• Logo

Allied Publications

Delhi
ഡി​എം​എ​ വ​നി​താ ദി​നാ​ഘോ​ഷ​വും സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഞാ​യ​റാ​ഴ്ച
Share
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷന്‍റെ ഈ ​വ​ർ​ഷ​ത്തെ വ​നി​താ ദി​നാ​ഘോ​ഷ​വും ന​വീ​ക​രി​ച്ച സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 4.30 മു​ത​ൽ ആ​ർ​കെ പു​ര​ത്തെ ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ അ​ര​ങ്ങേ​റും.

ഡി​എം​എ പ്ര​സി​ഡ​ന്‍റ് ​കെ. ര​ഘു​നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി ശാ​ലോം ഗ്രൂ​പ്പ് ഓ​ഫ് സ്കൂ​ൾ​സ് ഫൗ​ണ്ട​ർ മാ​നേ​ജിംഗ് ഡ​യ​റ​ക്ട​ർ ഡോ. ​ ലി​ല്ലി ജോ​ർ​ജ്, പ​വി​ലി​യ​ൻ​സ് & ഇ​ന്‍റീ​രി​യ​ഴ്സ് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് ഡ​യ​റ​ക്ട​ർ ബീ​നാ ബാ​ബു​റാം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ​ടോ​ണി ക​ണ്ണ​മ്പു​ഴ, ജോ​യി​ന്‍റ് ഇ​ന്‍റേ​ണ​ൽ ഓ​ഡി​റ്റ​റും പ്രോ​ഗ്രാം ക​ൺ​വീ​ന​റു​മാ​യ ലീ​ന ര​മ​ണ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. മേ​ഘാ സോ​മ​നാ​ഥ​നാ​ണ് അ​വ​താ​ര​ക.

2023ൽ ​ന​ട​ന്ന നാ​ഷ​ണ​ൽ ഗെ​യിം​സി​ൽ ക​ള​രി​പ്പ​യ​റ്റി​ൽ സി​ൽ​വ​ർ മെ​ഡ​ൽ നേ​ടി​യ ജ്യോ​തി​ക മാ​ട്ടു​മ്മ​ൽ, ന്യൂ ​ഡ​ൽ​ഹി​യി​ലെ സി​എ​സ്ഐ​ആ​ർ നാ​ഷ​ണ​ൽ ഫി​സി​ക്ക​ൽ ല​ബോ​റ​ട്ട​റി​യി​ൽ നി​ന്ന് അ​റ്റ്മോ​സ്ഫെ​റി​ക് സ​യ​ൻ​സി​ൽ ഡോ​ക്ട​റേ​റ്റ് ക​ര​സ്ഥ​മാ​ക്കി​യ അ​ഞ്ജ​ലി എ​സ് നാ​യ​ർ, ബോ​ഡി ബി​ൽ​ഡ​ർ മ​മൊ​താ ദേ​വി യു​മ്നം എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

അം​ബേ​ദ്ക​ർ ന​ഗ​ർ​പു​ഷ്പ വി​ഹാ​ർ ഏ​രി​യ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​യും ഡോ. ​സു​മേ​ഷ് ഗു​രു​ക്ക​ളു​ടെ ശി​ക്ഷ​ണ​ത്തി​ൽ സ​ത്വം ക​ള​രി സം​ഘ​ത്തി​ലെ പെ​ൺ​കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ള​രി​പ്പ​യ​റ്റ് എ​ന്നി​വ​യും അ​ര​ങ്ങേ​റും.

തു​ട​ർ​ന്ന് സി​ദ്ധാ​ർ​ഥ് ജ​യ​ശ​ങ്ക​ർ, സൗ​പ​ർ​ണി​ക സ​ന്തോ​ഷ്, ദേ​വി​കാ മേ​നോ​ൻ തു​ട​ങ്ങി​യ​വ​ർ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന സം​ഗീ​ത സാ​യാ​ഹ്നം വ​നി​താ ദി​നാ​ഘോ​ഷ ച​ട​ങ്ങു​ക​ൾ​ക്ക് മി​ഴി​വേ​കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 01135 561333, 98107 91770.

ഡി​എം​എ ജ​സോ​ല ഏ​രി​യ ക്രി​സ്മ​സ് ക​രോ​ൾ സംഘടിപ്പിച്ചു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​സോ​ല ഏ​രി​യ ക്രി​സ്​മ​സ് ക​രോ​ൾ ന​ട​ത്തി.
അ​ന്ന​ദാ​ന​ത്തി​ൽ കേ​ന്ദ്ര​മ​ന്ത്രി ഹ​ർ​ഷ് മ​ൽ​ഹോ​ത്ര പ​ങ്കെ​ടു​ത്തു.
ന്യൂ ഡ​ൽ​ഹി: ശ്രീ ​അ​യ്യ​പ്പ പൂ​ജാ സ​മി​തി മ​യൂ​ർ വി​ഹാ​ർ ഫേ​സ്2​ന്‍റെ 16ാമ​ത് മ​ണ്ഡ​ല പൂ​ജാ മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ അ​ന്ന​ദാ​ന​ത്
വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ൻ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഉ​ത്ത​മ മാ​തൃ​ക: ​ശ​ശി ത​രൂ​ർ.
ന്യൂ​​ഡ​​ൽ​​ഹി: പാ​​ർ​​ശ്വ​​വ​​ത്ക​​രി​​ക്ക​​പ്പെ​​ട്ട ജ​​ന​​ങ്ങ​​ളു​​ടെ ഉ​​ന്ന​​മ​​ന​​ത്തി​​നും വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​നും​ വേ​​ണ്ടി അ​​ക്ഷീ​​ണം പ്
സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ക്രി​സ്‌​മ​സ്‌ ക​രോ​ൾ ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ദി​ൽ​ഷാ​ദ് ഗാ​ർ​ഡ​ൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ക്രി​സ്‌​മ​സ്‌ ക​രോ​ൾ ന​ട​ത്തി.

ടീം ​അം​ഗ​ങ്ങ​ൾ വി​കാ​രി റ​വ.
ബേ​സി​ൽ ജെ​യ്സ​ൺ പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി.
ന്യൂഡൽഹി: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ നാ​ഷ​ണ​ൽ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി അ​ഡ്വ. ബേ​സി​ൽ ജെ​യ്സ​ൺ ചു​മ​ത​ല​യേ​റ്റു.