• Logo

Allied Publications

Americas
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക​യു​ടെ പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ന​ട​ത്തി
Share
ന്യൂ​യോ​ർ​ക്ക് : ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക​യു​ടെ (ഐ​പി​സി​എ​ൻ​എ) 20242025 വ​ര്‍​ഷ​ത്തെ പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു. റോ​യ​ല്‍ ആ​ല്‍​ബ​ര്‍​ട്സ് പാ​ല​സി​ൽ ന​ട​ന്ന പ്രൗ​ഡ​ഗം​ഭീ​ര​മാ​യ ച​ട​ങ്ങ് കേ​ര​ള​ത്തി​ല്‍ നി​ന്നും നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ല്‍ നി​ന്നു​മു​ള്ള നി​ര​വ​ധി പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യം കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി. ഒ​റ്റ​ക്കെ​ട്ടാ​യ പ്ര​വ​ര്‍​ത്ത​ന​മാ​യി​രി​ക്കും ഇ​ന്ത്യ പ്ര​സ് ക്ല​ബ് എ​ന്നും പി​ന്തു​ട​രു​ക എ​ന്നും എ​ല്ലാ​വ​രു​ടെ​യും പി​ന്തു​ണ അ​തി​ന് അ​നി​വാ​ര്യ​മാ​ണെ​ന്നും സ്വാ​ഗ​തം പ​റ​ഞ്ഞ ഐ​പി​സി​എ​ന്‍​എ സെ​ക്ര​ട്ട​റി ഷി​ജോ പൗ​ലോ​സ് ചൂ​ണ്ടി​ക്കാ​ട്ടി. ന​ല്ല രീ​തി​യി​ലു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ മു​ന്നോ​ട്ടു​പോ​കും. എ​ല്ലാ​വ​രെ​യും ഒ​ന്നി​പ്പി​ച്ചു സം​ഘ​ട​ന​യെ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന​താ​യി​രി​ക്കും പ്ര​ഥ​മ ദൗ​ത്യ​മെ​ന്നും ഷി​ജോ പൗ​ലോ​സ് പ​റ​ഞ്ഞു.

എം​എ​ല്‍​എ റോ​ജി എം.​ജോ​ണ്‍ നി​ല​വി​ള​ക്ക് കൊ​ളു​ത്തി പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം നി​ര്‍​​വഹിച്ചു. മു​ഖ്യാ​തി​ഥി​യാ​യി ന്യൂ​യോ​ര്‍​ക്കി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സ​ല്‍ ജ​ന​റ​ല്‍ ബി​ന​യ ശ്രീ​കാ​ന്ത് പ്ര​ധാ​ന്‍ പ​ങ്കെ​ടു​ത്തു. ജ​ഡ്ജി ജൂ​ലി മാ​ത്യു​യാ​യി​രു​ന്നു മ​റ്റൊ​രു പ്ര​ധാ​ന അ​തി​ഥി. പ്ര​സ് ക്ല​ബ് നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി ഷി​ജോ പൗ​ലോ​സ്, ട്ര​ഷ​റ​ർ വി​ശാ​ഖ് ചെ​റി​യാ​ൻ, പ്ര​സ് ക്ല​ബ് അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സു​നി​ൽ തൈ​മ​റ്റം, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ശ മാ​ത്യു, ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ​ക്ട​ർ ബാ​ബു സ്റ്റീ​ഫ​ൻ, ഫോ​മാ നാ​ഷ​ന​ൽ ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മൊ​ട്ട​ക്ക​ൽ, അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ, ആ​ദി​ഥ്യ​മ​രു​ളു​ന്ന ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ഷോ​ളി കു​മ്പി​ളു​വേ​ലി, മ​റ്റു ഭാ​ര​വാ​ഹി​ക​ളും സ്റ്റേ​ജി​ൽ സ​ന്നി​ഹ​ത​രാ​യാ​യി​രു​ന്നു. ഇ​തോ​ടൊ​പ്പം ത​ന്നെ പ്ര​സി​ഡ​ന്‍റ് ഷോ​ളി കു​മ്പി​ളു​വേ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും റോ​ജി എം ​.ജോ​ണി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഔ​ദ്യാ​ഗി​ക​മാ​യി നി​ർ​വ​ഹി​ക്ക​പ്പെ​ട്ടു.

റോ​ജി എം. ​ജോ​ൺ എം​എ​ൽ​എ ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ത​ന്‍റെ ര​ണ്ടു മു​ൻ​സ​ന്ദ​ർ​ശ​ന​ങ്ങ​ളും പ്ര​സ് ക്ല​ബു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​യി​രു​ന്നു എ​ന്ന് അ​നു​സ്മ​രി​ച്ചു. ഇ​ന്ത്യ​യി​ൽ മാ​ത്ര​മ​ല്ല ലോ​കം മു​ഴു​വ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​നം വ​ലി​യ പ്ര​തി​സ​ന്ധി നേ​രി​ടു​ക​യാ​ണ്.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ നി​ശ്ശ​ബ്ദ​രാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ധാ​രാ​ളം ന​ട​ക്കു​ന്നു. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ നാ​ലാം തൂ​ണാ​ണ് മാ​ധ്യ​മ​ങ്ങ​ൾ. ശ​ബ്ദ​മി​ല്ലാ​ത്ത​വ​രു​ടെ ശ​ബ്ദം, അ​തു​കൊ​ണ്ട് മാ​ധ്യ​മ​ങ്ങ​ളു​ടെ സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്ക​പ്പെ​ടേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. അ​മേ​രി​ക്ക​യി​ലെ ഓ​രോ ച​ല​ന​ങ്ങ​ളും ഒ​പ്പി​യെ​ടു​ത്ത് മ​ല​യാ​ളി​ക​ൾ​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

അ​മേ​രി​ക്ക​യി​ല്‍ പ​ഠി​ക്കു​ന്ന ഇ​ന്ത്യ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു എ​ന്ന മാ​ധ്യ​മ റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​രു​ന്നു​ണ്ട്. അ​വ​രെ ഏ​റ്റ​വും സ​ഹാ​യി​ക്കാ​ന്‍ സാ​ധി​ക്കു​ക ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ന് ത​ന്നെ​യാ​ണ്. അ​ക്കാ​ര്യ​ങ്ങ​ളും ഇ​വി​ടു​ത്തെ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​വു​മാ​യി ച​ര്‍​ച്ച ചെ​യ്യു​ക​യും വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തെ ഒ​ന്നി​പ്പി​ക്കു​ക​യും പ്ര​ചോ​ദി​പ്പി​ക്കു​ക​യും ചി​ന്തി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​തി​ല്‍ മാ​ധ്യ​മ രം​ഗം വ​ലി​യ പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​തെ​ന്ന് ച​ട​ങ്ങി​ല്‍ മൂ​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത ഹൂ​സ്റ്റ​ണി​ലെ മ​ല​യാ​ളി ജ​ഡ്ജി ജൂ​ലി മാ​ത്യു അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക പു​തി​യ ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് എ​ല്ലാ ആ​ശം​സ​ക​ളും നേ​രു​ന്നു​വെ​ന്നും ജൂ​ലി മാ​ത്യു അ​റി​യി​ച്ചു.​ന​വ​മാ​ധ്യ​മ കാ​ല​ത്തി​ലൂ​ടെ​യും, ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ് യു​ഗ​ത്തി​ലൂ​ടെ​യും ക​ട​ന്നു പോ​കു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ ഇ​തൊ​ക്കെ എ​ങ്ങ​നെ മാ​ധ്യ​മ രം​ഗ​ത്ത് ഉ​പ​കാ​ര​പ്ര​ദ​മാ​ക്കാം എ​ന്ന​തി​നേ​ക്കു​റി​ച്ച ആ​ലോ​ചി​ക്കു​ക​യും, അ​പ​ഗ്ര​ഥ​നം ചെ​യ്യു​ക​യും, ഈ ​സാ​ധ്യ​ത​ക​ള്‍ ഉ​ൾ​ക്കൊ​ള്ളാ​നും എ​ങ്ങ​നെ ഇ​തി​നെ പ്രാ​യോ​ജ​ക​മാ​ക്കാം എ​ന്നു​ള്ള​തി​നെ​ക്കു​റി​ച്ചു മ​ന​സ്‌​സി​ലാ​ക്കാ​നും ഇ​ന്ത്യ പ്ര​സ് ക്ല​ബി​ന്‍റെ വ​രും വ​ര്‍​ഷ​ങ്ങ​ളി​ലെ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കു​മെ​ന്നും അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ്ര​സി​ഡ​ന്‍റ് സു​നി​ല്‍ ട്രൈ​സ്റ്റാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.​വാ​ഗ്ദാ​ന​ങ്ങ​ള​ല്ല, പ്ര​വ​ര്‍​ത്ത​നം എ​ന്ന ഉ​റ​പ്പാ​ണ് ന​ല്‍​കാ​നു​ള്ള​ത്.

കൂ​ട്ടാ​യ്മ​യു​ടെ​യും സൗ​ഹൃ​ത്തി​ന്‍റെ​യും കൂ​ടി വേ​ദി​യാ​ണ് ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ര്‍​ത്ത് അ​മേ​രി​ക്ക എ​ന്നും അ​തി​ന് ഉ​ദാ​ഹ​ര​ണ​മാ​ണ് എ​ല്ലാ സം​ഘ​ട​ന​ക​ളു​ടെ​യും ഈ ​പ​രി​പാ​ടി​യി​ലെ പ്രാ​തി​നി​ധ്യ​മെ​ന്നും സു​നി​ല്‍ ട്രൈ​സ്റ്റാ​ര്‍ പ​റ​ഞ്ഞു. ഇ​ന്ത്യ പ്ര​സ് ക്ല​ബി​ന്‍റെ മു​ന്‍ പ്ര​സി​ഡ‍​ന്റു​മാ​രും സെ​ക്ര​ട്ട​റി​മാ​രും എ​ല്ലാ കാ​ല​ത്തും സം​ഘ​ട​ന​യു​ടെ താ​ങ്ങും ത​ണ​ലു​മാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വ​ന്ദേ​ഭാ​ര​തി​ന്‍റെ വേ​ഗ​ത​യി​ല്‍ ഓ​ടാ​ന്‍ പു​തി​യ ഭ​ര​ണ​സ​മി​തി​ക്ക് ക​ഴി​യ​ട്ടേ എ​ന്ന് അ​ഡ്വൈ​സ​റി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ സു​നി​ല്‍ തൈ​മ​റ്റം ആ​ശം​സി​ച്ചു.

സ​മൂ​ഹ​ത്തി​ലെ ക​ള​ക​ള്‍ പ​റി​ച്ചു​മാ​റ്റു​ക എ​ന്ന​താ​ണ് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രു​ടെ ധ​ര്‍​മ്മം. എ​ന്നാ​ല്‍ അ​തി​ന് കൈ​വി​ല​ങ്ങി​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഇ​ന്ത്യ​യി​ലും ലോ​ക​മെ​മ്പാ​ടും ഉ​ള്ള​ത്. അ​തൊ​ക്കെ അ​തീ​ജി​വി​ച്ച് മു​ന്നോ​ട്ടു​പോ​കു​ന്ന കു​റ​ച്ചു​മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രെ​ങ്കി​ലും ഈ ​സം​ഘ​ട​ന​യി​ലും ലോ​ക​ത്തും അ​വ​ശേ​ഷി​ക്കു​ന്നു​ണ്ടെ​ന്ന് തൈ​മ​റ്റം പ​റ​ഞ്ഞു.​ഇ​ന്ത്യ​യി​ല്‍ അ​ടി​യ​ന്തി​രാ​വ​സ്ഥ നി​ല​നി​ല്‍​ക്കു​ന്നി​ല്ലെ​ങ്കി​ലും ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍​ക്ക് ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന അ​വ​കാ​ശ​ങ്ങ​ള്‍ ല​ഭി​ക്കു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്ക​പ്പെ​ട​ണ​മെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ന്‍ പ​റ​ഞ്ഞു. പു​തി​യ ഭ​ര​ണ​സ​മി​തി​ക്ക് ഫോ​മ​യു​ടെ എ​ല്ലാ പി​ന്തു​ണ​യും അ​റി​യി​ക്കു​ന്നു​വെ​ന്ന് ഫോ​മ നാ​ഷ​ന​ൽ ട്ര​ഷ​റ​ര്‍ ബി​ജു തോ​ണി​ക്ക​ട​വി​ല്‍ പ​റ​ഞ്ഞു. മ​ല​യാ​ള ഭാ​ഷ​യെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ല്‍ വ​ലി​യ പ​ങ്കാ​ണ് അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി മാ​ധ്യ​മ​ങ്ങ​ള്‍ നി​ര്‍​വ്വ​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഡ​ബ്ള്യു​എം​സി ഗ്ലോബ​ല്‍ പ്ര​സി​ഡ​ന്‍റ് തോ​മ​സ് മൊ​ട്ട​ക്ക​ൽ താ​ൻ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന​ത് ലോ​ക​മെ​മ്പാ​ടു​മു​ള്ള മ​ല​യാ​ളി​ക​ളാ​ണെ​ന്നും, എ​ല്ലാ​വി​ധ​മാ​യ സ​ഹ​ക​ര​ണ​വും പ്ര​സ് ക്ല​ബി​ന് വാ​ഗ്ദാ​നം ചെ​യ്തു.​ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്റ​ലി​ജ​ന്‍​സ് എ​ങ്ങ​നെ മാ​ധ്യ​മ രം​ഗ​ത്ത് ഉ​പ​യോ​ഗി​ക്കാ​മെ​ന്ന​തി​ല്‍ സെ​മി​നാ​റു​ക​ളും പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും ഈ ​വ​ര്‍​ഷം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും, നോ​ർ​ത്ത​മേ​രി​ക്ക​യി​ലെ സം​ഘ​ട​ന​ക​ളു​മാ​യും, നേ​താ​ക്ക​ളു​മാ​യും ച​ർ​ച്ച​ക​ൾ​ക്കു​ള്ള വേ​ദി ഒ​രു​ക്കാ​നും, കൂ​ടു​ത​ലാ​യി സം​ഘ​ട​ന​യു​ടെ കാ​ര്യ​ങ്ങ​ൾ മാ​ധ്യ​മ​ത്തി​ലൂ​ടെ അ​റി​യി​ക്കാ​നും സ​ഹ​ക​ര​ണ​ത്തി​നും പു​തി​യ എ​ക്സി​ക്യൂ​ട്ടീ​വ് തീ​രു​മാ​ന​മെ​ടു​ത്ത​താ​യും ഐ​പി​സി​എ​ന്‍​എ ജോ.​സെ​ക്ര​ട്ട​റി ആ​ശാ മാ​ത്യു അ​റി​യി​ച്ചു.

കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി​യു​മാ​യി സ​ഹ​ക​രി​ച്ച് ജേ​ണ​ലി​സം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​ഹാ​യം ന​ല്‍​കു​ന്ന​തി​നു​ള്ള പു​തി​യ പ​ദ്ധ​തി​യു​ടെ രൂ​പ​രേ​ഖ ത​യ്യാ​റാ​ക്കു​ന്ന​താ​യും, കേ​ര​ള​ത്തി​ലെ​യും ഗ​ള്‍​ഫ് മേ​ഖ​ല​യി​ലെ​യും പ്ര​സ് ക്ല​ബു​ക​ളു​മാ​യി സ​ഹ​ക​രി​ക്കാ​നാ​യി ’പ്ര​സ് ക്ല​ബ് ക​ണ​ക്ട് ’ തു​ട​ങ്ങു​മെ​ന്നും ആ​ശ പ​റ​ഞ്ഞു. എ​ല്ലാ​ത്തി​നും നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ച്ചു.​ഐ​പി​സി​എ​ന്‍​എ ന്യൂ​യോ​ര്‍​ക്ക് ചാ​പ്റ്റ​ര്‍ പ്ര​സി​ഡ​ന്‍റ് ഷോ​ളി കു​മ്പി​ളു​വേ​ലി ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ പ്ര​സ് ക്ല​ബ്ബി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണെ​ന്നും 2025 ഒ​ക്ടോ​ബ​റി​ൽ ന​ട​ക്കാ​ൻ പോ​കു​ന്ന രാ​ജ്യാ​ന്ത​ര മാ​ധ്യ​മ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും അ​റി​യി​ച്ചു.

ട്ര​ഷ​റ​ര്‍ വി​ശാ​ഖ് ചെ​റി​യാ​ന്‍ വേ​ദി​യി​ലും സ​ദ​സ്‌​സി​ലു​മു​ള്ള എ​ല്ലാ​വ​ർ​ക്കും ന​ന്ദി അ​റി​യി​ക്കു​ക​യും, പ്ര​സ് ക്ല​ബ്ബു​മാ​യി സ​ഹ​ക​രി​ക്കാ​നും അ​ഭ്യ​ർ​ഥി​ച്ചു. ഇ​ന്ത്യ പ്ര​സ് ക്ല​ബ്ബി​ന്‍റെ വ​ക ഫ​ല​കം ന​ൽ​കി റോ​ജി എം ​ജോ​ൺ കോ​ൺ​സു​ൽ ജ​ന​റ​ൽ ബി​നാ​യ പ്ര​ധാ​നെ ആ​ദ​രി​ക്കു​ക​യും ചെ​യ്തു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.