റിയാദ്: വിശ്വാസി ജീവിതത്തിലെ ഏറ്റവും സുപ്രധാന ദിനങ്ങൾ എന്നനിലയിൽ റംസാനിലെ ഫലപ്രദമായി ഉപയോഗപ്പെടുത്താൻ നാം തയാറാവണമെന്ന് ആർഐസിസി അഹ്ലൻ റംസാൻ സംഗമം ഉണർത്തി.
കർമ്മങ്ങൾക്ക് കണക്കില്ലാത്ത പ്രതിഫലം ലഭിക്കുന്ന റംസാൻ നോന്പിലെ ഓരോ നിമിഷവും നഷ്ടപ്പെടുത്താതെ കൃത്യമായി ഉപയോഗപ്പെടുത്താൻ സാധ്യമാവണമെന്നും അതിന് സ്വന്തത്തെയും കുടുംബത്തെയും സന്നദ്ധമാക്കണം.
റംസാനിലെ ആചാരാനുഷ്ഠാനങ്ങളെ അറിയാനും പഠിക്കാനും കൃത്യമായി അനുഷ്ഠിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. വിശ്വാസ കർമമേഖലകളിലെ അനിസ്ലാ മിക കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കാൻ ജാഗ്രത പാലിക്കണം.
കുടുംബ ബന്ധങ്ങളെ തകർക്കുന്ന ശക്തികൾക്കെതിരെ ജാഗ്രത പാലിക്കാനും സ്വന്തത്തെയും കുടുംബത്തെയും തിന്മകളിൽ നിന്ന് തടയാനും നന്മയിൽ ജീവിതം നയിക്കാനും രക്ഷിതാക്കൾ ബദ്ധശ്രദ്ധരാവണം.
മക്കളുടെ കൂട്ടുകാരനാവാനും അവരുടെ വളർച്ചയുടെ എല്ലാ ഘട്ടങ്ങളിലും ചേർത്ത് നിർത്തി ആവശ്യമായ പിന്തുണയും മാർഗനിർദ്ദേശങ്ങളും നൽകണമെന്നും സംഗമം ആവശ്യപ്പെട്ടു.
സുലൈ തൻഹാത്ത് ഇസ്തിറാഹയിൽ നടന്ന സംഗമം സുൽത്താന ജാലിയാത്ത് മലയാളവിഭാഗം പ്രബോധകൻ ഉമർ ഫാറൂഖ് മദനി ഉദ്ഘാടനം ചെയ്തു. പ്രമുഖ പ്രബോധകർ ശിഹാബ് എടക്കര മുഖ്യപ്രഭാഷണം നിർവഹിച്ചു.
വിവിധ വിഷയങ്ങളിൽ സുബൈർ സലഫി പട്ടാമ്പി, അബ്ദുല്ല അൽ ഹികമി, ഷുക്കൂർ ചക്കരക്കല്ല്, ആഷിക് അൽ ഹികമി, അമീൻ മദീനി, അബ്ദുറഊഫ് സ്വലാഹി, അബ്ദുറഹീം പേരാമ്പ്ര, മുഹമ്മദ് കുട്ടി പുളിക്കൽ, ഇക്ബാൽ കൊല്ലം, മൊയ്തു അരൂർ, ബഷീർ കുപ്പോടൻ തുടങ്ങിയവർ സംസാരിച്ചു.
ആർ.സി.സി.സി ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര, ജനറൽ കൺവീനർ ജഅഫർ പൊന്നാനി, ഉമർ കൂൾടെക്ക് പ്രസീഡിയം നിയന്ത്രിച്ചു.
അസ്വഹാബാ ചരിത്ര പഠന ക്ലാസ് വിജയികളായ അബ്ദുൽ ഹമീദ് വേങ്ങര, ശബാന കെ.വി, ശഹീദാ യു.കെ, സബീഹ അരൂർ, മുഹമ്മദ് അദാൻ, കളറിംഗ് മത്സരത്തിൽ വിജയിച്ച ഐഷ ഷക്കീബ്, മൻഹ ബിൻത് ജാവീദ്, ഫർഹാൻ ബിൻ ജാവീദ് തുടങ്ങിയവർക്കുള്ള സമ്മാനങ്ങൾ സംഗമത്തിൽ വിതരണം ചെയ്തു.
|