• Logo

Allied Publications

Middle East & Gulf
റി​യാ​ദ് കെഇഎ​ഫി​ന്‍റെ ലെ​വ​ൽ അ​പ് മാ​നേ​ജ്മെ​ന്‍റ് പാ​ന​ൽ ച​ർ​ച്ച ശ്ര​ദ്ധേ​യ​മാ​യി
Share
റിയാദ്: കേ​ര​ള എ​ൻ​ജി​നീ​യേ​ഴ്സ് ഫോ​റം (കെഇഎ​ഫ്) റി​യാ​ദിന്‍റെ നേ​തൃ​ത്വ​ത്തി​ൽ "ലെ​വ​ൽ അ​പ്പ്’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ച പാ​ന​ൽ ച​ർ​ച്ച ശ്ര​ദ്ധേ​യ​മാ​യി. സീ​നി​യ​ർ, ജൂ​നി​യ​ർ എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക് എ​ങ്ങ​നെ മി​ക​ച്ച മാ​നേ​ജ​ർ​മാ​രാ​കാം എ​ന്ന വി​ഷ​യ​ത്തി​ലായി​രു​ന്നു ച​ർ​ച്ച സം​ഘ​ടി​പ്പി​ച്ച​ത്.

ലേ ​പാ​ർ​ക്ക് കോ​ൺ കോ​ഡ് ഹോ​ട്ട​ലി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന പാ​ന​ൽ ച​ർ​ച്ച​യി​ൽ സാ​ബി​ക്കി​ലെ സ്റ്റാ​ഫ് സൈ​ന്റി​സ്റ്റ് എ​ൻ​ജി​നീ​യ​ർ അ​ബ്ദു​ൽ നി​സാ​ർ മോ​ഡ​റേ​റ്റ​റാ​യി ച​ർ​ച്ച നി​യ​ന്ത്രി​ച്ചു.

ക്വി​ദ്ദി​യ സീ​നി​യ​ർ കൊ​മേ​ഴ്സ്യ​ൽ ഡ​യ​റ​ക്ട​ർ എ​ൻ​ജി​നീ​യ​ർ നൗ​ഷാ​ദ് കാ​യ​ൽ മ​ഠ​ത്തി​ൽ, റോ​ഷ​ൻ റി​യ​ൽ എ​സ്റ്റേ​റ്റ് ഡ​യ​റ​ക്ട​ർ എ​ൻ​ജി​നീ​യ​ർ ഷാ​ഹി​ദ് അ​ലി, റി​യാ​ദ് ബാ​ങ്കി​ലെ പെ​യ്മെ​ന്‍റ് ടെ​ക്നി​ക്ക​ൽ മാ​നേ​ജ​ർ എ​ൻ​ജി​നീ​യ​ർ സു​ഹാ​സ് ചെ​പ്പ​ലി, ലു​ലു ഇ​ൻ​റ​ർ​നാ​ഷ​ണ​ൽ ഗ്രൂ​പ്പ് പ്രോ​ജ​ക്ട് കെ.​എ​സ്.​എ ജ​ന​റ​ൽ മാ​നേ​ജ​ർ എ​ൻ​ജി​നീ​യ​ർ സാ​ഹി​ദ് അ​ഹ്സ​ർ എ​ന്നി​വ​ർ പാ​ന​ലി​സ്റ്റു​ക​ളാ​യി ച​ർ​ച്ച യി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ചു.



മാ​നേ​ജ​ർ​മാ​രു​ടെ ജോ​ലി​ക​ൾ, ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ, മാ​നേ​ജ​ർ​മാ​ർ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ ച​ർ​ച്ച​യു​ടെ ഭാ​ഗ​മാ​യ​ത് പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യി. ഒ​രു മാ​നേ​ജ​ർ തു​ട​ക്കം മു​ത​ൽ ചു​മ​ത​ല​ക​ളു​ടെ ഭാ​ഗ​മാ​യി ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ പാ​ന​ലി​സ്റ്റു​ക​ൾ വി​ശ​ദീ​ക​രി​ച്ചു.

എ​ൺ​പ​തോ​ളം പേ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി തീ​ർ​ത്തും ഗു​ണ​പ്ര​ദ​മാ​യെ​ന്നും ഏ​റെ ആ​ത്മ​വി​ശ്വാ​സം ന​ൽ​കി​യെ​ന്നും പ​ങ്കെ​ടു​ത്ത എ​ൻ​ജി​നീ​യ​ർ​മാ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​രി​പാ​ടി​യു​ടെ മു​ഖ്യ സ്പോ​ൺ​സ​ർ ആ​യ ജോ​യിന്‍റ് ഗ്ലോ​ബ​ൽ ബി​സി​ന​സ് ക​മ്പ​നി​യു​ടെ സാ​ങ്കേ​തി​ക വി​ദ​ഗ്ദ​രു​ടെ സം​ഘം ത​ങ്ങ​ളു​ടെ വി​വി​ധ ഉ​ത്പന്ന​ങ്ങ​ൾ പ​രി​ച​യ​പ്പെ​ടു​ത്തി.

തു​ട​ർ​ന്ന് കെഇഎ​ഫ് ഭാ​ര​വാ​ഹി​ക​ൾ ജോ​യിന്‍റ് ഗ്ലോ​ബ​ൽ ബി​സി​ന​സ് ക​മ്പ​നി സിഇഒ​യും ചെ​യ​ർ​മാ​നുമാ​യ അ​ബ്ദു​ൽ ഗ​ഫൂ​ർ ക​ല്ലാ​യി​ക്കും പാ​ന​ലി​സ്റ്റു​ക​ൾ​ക്കും മൊ​മെ​ന്‍റോയും കൈ​മാ​റി.

സൗ​ദി​യി​ലേ​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​ൻ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം: ന​വ​യു​ഗം.
അ​ൽ കോ​ബാ​ർ: സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലേ​ക്ക് കു​റ​ഞ്ഞ ടി​ക്ക​റ്റ് നി​ര​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​
കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​താ വി​ഭാ​ഗ​ത്തി​ന് പു​തി​യ സാ​ര​ഥി​ക​ൾ.
അ​ബു​ദാ​ബി: അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ വ​നി​ത​ക​ളു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി 2024 2025 പ്ര​വ​ർ​ത്ത​ന വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളെ
യ​ന്ത്ര​ത്ത​ക​രാ​ർ; ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട വി​മാ​നം തി​രി​ച്ചി​റ​ക്കി.
കോ​ഴി​ക്കോ​ട്: ജി​ദ്ദ​യി​ൽ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് പു​റ​പ്പെ​ട്ട സ​പൈ​സ് ജെ​റ്റ് വി​മാ​നം യ​ന്ത്ര​ത്ത​ക​രാ​റി​നെ തു​ട​ർ​ന്ന് തി​രി​ച്ചി​റ​ക്കി.
ഷൈ​നു​വി​ന് നാ​ട​ണ​യാ​ൻ കൈ​ത്താ​ങ്ങാ​യി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ.
മ​നാ​മ: ജോ​ലി സം​ബ​ന്ധ​മാ​യി പ്ര​ശ്ന​ത്തി​ൽ അ​ക​പ്പെ​ട്ടു ബ​ഹ​റ​നി​ൽ ക​ഴി​ഞ്ഞ കൊ​ല്ലം സ്വ​ദേ​ശി ഷൈ​നു​വി​ന് നാ​ട​ണ​യാ​ൻ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ
മ​ണി​പ്പു​ർ സ്വ​ദേ​ശി​യു​ടെ മൃ​ത​ദേ​ഹം ഖ​ബ​റ​ട​ക്കി.
മ​ക്ക: ഹ​ജ്ജ് ക​ർ​മ​ത്തി​ന് ശേ​ഷം മ​ക്ക​യി​ൽ മ​ര​ണ​പ്പെ​ട്ട മ​ണി​പ്പു​ർ ജി​രി​ബാ​മി​ലെ ബാ​ബു​പാ​ര സ്വ​ദേ​ശി ഹാ​ജി മു​ഹ​മ്മ​ദ്‌ അ​ബ്ദു​റ​ബ്ബി​ന്‍റെ(57)