• Logo

Allied Publications

Middle East & Gulf
പ്ര​വാ​സി മ​ല​യാ​ളി​ക​ളുടെ ഹ്രസ്വചിത്രം പ്രാ​ങ്ക് ശ്ര​ദ്ധേ​യ​മാ​കു​ന്നു
Share
അ​ബു​ദാ​ബി: അ​ലൈ​നി​ലെ പ്ര​വാ​സി മ​ല​യാ​ളി​ക​ളാ​യ ഒ​രു പ​റ്റം ക​ലാ​കാ​ര​ന്മാ​ർ ചേ​ർ​ന്ന് ഒ​രു​ക്കി​യ ഹ്രസ്വചിത്രം പ്രാ​ങ്ക് ശ്ര​ദ്ധേ​യ​മാ​കു​ന്നു. എ​സ് ആ​ൻ​ഡ് എ​സ് ക്രി​യേ​ഷ​ൻ​സിന്‍റെ​ ബാ​ന​റി​ൽ ശ്രീ​നി തി​രൂ​ർ നി​ർ​​മിച്ചിരി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വാ​യ സു​വീ​ര​നാ​ണ്.

വി​ര​സ​ജീ​വി​ത​ത്തി​ന്‍റെ നാ​ളു​ക​ളി​ൽ ഒ​ഴി​വു നേ​ര​ങ്ങ​ൾ​ക്കു നി​റം പി​ടി​പ്പി​ക്കാ​നാ​യി ദ​മ്പ​തി​ക​ൾ പ​ര​സ്പ​രം ആ​ൾ​മാ​റാ​ട്ടം ന​ട​ത്തു​ക​യും പ്രാ​ങ്ക് വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​താ​ണ് പ്ര​മേ​യം. ഒ​രു നാ​ൾ, നേ​ര​ത്തെ തീ​രു​മാ​നി​ക്ക​പ്പെ​ട്ട ഒ​രു ഉ​ല്ലാ​സ യാ​ത്ര​യി​ൽ, റോ​ഡി​ൽ നി​ന്നും ലി​ഫ്റ്റ് ചോ​ദി​ക്കു​ന്ന ഒ​ര​പ​രി​ചി​ത​സ്ത്രീ​യാ​യി ഭാ​ര്യ അ​ഭി​ന​യി​ക്കാ​ൻ തു​ട​ങ്ങു​ന്ന​തോ​ടെ ക​ഥ​യു​ടെ ഗ​തി മാ​റു​ന്നു.

ശ്രീ​ജ ശ്രീ​നി​വാ​സാ​ണ് നാ​യി​ക. അ​മേ​ച്ച​ർ നാ​ട​ക​ങ്ങ​ളി​ൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യ അ​ഭി​ന​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ ഒ​രു​ക്കു​ന്ന ശ്രീ​ജ ഗാ​യി​ക​യാ​യും, കോ​മ​ഡി ആ​ർ​ടി​സ്റ്റാ​യും അ​ര​ങ്ങു​ക​ളി​ൽ സു​പ​രി​ചി​ത​യാ​ണ്. ശ്രീ​ജ അ​ഭി​ന​യി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് സി​നി​മ​യു​ടെ പ്ര​മേ​യം മു​ന്നോ​ട്ട് പോ​കു​ന്ന​ത്.

പ്ര​ശ​സ്ത സം​ഗീ​ത സം​വി​ധാ​യ​ക​ൻ ഗോ​പി​സു​ന്ദ​റാ​ണ് പ​ശ്ചാ​ത്ത​ല സം​ഗീ​തം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഛായാ​ഗ്ര​ഹ​ണം മു​ര​ളി കൃ​ഷ്ണ​നും ശി​ബീ​ഷ് കെ. ​ച​ന്ദ്ര​ൻ എ​ഡി​റ്റിംഗും നി​ർ​വ​ഹി​ച്ചു. ക​ള​റി​സ്റ്റ് : ടി​റ്റോ ഫ്രാ​ൻ​സി​സ്, ശ​ബ്ദ​മി​ശ്ര​ണം ബെ​യ്ദ​ർ.

അ​ല്‍ ഐ​ന്‍ ക്ല​ബ് സി​നി​മാ​സ്‌​സി​ൽ പ്ര​വാ​സ ലോ​ക​ത്തെ ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​ക​ൾ​ക്കു​മു​ന്നി​ൽ ഒ​രു​ക്കി​യ പ്രി​വ്യൂ ഏ​റെ പ്രേ​ക്ഷ​ക പ്ര​ശം​സ​യേ​റ്റു​വാ​ങ്ങി. ക​ലാ സാം​സ്കാ​രി​ക മ​ണ്ഡ​ല​ത്തി​ലെ നി​ര​വ​ധി വ്യ​ക്തി​ത്വ​ങ്ങ​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

വി.​എ​ൻ. വാ​സ​വ​ൻ ജോ​ർ​ജി​യ​യി​ലേ​ക്ക്.
കോ​ട്ട​യം: മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ ശ​നി​യാ​ഴ്ച ജോ​ർ​ജി​യ​യി​ലേ​ക്ക് യാ​ത്ര തി​രി​ക്കും.
താ​യ്‌­​ല​ന്‍​ഡി​ല്‍ പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി​ടെ അ­​പ​ക​ടം; മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
കോ​ട്ട­​യം: പാ​രാ​ഗ്ലൈ​ഡി​ങ്ങി​നി­​ടെ­​യു​ണ്ടാ​യ അ­​പ­​ക­​ട­​ത്തി​ല്‍ പരിക്കേറ്റ മ­​ല­​യാ­​ളി അ­​ധ്യാ​പി­​ക മ­​രി­​ച്ചു.
ഗ്രാ​ന്‍റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് ജ​ലീ​ബ് ബ്രാ​ഞ്ച് റീ​ലോ​ഞ്ച് ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ പ്ര​മു​ഖ റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ജ​ലീ​ബ് ഔ​ട്ട്‌​ലെ​റ്റി​ൽ ഇ​നി കൂ​ടു​ത​ൽ സ
ച​രി​ത്ര​ത്തി​ലേ​ക്ക് ചു​വ​ടു​വ​ച്ച് കേ​ളി കു​ടും​ബ​വേ​ദി​യു​ടെ മെ​ഗാ തി​രു​വാ​തി​ര.
റി​യാ​ദ്: പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് വി​സ്മ​യ കാ​ഴ്ച സ​മ്മാ​നി​ച്ച് കേ​ളി കു​ടും​ബ​വേ​ദി റി​യാ​ദി​ൽ ഒ​രു​ക്കി​യ മെ​ഗാ തി​രു​വാ​തി​ര ശ്ര​ദ്ധേ​യ​മാ​യി.
മ​സ്‌​ക​റ്റി​ല്‍ ക​ട​ലി​ല്‍ വീ​ണ് പ്ര​വാ​സി മ​രി​ച്ചു.
മ​സ്ക​റ്റ്: ക​ട​ലി​ല്‍ വീ​ണ എ​ട്ട് പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ചു.