അബുദാബി : പൊതു സാംസ്കാരിക കലാരംഗത്തെ പ്രമുഖ സംഘടനകളിൽ ഒന്നായ ഫ്രണ്ട്സ് എഡിഎംഎസിന്റെ പ്രവർത്തനോദ്ഘാടനം കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ബീരാൻ കുട്ടി നിർവഹിച്ചു. പ്രസിഡന്റ് അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു.
പുതിയ ഭാരവാഹികളായി സലിം ചിറക്കൽ, റഫീഖ് കൈനയിൽ (രക്ഷാധികാരികൾ ), അബ്ദുൽ ഗഫൂർ (പ്രസിഡന്റ്) , പുന്നൂസ് ചാക്കോ (വർക്കിംഗ് പ്രസിഡന്റ്), വൈസ് പ്രസിഡൻമാരായി അഡ്വക്കേറ്റ് മനോജ്, റജീദ് പട്ടോളി , ജനറൽ സെക്രട്ടറി അനുപ ബാനർജി, ട്രഷറർ റയീസ് മാറഞ്ചേരി, ഓർഗനൈസേഷൻ സെക്രട്ടറി റഷീദ് അയിരൂർ,
ആർട്സ് സെക്രട്ടറി ദീപാ സോജി, സാഹിത്യ വിഭാഗം സെക്രട്ടറി അനിൽ പുതുവയൽ, സ്പോർട്സ് ആൻഡ് വെൽഫെയർ സെക്രട്ടറി മുഹമ്മദ് അലി, ലേഡീസ് വിംഗ് കൺവീനർ, കാർത്തിക അനുരാജ്, ലേഡീസ് വിംഗ് ജോയിന്റ് കൺവീനർ സൗമ്യ രാജേഷ്, ലേഡീസ് വിംഗ് ജോയിൻ കൺവീനർ ഡോ. ഷീബ അനിൽ എന്നിവരെ തെരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഫസൽ കുന്നംകുളം, ഹുസൈൻ പട്ടാമ്പി, ബിനു ബാനർജി, ഷിബു അൽ സലാം, അൻസാർ ടി.എ, ഹംസ കുന്നംകുളം, ഷഹീം എന്നിവരെയും തെരഞ്ഞെടുത്തു.
എ.എം. അൻസാർ, ശക്തി തീയറ്റേഴ്സ് പ്രസിഡന്റ് കെ.വി ബഷീർ , മലയാളി സമാജം ജനറൽ സെക്രട്ടറി എം യു ഇർഷാദ്, റഷീദ് അയിരൂർ, എന്നിവർ ആശംസകൾ അറിയിച്ചു.
|