• Logo

Allied Publications

Americas
ഫാ. ​സ​ന്തോ​ഷ് ന​യി​ക്കു​ന്ന നോ​മ്പു​കാ​ല​ധ്യാ​നം വെ​ള്ളി​യാ​ഴ്ച മു​ത​ല്‍ ഫി​ലഡ​ല്‍​ഫി​യ​യി​ല്‍
Share
ഫി​ല​ഡ​ല്‍​ഫി​യ: സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ര്‍ ഫൊ​റോ​നാ പ​ള്ളി​യി​ലെ നോ​മ്പു​കാ​ല​ധ്യാ​നം വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് ആ​രം​ഭി​ച്ച് ഞാ​യ​റാ​ഴ്ച മൂ​ന്ന​ര​ക്ക് അ​വ​സാ​നി​ക്കും. ജ​ന​പ്രി​യ ടെ​ലി​വി​ഷ​ന്‍ ചാ​ന​ലു​ക​ളി​ലൂ​ടെ​യു​ള്ള വ​ച​ന​പ്ര​ഘോ​ഷ​ണ​ത്തി​ലൂ​ടെ അ​നേ​കാ​യി​ര​ങ്ങ​ളൂ​ടെ മ​ന​സി​ല്‍ ഇ​ടം നേ​ടി​യി​ട്ടു​ള്ള ക​പ്പു​ച്ചി​ന്‍ സ​ഭാം​ഗ​മാ​യ റ​വ. ഫാ. ​സ​ന്തോ​ഷ് അ​ധി​കാ​ര​ത്തി​ലാ​ണ് ധ്യാ​നം ന​യി​ക്കു​ന്ന​ത്.

മു​തി​ര്‍​ന്ന​വ​ര്‍​ക്കും, യു​വാ​ക്ക​ള്‍​ക്കും, മ​ത​ബോ​ധ​ന​സ്കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കും സ​മാ​ന്ത​ര​മാ​യി വ്യ​ത്യ​സ്ത ട്രാ​ക്കു​ക​ളി​ലാ​യി​ട്ടാ​ണു ധ്യാ​നം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മു​തി​ര്‍​ന്ന​വ​ര്‍​ക്കു മ​ല​യാ​ള​ത്തി​ലു​ള്ള മൂ​ന്നു​ദി​വ​സ​ത്തെ ധ്യാ​നം ഫാ. ​സ​ന്തോ​ഷ് ന​യി​ക്കും.

വെ​ള്ളി​യാ​ഴ്ച ആ​റി​ന് വി. ​കു​ര്‍​ബാ​ന​യോ​ടു​കൂ​ടി ധ്യാ​നം ആ​രം​ഭി​ക്കും. വ​ച​ന​സ​ന്ദേ​ശം, കു​രി​ശി​ന്‍റെ വ​ഴി എ​ന്നി​വ​യാ​ണ് വെ​ള്ളി​യാ​ഴ്ച്ച​യി​ലെ പ​രി​പാ​ടി​ക​ള്‍. ഒ​ന്‍​പ​തിന് സ​മാ​പിക്കും.

ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ന്‍​പ​തി​ന് വി​ശു​ദ്ധ കു​ര്‍​ബാ​ന​യോ​ടു​കൂ​ടി ര​ണ്ടാം ദി​വ​സ​ത്തെ ധ്യാ​നം ആ​രം​ഭി​ക്കും. വ​ച​ന​സ​ന്ദേ​ശം, കു​മ്പ​സാ​രം, ആ​രാ​ധ​ന എ​ന്നി​വ​യാ​യി​രി​ക്കും ശ​നി​യാ​ഴ്ച്ച​ത്തെ പ്രാ​ര്‍​ഥ​നാ​ശു​ശ്രൂ​ഷ​ക​ള്‍.

ഉ​ച്ച​യ്ക്ക് 12.30 മു​ത​ല്‍ വൈ​കു​ന്നേ​രം 3.30 വ​രെ കു​മ്പ​സാ​രി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. നാ​ലു​മ​ണി​ക്ക് ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യോ​ടെ അ​ന്ന​ത്തെ ശു​ശ്രൂ​ഷ അ​വ​സാ​നി​ക്കും.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​നു​ള്ള വി​ശു​ദ്ധ​കു​ര്‍​ബാ​ന​യോ​ടെ മൂ​ന്നാം ദി​വ​സ​ത്തെ ധ്യാ​ന​ശു​ശ്രൂ​ഷ​ക​ള്‍ ആ​രം​ഭി​ക്കും. ദി​വ്യ​കാ​രു​ണ്യ ആ​രാ​ധ​ന​യെ തു​ട​ര്‍​ന്ന് 3.30 നു ​ധ്യാ​നം സ​മാ​പി​ക്കും. സി​സി​ഡി കു​ട്ടി​ക​ള്‍​ക്കു​ള്ള ഇം​ഗ്ലീ​ഷ് ധ്യാ​നം ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യും മാ​ത്ര​മാ​യി​രി​ക്കും ന​ട​ത്ത​പ്പെ​ടു​ക.

കി​ന്‍റ​ർ​ഗാ​ര്‍​ട്ട​ന്‍, എ​ല​മെ​ന്‍റ​റി, മി​ഡി​ല്‍​സ്കൂ​ള്‍, ഹൈ​സ്കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കു വി​വി​ധ ട്രാ​ക്കു​ക​ളി​ലാ​യി ധ്യാ​ന​ശു​ശ്രൂ​ഷ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. കു​ട്ടി​ക​ള്‍​ക്കാ​യി ശ​നി​യാ​ഴ്ച രാ​വി​ലെ 11 ന് ​ഇം​ഗ്ലീ​ഷി​ല്‍ വി​ശു​ദ്ധ കു​ര്‍​ബാ​ന ഉ​ണ്ടാ​യി​രി​ക്കും .

കോ​ള​ജ് ത​ല​ത്തി​ല്‍ യു​വ​ജ​ന​ങ്ങ​ള്‍​ക്കു​ള്ള ഇം​ഗ്ലീ​ഷ് ധ്യാ​നം മാ​ര്‍​ച്ച് ഒന്പതിന് രാ​വി​ലെ 10 മു​ത​ല്‍ വൈ​കി​ട്ട് ഏ​ഴു​വ​രെ മാ​ത്ര​മാ​യി​രി​ക്കും. ശു​ശ്രൂ​ഷ​ക​ള്‍ ന​യി​ക്കു​ന്ന​ത് റെ​ബേ​ക്കാ വ​യ​ലു​ങ്ക​ല്‍, സ്റ്റെ​ന്‍​സി സ്റ്റീ​ഫ​ന്‍ എ​ന്നി​വ​രാണ്. ധ്യാ​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍​ക്കു ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ ല​ഘു​ഭ​ക്ഷ​ണം ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

വാ​ര്‍​ഷി​ക​ധ്യാ​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത് നോ​മ്പു​കാ​ലം ആ​ത്മീ​യ ചൈ​ത​ന്യ​ത്തി​ല്‍ വ​ള​രാ​ന്‍ എ​ല്ലാ വി​ശ്വാ​സി​ക​ളെ​യും ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​ജോ​ര്‍​ജ് ദാ​ന​വേ​ലി​ലും കൈ​ക്കാ​ര​ന്മാ​രാ​യ ജോ​ജി ചെ​റു​വേ​ലി​ല്‍, ജോ​സ് തോ​മ​സ്, പോ​ള​ച്ച​ന്‍ വ​റീ​ദ്, സ​ജി സെ​ബാ​സ്റ്റ്യ​ന്‍, ജെ​റി കു​രു​വി​ള, പാ​രീ​ഷ് സെ​ക്ര​ട്ട​റി ടോം ​പാ​റ്റാ​നി​യി​ല്‍ എ​ന്നി​വ​രും ക്ഷ​ണി​ക്കു​ന്നു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.