• Logo

Allied Publications

Americas
ന്യൂ​ജ​ഴ്‌​സി ട്വി​ലൈ​റ്റ് മീ​ഡി​യ ഐ​പി​സി​എ​ൻ​എ സം​ഗ​മ​ത്തി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി ഫോ​മാ ‘ടീം ​യു​ണൈ​റ്റ​ഡ് ’
Share
ന്യൂ​ജ​ഴ്‌​സി: ഫൊ​ട്ടോ​ഗ്രാ​ഫ​റും വി​ഡി​യോ​ഗ്രാ​ഫ​റു​മാ​യ ഷി​ജോ പൗ​ലോ​സി​ന്‍റെ ട്വി​ലൈ​റ്റ് മീ​ഡി​യ​യും ടോം ​ജോ​സ​ഫി​ന്‍റെ ഇ​വ​ന്‍റ് മാ​നേ​ജ്‌​മ​ന്‍റ് ഗ്രൂ​പ്പാ​യ മ​സാ​റ്റോ ഇ​വ​ന്‍റ്സും ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യും (ഐ​പി​സി​എ​ൻ​എ) സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മ​ല​യാ​ളി സം​ഗ​മ​ത്തി​ൽ ബേ​ബി മ​ണ​ക്കു​ന്നേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫോ​മാ ‘ടീം ​യു​ണൈ​റ്റ​ഡ്’ എ​ല്ലാ​വ​രു​ടെ​യും ശ്ര​ദ്ധ പി​ടി​ച്ചു പ​റ്റി.

ഫോ​മ​യു​ടെ​യും ഫൊ​ക്കാ​ന​യു​ടെ​യും മ​റ്റു പ​ല സ്ഥാ​നാ​ർ​ഥി​ക​ളും പ​രി​ച​യ​പ്പെ​ട​ലി​ന്‍റെ​യും സൗ​ഹൃ​ദം പ​തു​ക്ക​ലി​ന്‍റെ​യും വോ​ട്ട​ഭ്യ​ർ​ഥ​ന​യു​ടെ​യും ഒ​റ്റ​പ്പെ​ട്ട സ​മീ​പ​നം സ്വീ​ക​രി​ച്ച​പ്പോ​ൾ ‘ടീം ​യു​ണൈ​റ്റ​ഡ്’ ഒ​രു​മി​ച്ച് ഓ​രോ​രു​ത്ത​യെ​യും സ​മീ​പി​ച്ച​ത് വ്യ​ത്യ​സ്ത​മാ​യി.‌‌



ഫോ​മ​യു​ടെ 20242026 കാ​ലാ​വ​ധി​യി​ലേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ബേ​ബി മ​ണ​ക്കു​ന്നേ​ൽ ടെ​ക്സ​സി​ൽ (ഹൂ​സ്റ്റ​ൺ) നി​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി ബൈ​ജു വ​ർ​ഗീ​സ് ന്യൂ​ജ​ഴ്‌​സി​യി​ൽ നി​ന്നും ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി സി​ജി​ൽ ജോ​ർ​ജ് പാ​ല​ക്ക​ലോ​ടി ക​ലി​ഫോ​ർ​ണി​യ​യി​ൽ നി​ന്നും

വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ഷാ​ലൂ പു​ന്നൂ​സ് പെ​ൻ​സി​ൽ​വേ​നി​യ​യി​ൽ (ഫി​ലാ​ഡ​ൽ​ഫി​യ) നി​ന്നും ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ്ഥാ​നാ​ർ​ഥി പോ​ൾ പി. ​ജോ​സ് ന്യൂ​യോ​ർ​ക്കി​ൽ (ലോം​ഗ് ഐ​ല​ൻ​ഡ്) നി​ന്നും ജോ​യി​ന്‍റ് ട്ര​ഷ​റ​ർ സ്ഥാ​നാ​ർ​ഥി അ​നു​പ​മ കൃ​ഷ്ണ​ൻ ഒ​ഹാ​യോ​യി​ൽ നി​ന്നും എ​ത്തി​യ​പ്പോ​ൾ ഫോ​മാ നേ​തൃ​ത്വ​ത്തി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​ടെ പ്ര​ധി​നി​ത്യ​വും ഒ​ത്തൊ​രു​മ​യും എ​ല്ലാ​വ​ർ​ക്കും മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ച്ചു.



ത​ങ്ങ​ളു​ടെ ടീ​മി​നെ അ​ടു​ത്ത കാ​ലാ​വ​ധി​യി​ലേ​ക്ക് വി​ജ​യി​പ്പി​ച്ചാ​ൽ ഫോ​മാ​യു​ടെ പ്ര​വ​ർ​ത്ത​ന മി​ക​വ് ഇ​ര​ട്ടി​യാ​യി വ​ർ​ധി​പ്പി​ക്കാ​മെ​ന്നും ഫോ​മാ​യു​ടെ പ്ര​ശ​സ്തി നി​ല​വി​ലു​ള്ള​തി​നേ​ക്കാ​ൾ മെ​ച്ച​പ്പെ​ടു​ത്താ​മെ​ന്നും ടീം ​യു​ണൈ​റ്റ​ഡ് വാ​ക്കു ന​ൽ​കി.



ത​ങ്ങ​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളെ ഫോ​മ​യു​ടെ ന​ന്മ​യ്ക്കാ​യി വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ബേ​ബി മ​ണ​ക്കു​ന്നേ​ൽ അ​ഭ്യ​ർ​ഥി​ച്ചു.

തോ​മ​സ് ഏ​ബ്ര​ഹാം ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
ഹൂ​സ്റ്റ​ൺ: റാ​ന്നി ഐ​ത്ത​ല കി​ഴ​ക്കേ​മു​റി​യി​ൽ തോ​മ​സ് എ​ബ്ര​ഹാം (ത​ങ്ക​ച്ച​ൻ) ഹൂ​സ്റ്റ​ണി​ൽ അ​ന്ത​രി​ച്ചു.
മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം ഇ​ന്ന്.
ന്യൂ​യോ​ർ​ക്ക്: നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ്മാ ഭ​ദ്രാ​സ​നാ സു​വി​ശേ​ഷ​ക സേ​വി​കാ​സം​ഘം സ​മ്മേ​ള​നം വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം സൂം ​പ്ലാ​റ്റ​ഫോ​മി
ജോ ​മാ​ത്യു ഫൊ​ക്കാ​ന നാ​ഷണ​ൽ ക​മ്മി​റ്റി​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
ബ്രാം​പ്ട​ൺ: ബ്രാം​പ്ട​ൺ മ​ല​യാ​ളി സ​മാ​ജം പ്ര​വ​ർ​ത്ത​ക​നും കാ​ന​ഡ​യി​ലെ പ്ര​മു​ഖ ബി​സി​ന​സ്സു​കാ​ര​നു​മാ​യ ജോ ​മാ​ത്യു(​ത​ങ്ക​ച്ച​ൻ) ഫൊ​ക്കാ​ന നാ​ഷ​
ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.