യ സ്ത്രീ ​സൗ​ഖ്യം പ്രാ​പി​ക്കു​ന്ന​തി​നെ അ​ധി​ക​രി​ച്ചു സം​സാ​രി​ച്ചു.

വി​ശ്വ​സ​വും പ്ര​ത്യാ​ശ​യും കൂ​നി​യാ​യ സ്ത്രീ​യെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ക്കി​ കൊ​ണ്ടു​വ​ന്ന​താ​യി നാം ​കാ​ണു​ന്നു. അ​വ​രു​ടെ നോ​ട്ട​വും ഓ​ട്ട​വും കേ​ന്ദ്രീ​ക​രി​ച്ച​ത് ക്രി​സ്തു​വി​ലാ​യി​രു​ന്നു​വെ​ന്ന​താ​ണ് ഈ ​നോ​മ്പ് കാ​ല​ത്തി​ൽ മാ​ത്ര​മ​ല്ല ജീ​വി​ത​ത്തി​ലു​ട​നീ​ളം മാ​തൃ​ക​യാ​യി സ്വീ​ക​രി​ക്കേ​ണ്ട​താ​ണെ​ന്നും പ​റ​ഞ്ഞു അ​ദ്ദേ​ഹം ത​ന്‍റെ പ്ര​സം​ഗം ഉ​പ​സം​ഹ​രി​ച്ചു.

റ​വ. സോ​നു വ​ർ​ഗീ​സ് പ്രാ​രം​ഭ പ്രാ​ർ​ഥന​യോ​ടെ ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ജൂ​ലി സ​ക്ക​റി​യ സ്വാ​ഗ​തം പ​റ​ഞ്ഞു. സൂ​സ​ന്ന വ​ർ​ഗീ​സ് ഗാ​ന​ത്തി​നു​ശേ​ഷം ഡാ​ള​സ് സെ​ഹി​യോ​ൻ മാ​ർ​ത്തോമ്മാ ച​ർ​ച്ച വി​കാ​രി റ​വ. ജോ​ബി ജോ​ൺ അ​ധ്യ​ക്ഷ പ്ര​സം​ഗം ന​ട​ത്തി.

സി​സി ജോ​ൺ​സ​ൺ ഭ​ക്തി എ​ന്ന​വ​ർ പാ​ഠം വാ​യി​ച്ചു മ​ധ്യ​സ്ഥ പ്രാ​ർ​ഥനയ്​ക്കു ക​രോ​ൾ കു​ര്യ​ൻ നേ​ത്വ​ത്വം ന​ൽ​കി. ക്രി​സ്റ്റീ​ന സാം ​ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. റീ​നി മാ​ത്യൂ​സ് സ​മാ​പ​ന പ്രാ​ർ​ഥ​ന​യും ആ​ശീ​ർ​വാ​ദം റ​വ. ജോ​ബി ജോ​ണും നി​ർ​വ​ഹി​ച്ചു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.