• Logo

Allied Publications

Europe
മെ​ഴ്സി​ഡ​സ് മേ​ധാ​വി​യെ കാ​റി​ലി​രു​ത്തി ഡ്രൈ​വ് ചെ​യ്ത് ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍
Share
ബ​ര്‍​ലി​ന്‍: മെ​ഴ്സി​ഡ​സ് മേ​ധാ​വി ഒ​ല ക​ല്ലേ​നി​യ​സി​നെ സം​ബ​ന്ധി​ച്ച് കാ​ര്‍ യാ​ത്ര​ക​ളി​ല്‍ വ​ലി​യ പ്ര​ത്യേ​ക​ത​യൊ​ന്നും ഉ​ണ്ടാ​വേ​ണ്ട​തി​ല്ല. എ​ന്നാ​ല്‍, ഈ ​യാ​ത്ര അ​വ​ര്‍​ക്ക് അ​വി​സ്മ​ര​ണീ​യ​മാ​യി​രി​ക്കും. കാ​ര​ണം, അ​വ​ര്‍ സ​ഞ്ച​രി​ച്ച കാ​റി​ല്‍ മു​ന്നി​ലി​രു​ന്ന് ഡ്രൈ​വ് ചെ​യ്ത​ത് ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ ഒ​ലാ​ഫ് ഷോ​ള്‍​സാ​ണ്.

​മെ​ഴ്സി​ഡ​സ് എ​സ്‌യുവി ഇക്യൂഇ 500 വാ​ഹ​നമാ​യി​രു​ന്നു ടെ​സ്റ്റ് ഡ്രൈ​വി​ന് ഉ​പ​യോ​ഗി​ച്ച​ത്. മെ​ഴ്സി​ഡ​സി​ലെ ഡെ​വ​ല​പ്മെ​ന്‍റ് ഹെ​ഡ് മാ​ര്‍​ക്കു​സ് ഷാ​ഫ​ര്‍ മെ​ഴ്സി​ഡ​സ് മേ​ധാ​വി ഒ​ല ക​ല്ലേ​നി​യ​സ് എ​ന്നി​വ​രാ​ണ് പി​ന്‍​സീ​റ്റി​ല്‍ ഇ​രു​ന്ന​ത്.

തി​ങ്ക​ളാ​ഴ്ച, ചാ​ന്‍​സ​ല​ര്‍ ഒ​ലാ​ഫ് ഷോ​ള്‍​സ് സി​ന്‍​ഡ​ല്‍​ഫിം​ഗ​നി​ലെ (ബാ​ഡ​ന്‍ വു​ര്‍​ട്ടം​ബ​ര്‍​ഗ്) ക​മ്പ​നി​യു​ടെ ടെ​സ്റ്റ് ട്രാ​ക്കി​ന് ചു​റ്റും മെ​ഴ്സി​ഡ​സ് ബോ​സി​നെ ഇ​രു​ത്തി​യാ​ണ് കാ​ര്‍ ഓ​ടി​ച്ച​ത്.

ബാ​ഡ​ന്‍ വു​ര്‍​ട്ടം​ബ​ര്‍​ഗി​ലു​ള്ള മെ​ഴ്സി​ഡ​സി​ന്‍റെ ടെ​സ്റ്റ് ട്രാ​ക്കി​ലാ​യി​രു​ന്നു ചാ​ന്‍​സ​ല​റു​ടെ ഡ്രൈ​വിം​ഗ് പ​രീ​ക്ഷ​ണം. യ​ഥാ​ര്‍​ഥ​ത്തി​ല്‍ മെ​ഴ്സി​ഡ​സ് എ​ന്‍​ജി​നീ​യ​ര്‍ കാ​ത​റീ​ന കു​പ്ഫെ​ഴ്സ്മി​ഡാ​ണ് കാ​ര്‍ ഓ​ടി​ക്കേ​ണ്ടി​യി​രു​ന്ന​ത്.

എ​ന്നാ​ല്‍, അ​വ​സാ​ന നി​മി​ഷം ചാ​ന്‍​സ​ല​റു​ടെ ആ​വ​ശ്യ​പ്ര​കാ​രം ദൗ​ത്യം കൈ​മാ​റു​ക​യാ​യി​രു​ന്നു. ഇ​വ​ര്‍ മൂ​വ​രെ​യും കൂ​ടാ​തെ വ​ര്‍​ക്സ് കൗ​ണ്‍​സി​ല്‍ മേ​ധാ​വി എ​ര്‍​ഗ​ന്‍ ലു​മാ​ലി​യും കാ​റി​ലു​ണ്ടാ​യി​രു​ന്നു.​

ടെ​സ്റ്റ് ട്രാ​ക്കി​ല്‍ മെ​ഴ്സി​ഡ​സി​ല്‍ നി​ന്നു​ള്ള ഇക്യൂഇ എ​സ്യു​വി​യു​മാ​യി ചാ​ന്‍​സ​ല​ര്‍ പാ​ഞ്ഞു.​ ജ​ര്‍​മ​ന്‍ സ​ര്‍​ക്കാ​ര്‍ ത​ല​വ​ന്‍ കൂ​ടി​യാ​യ ഷോ​ള്‍​സ് മ​ണി​ക്കൂ​റി​ല്‍ 110 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ 2.8 കി​ലോ​മീ​റ്റ​ര്‍ സ​ര്‍​ക്യൂ​ട്ടി​ലൂ​ടെ ഓ​ടി.

അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മേ​യ്ദി​ന അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തി.
ഡ​ബ്ലി​ൻ: ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന അ​യ​ര്‍​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി മേ​ജ​ർ ആ​
മി​ഡ്‌​ലാ​ൻ​ഡ് ഫോ​ക്സ​സ് ഫു​ട്‌​ബോ​ൾ ക്ല​ബ് രൂ​പീ​ക​രി​ച്ചു.
മി​ഡ്‌​ലാ​ൻ​ഡ്: പ്രീ​മി​യ​ർ ലീ​ഗി​ൽ മി​ന്നും താ​ര​ങ്ങ​ളാ​യ ലെ​സ്റ്റ​ർ സി​റ്റി ഫു​ട്‌​ബോ​ൾ ക്ല​ബി​ന്‍റെ ത​ട്ട​ക​മാ​യ യു​കെ​യി​ലെ മി​ഡ്‌​ലാ​ൻ​ഡ്‌​സി​ലെ
സു​നി​ൽ പി. ​ഇ​ള​യി​ട​ത്തോടും ദീ​പ നി​ശാ​ന്തിനോടും സം​വ​ദി​ക്കു​വാ​നു​ള്ള വേ​ദി ഒ​രു​ക്കി കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: മ​ല​യാ​ള സാ​ഹി​ത്യ സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ൽ വ്യ​ക്തി​മു​ദ്ര​പ​തി​പ്പി​ച്ച ര​ണ്ടു പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ളു​മാ​യി യു​കെ​യി​ലെ പ്ര​വാ​സി
വെ​റു​തേ കൊ​ടു​ത്താ​ലും ആ​ര്‍​ക്കും വേ​ണ്ടാ​തെ ഗീ​ബ​ല്‍​സി​ന്‍റെ വീ​ട്.
ബെ​ര്‍​ലി​ന്‍: അ​ങ്ങു കേ​ര​ള​ത്തി​ല്‍ വ​രെ രാ​ഷ്ട്രീ​യ പ്ര​സം​ഗ​ങ്ങ​ളി​ല്‍ ആ​വ​ര്‍​ത്തി​ച്ച് ഉ​ച്ച​രി​ക്ക​പ്പെ​ടു​ന്ന പേ​രാ​ണ് ഗീ​ബ​ല്‍​സി​ന്‍റേ​ത്.