• Logo

Allied Publications

Americas
കുടിയേറ്റക്കാരെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​ൽ നി​ന്ന് ടെ​ക്സ​സി​നെ ത​ട​യ​ണ​മെ​ന്ന് ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം
Share
പാ​സ്(​ടെ​ക്സ​സ്) ∙ രാ​ജ്യ​ത്തേ​ക്ക് അ​ന​ധി​കൃ​ത കു​ടി​യേ​റ്റം ന​ട​ത്തി​യ​താ​യി സം​ശ​യി​ക്കു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ൻ സം​സ്ഥാ​ന നി​യ​മ നി​ർ​വ​ഹണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​നു​വ​ദി​ക്കു​ന്ന ഇ​മി​ഗ്രേ​ഷ​ൻ നി​യ​മം (എ​സ്ബി 4) ന​ട​പ്പാ​ക്കു​ന്ന​തി​ൽ നി​ന്ന് ടെ​ക്സ​സി​നെ ത​ട​യ​ണ​മെ​ന്ന് ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം സു​പ്രീം കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കു​ടി​യേ​റ്റ നി​യ​മ​ലം​ഘ​നം സം​ശ​യി​ക്കു​ന്ന​വ​രെ ജ​യി​ലി​ല​ട​യ്ക്കാ​നും പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​നും നാ​ടു​ക​ട​ത്താ​നു​മെ​ല്ലാം ഈ ​നി​യ​മം അ​നു​വ​ദി​ക്കു​ന്നു​ണ്ട്.

ഇ​ന്ന് പ്രാ​ബ​ല്യ​ത്തി​ൽ വ​രാ​നി​രു​ന്ന നി​യ​മം യു​എ​സ് ജി​ല്ലാ കോ​ട​തി താ​ൽ​ക്കാ​ലി​ക​മാ​യി സ്റ്റേ ​ചെ​യ്തി​രി​ക്കു​ക​യാ​ണ്. കു​ടി​യേ​റ്റം സം​ബ​ന്ധി​ച്ച അ​റ​സ്റ്റു​ക​ളും നാ​ടു​ക​ട​ത്ത​ലും ഫെ​ഡ​റ​ൽ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി നി​യ​മം സ്റ്റേ ​ചെ​യ്ത​ത്. വി​ഷ​യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം സു​പ്രീം കോ​ട​തി​യു​ടേ​ത് ആ​യി​രി​ക്കും.

അ​ന​ധി​കൃ​ത കു​ടി​യേ​റ്റം ത​ട​യാ​ൻ ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് ആ​രോ​പി​ച്ച് കൊ​ണ്ട് വ​ന്ന നി​യ​മം റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കാ​ര​നാ​യ ടെ​ക്സ​സ് ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ആ​ബ​ട്ടാ​ണ് ഒ​പ്പി​ട്ട​ത്. നി​ല​വി​ൽ അ​ന​ധി​കൃ​ത കു​ടി​യേ​റ്റം സം​ശ​യി​ച്ച് ചി​ല​രെ ടെ​ക്സ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. ഈ ​നി​യ​മം അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധ​ത്തെ ബാ​ധി​ക്കു​മെ​ന്ന് ബൈ​ഡ​ൻ ഭ​ര​ണ​ക്കൂ​ടം ആ​രോ​പി​ക്കു​ന്നു. കു​ടി​യേ​റ്റ ന​യ​ത്തെ​ച്ചൊ​ല്ലി ടെ​ക്സ​സും ബൈ​ഡ​നും ത​മ്മി​ലു​ള്ള ത​ർ​ക്കം രൂ​ക്ഷ​മാ​യി തു​ട​രു​ന്ന​തി​നി​ടെ പു​തി​യ നീ​ക്ക​മെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.