• Logo

Allied Publications

Europe
വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ ക​ലാ​സാം​സ്കാ​രി​ക​വേ​ദി സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം 30ന്
Share
ല​ണ്ട​ൻ: പ്ര​വാ​സി മ​ല​യാ​ളി​ക​ള്‍​ക്കാ​യി വേ​ള്‍​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ല്‍ യൂ​റോ​പ്പ് റീ​ജ​ന്‍ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സാം​സ്കാ​രി​ക​വേ​ദി​യു​ടെ 12ാം സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഈ മാസം 30ന് യുകെ സമയം ​വൈ​കുന്നേരം മൂന്നിന് (ഇന്ത്യൻ സമയം രാത്രി 08.30) ​വെ​ര്‍​ച്ച​ല്‍ പ്ലാ​റ്റ്ഫോ​മി​ലൂ​ടെ ന‌ടക്കും.

ഇ​ന്ത്യ സർക്കാരിന്‍റെ മി​നി​സ്ട്രി ഓ​ഫ് സോ​ഷ്യ​ല്‍ ജ​സ്റ്റീ​സ് ആ​ൻ​ഡ് എം​പ​വ​ര്‍​മെ​ന്‍റ്(എംഎസ്ജെഇ) മാ​സ്റ്റ​ര്‍ ട്രെ​യി​ന​റും കേ​ര​ള സ​ര്‍​ക്കാ​രി​ന്‍റെ മൈ​നോ​രി​റ്റി വെ​ല്‍​ഫ​യ​ര്‍ വ​കു​പ്പ് ഫാ​ക്ക​ല്‍​റ്റി​യു​മാ​യ അ​ഡ്വ. ചാ​ര്‍​ളി പോ​ള്‍ സമ്മേളനത്തിന്‍റെ ഉദ്ഘാ‌ടനം നി​ര്‍​വ​ഹി​ക്കും.

കെ​സി​ബി​സി മ​ദ്യ​വി​രു​ദ്ധ സ​മി​തി​യു​ടെ എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത പ്ര​സി​ഡന്‍റും ജ​ന​സേ​വ ശി​ശു​ഭ​വ​ന്‍ പ്ര​സി​ഡ​ന്‍റു​മാ​ണ് അ​ഡ്വ. ചാ​ര്‍​ളി പോ​ള്‍.

എ​ല്ലാ മാ​സ​വും അ​വ​സാ​ന ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ഈ ​ക​ലാ​സാം​സ്കാ​രി​ക​വേ​ദി​യി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് അ​വ​ര്‍ താ​മ​സി​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​കൊ​ണ്ടു ത​ന്നെ പ​ങ്കെ​ടു​ക്കാനും അ​വ​രു​ടെ ക​ലാ​സൃ​ഷ്ടി​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​വാ​നും ആ​ശ​യ​വി​നി​മ​യ​ങ്ങ​ള്‍ ന​ട​ത്തു​വാ​നും അ​വ​സ​രമുണ്ട്.

ര​ണ്ടു​മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ല്‍​ക്കു​ന്ന ഈ ​സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ​ത്തെ ഒ​രു​മ​ണി​ക്കൂ​ര്‍ പ്ര​വാ​സി​ക​ള്‍ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് ച​ര്‍​ച്ച ചെ​യ്യു​ന്ന​ത്. ഇ​തി​ല്‍ തെര​ഞ്ഞെ​ടു​ത്ത വി​ഷ​യ​ങ്ങ​ളെ ആ​ധി​കാ​രി​ക​മാ​യി പ്ര​തി​ക​രി​ക്കു​വാ​ന്‍ ക​ഴി​യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രോ മ​ന്ത്രി​മാ​രോ പ​ങ്കെ​ടു​ക്കു​ന്ന ച​ര്‍​ച്ച​യാ​യി​രി​ക്കും ന​ട​ക്കു​ക.

30ന് ​ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ "പ്ര​വാ​സി​ക​ളും രാ​ഷ്ട്രീ​യ​മി​ല്ലാ​ത്ത സാ​മ്പ​ത്തി​ക വി​ക​സ​ന​വും' എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ര്‍​ച്ച​യാ​ണ് ന​ട​ക്കു​ന്ന​ത്. അ​ഡ്വ. ചാ​ര്‍​ളി പോ​ളാ​ണ് ച​ര്‍​ച്ച​ക​ള്‍ ന​യി​ക്കു​ക.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലീ​ഡ​ർ​ഷി​പ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ