• Logo

Allied Publications

Americas
ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് ഫി​ല​ഡ​ൽ​ഫി​യ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യി​ൽ മി​ക​ച്ച തു​ട​ക്കം
Share
ഫി​ല​ഡ​ൽ​ഫി​യ (പെ​ൻ​സി​ൽ​വേ​നി​യ): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ കി​ക്ക് ഓ​ഫ് മീ​റ്റിം​ഗി​ന് ഫി​ല​ഡ​ൽ​ഫി​യ​യി​ലെ ഡെ​വ​റോ അ​വ​ന്യൂ​വി​ലു​ള്ള സെന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക വേ​ദി​യാ​യി.

ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് വി​കാ​രി ഫാ. ​ഷി​നോ​ജ് തോ​മ​സ് നേ​തൃ​തം ന​ൽ​കി. തു​ട​ർ​ന്ന് ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​നു വേ​ണ്ടി ഒ​രു മീ​റ്റിം​ഗ് ന​ട​ന്നു. അ​ല​ക്സ് മാ​ത്യു (ഇ​ട​വ​ക സെ​ക്ര​ട്ട​റി) കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

സ​ജി​ൻ സാ​മു​വ​ൽ, റോ​ണ വ​ർ​ഗീ​സ്, ഐ​റി​ൻ ജോ​ർ​ജ്, സൂ​സ​ൻ വ​ർ​ഗീ​സ് (ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ), ഉ​മ്മ​ൻ കാ​പ്പി​ൽ (ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം) എ​ന്നി​വ​ർ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു. എ​ബി​ൻ ബാ​ബു (ഇ​ട​വ​ക ട്ര​ഷ​റ​ർ & ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗം), തോ​മ​സ് ചാ​ണ്ടി (മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി) എ​ന്നി​വ​രും വേ​ദി​യി​ൽ ചേ​ർ​ന്നു.

ഈ ​വ​ർ​ഷ​ത്തെ ഫാ​മി​ലി/​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ വേ​ദി, തീ​യ​തി​ക​ൾ, പ്രാ​സം​ഗി​ക​ർ മ​റ്റ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ഉ​മ്മ​ൻ കാ​പ്പി​ൽ സം​സാ​രി​ച്ചു. ദൈ​വി​ക​വും അ​വി​സ്മ​ര​ണീ​യ​വു​മാ​യ അ​നു​ഭ​വ​ത്തി​നാ​യി സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഉ​മ്മ​ൻ എ​ല്ലാ​വ​രേ​യും പ്രോ​ത്സാ​ഹി​പ്പി​ച്ചു.

ഫാ​മി​ലി/ യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് യു​വ​ജ​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കാ​നും ഭ​ദ്രാ​സ​ന​ത്തി​ന്‍റെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​ന് സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​നും അ​വ​സ​രം ഒ​രു​ക്കു​ന്നു​വെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. സൂ​സ​ൻ വ​ർ​ഗീ​സ് ര​ജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ളും സ​മ്മേ​ള​ന​ത്തി​ന്‍റെ സ്മ​ര​ണാ​ർ​ഥം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന സു​വ​നീ​റി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും വി​ശ​ദീ​ക​രി​ച്ചു.

സു​വ​നീ​റി​നാ​യു​ള്ള ലേ​ഖ​ന​ങ്ങ​ൾ, വ്യ​ക്തി​ഗ​ത ആ​ശം​സ​ക​ൾ, ബി​സി​ന​സ് പ​ര​സ്യ​ങ്ങ​ൾ എ​ന്നി​വ 2024 മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ ഭാ​ര​വാ​ഹി​ക​ൾ​ക്ക് അ​യ​ക്കേ​ണ്ട​താ​ണ്. ധ​ന​സ​മാ​ഹ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ന​റു​ക്കെ​ടു​പ്പി​നെ​ക്കു​റി​ച്ചും ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളെ​ക്കു​റി​ച്ചും സ​ജി​ൻ സാ​മു​വ​ൽ സം​സാ​രി​ച്ചു.

എ​ല്ലാ ഇ​ട​വ​ക​ക​ൾ​ക്കും അ​വ​രു​ടെ ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കു​ന്ന എ​ന്‍റർടൈ​ൻ​മെന്‍റ്​ നൈ​റ്റി​നെ​ക്കു​റി​ച്ച് റോ​ണ വ​ർ​ഗീ​സ് എ​ല്ലാ​വ​രെ​യും ഓ​ർ​മ്മി​പ്പി​ച്ചു. സ്പോ​ൺ​സ​ർ​ഷി​പ്പി​ലൂ​ടെ കോ​ൺ​ഫ​റ​ൻ​സി​നെ പി​ന്തു​ണ​യ്ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ൾ ഐ​റി​ൻ ജോ​ർ​ജ് വി​ശ​ദീ​ക​രി​ച്ചു.

സം​തൃ​പ്ത​മാ​യ ആ​ത്മീ​യാ​നു​ഭ​വ​ത്തി​നാ​യി ഫാ​മി​ലി & യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് പോ​ലു​ള്ള അ​വ​സ​ര​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ എ​ല്ലാ കു​ടും​ബ​ങ്ങ​ളെ​യും ഫാ. ​ഷി​നോ​ജ് തോ​മ​സ് ഓ​ർ​മ്മി​പ്പി​ച്ചു. ഇ​ട​വ​ക​യി​ൽ നി​ന്നു​ള്ള ആ​ദ്യ ര​ജി​സ്ട്രേ​ഷ​ൻ ഫാ. ​ഷി​നോ​ജ് തോ​മ​സ് സ​മ​ർ​പ്പി​ച്ചു. ഇ​ട​വ​ക​യെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​ബി​ൻ ബാ​ബു (ട്ര​ഷ​റ​ർ), അ​ല​ക്സ് മാ​ത്യു (സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ സു​വ​നീ​റി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ചെ​ക്ക് കൈ​മാ​റി.

റോ​ബി​ൻ തോ​മ​സ്, വ​ർ​ഗീ​സ് ചാ​ക്കോ, തോ​മ​സ് ചാ​ണ്ടി, എ​ബി കെ. ​തോ​മ​സ്, ജോ​ൺ യോ​ഹ​ന്നാ​ൻ, ജോ​യ്സ് വ​ർ​ഗീ​സ്, പ്ര​വീ​ൺ മാ​ത്യു എ​ന്നി​വ​ർ സു​വ​നീ​റി​ൽ വ്യ​ക്തി​ഗ​ത ആ​ശം​സ​ക​ളോ ബി​സി​ന​​സ് പ​ര​സ്യ​ങ്ങ​ളോ ന​ൽ​കി പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു.

തോ​മ​സ് വ​ർ​ഗീ​സ്, ഐ​പ്പ് മ​ത്താ​യി, ജോ​യ് യോ​ഹ​ന്നാ​ൻ, എ​ബി ജോ​സ​ഫ്, മാ​ത്യു യോ​ഹ​ന്നാ​ൻ, സ​ജി​ൻ ജോ​ൺ, മാ​ത്യു ഐ​പ്പ്, മെ​റീ​ന മാ​ത്യു എ​ന്നി​വ​ർ റാ​ഫി​ൾ ടി​ക്ക​റ്റ് വാ​ങ്ങി പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്തു.

ജൂ​ലൈ 10 മു​ത​ൽ 13 വ​രെ പെ​ൻ​സി​ൽ​വേ​നി​യ ല​ങ്കാ​സ്റ്റ​റി​ലെ വി​ൻ​ധം റി​സോ​ർ​ട്ടി​ലാ​ണ് സ​മ്മേ​ള​നം ന​ട​ക്കു​ന്ന​ത്. സ​ൺ​ഡേ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജ​ന​റ​ലും പു​തു​പ്പ​ള്ളി സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി​യു​മാ​യ ഫാ. ​ഡോ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് മീ​ന​ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ഗ്രീ​ക്ക് ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ ഫാ. ​സെ​റാ​ഫിം മ​ജ്മു​ദാ​റും, സൗ​ത്ത് വെ​സ്റ്റ് ഭ​ദ്രാ​സ​ന വൈ​ദി​ക​ൻ ഫാ. ​ജോ​യ​ൽ മാ​ത്യു​വും യു​വ​ജ​ന സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

​ദൈ​വി​ക ആ​രോ​ഹ​ണ​ത്തി​ന്‍റെ ഗോ​വ​ണി’ എ​ന്ന വി​ഷ​യ​ത്തെ​പ്പ​റ്റി ഭൂ​മി​യി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ല​ല്ല, മു​ക​ളി​ലു​ള്ള കാ​ര്യ​ങ്ങ​ളി​ൽ നി​ങ്ങ​ളു​ടെ മ​ന​സ്‌​സ് സ്ഥാ​പി​ക്കു​ക (കൊ​ലൊ സ്യ​ർ 3:2) എ​ന്ന വ​ച​ന​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ചി​ന്താ​വി​ഷ​യം. ബൈ​ബി​ൾ, വി​ശ്വാ​സം, സ​മ​കാ​ലി​ക വി​ഷ​യ​ങ്ങ​ൾ എ​ന്നി​വ​യെ അ​ടി​സ്ഥാ​ന​മാ​ക്കി കു​ട്ടി​ക​ൾ​ക്കും യു​വ​ജ​ന​ങ്ങ​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ്ര​ത്യേ​കം സം​വേ​ദ​നാ​ത്മ​ക സെ​ഷ​നു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

സ്പോ​ൺ​സ​ർ​ഷി​പ്പ്, ര​ജി​സ്ട്രേ​ഷ​ൻ, പ​ര​സ്യ​ങ്ങ​ൾ, ആ​ശം​സ​ക​ൾ എ​ന്നി​വ​യി​ലൂ​ടെ ഉ​ദാ​ര​മാ​യ പി​ന്തു​ണ വാ​ഗ്ദാ​നം ചെ​യ്ത വി​കാ​രി​ക്കും ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കും ഉ​മ്മ​ൻ കാ​പ്പി​ൽ നി​സ്‌​സീ​മ​മാ​യ ക​ട​പ്പാ​ട് രേ​ഖ​പ്പെ​ടു​ത്തി.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​അ​ബു പീ​റ്റ​ർ, കോ​ൺ​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ (ഫോ​ൺ: 914.806.4595) / ചെ​റി​യാ​ൻ പെ​രു​മാ​ൾ, കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി (ഫോ​ൺ. 516.439.9087) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടു​ക.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്