റിയാദ്: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് റിയാദിലെ പുരോഗമന ചിന്താഗതിക്കാരുടെ കൂട്ടായ്മയായ കേളി കുടുംബവേദി സംഘടിപ്പിക്കുന്ന ജ്വാല വെള്ളിയാഴ്ച അല്‍ യാസ്മിന് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറും.
എല്ലാ മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ചു മുന്നേറുന്ന സ്ത്രീകൾ, പ്രവാസലോകത്തും വിവിധ മേഖലകളിൽ തന്റേതായ ഇടം കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ എന്ന പോലെ ഇക്കൊല്ലവും അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച വനിതകളെ കേളി കുടുംബവേദി ജ്വാല അവാർഡ് 2024 നൽകി ആദരിക്കുന്നു.
ഒപ്പം വിവിധ കലാ പരിപാടികളും വനിതാ ദിനത്തോടനുബന്ധിച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനവും, കുട്ടികൾക്കായി മെഗാ ചിത്ര രചനാ മത്സരവും നടക്കുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.
സുലൈ എക്സിറ്റ് 18ൽ കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദിന്റെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ കുടുംബവേദി വൈസ് പ്രസിഡന്റ് സജീന വിഎസ് വിശദീകണം നൽകി.
കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് യോഗം ഉദ്ഘാടനം ചെയ്തു. ’സ്ത്രീപക്ഷ നവകേരളം’ എന്ന കേരള സർക്കാരിന്റെ നിലപാടിൽ ഊന്നിയുള്ള പ്രവർത്തനങ്ങൾക്ക് കുടുംബവേദി മുൻകൈ എടുക്കണമെന്നും ഉയർന്ന വിദ്യാഭ്യാസവും, വ്യതിരിക്തമായ കഴിവുകളും ഉള്ള സ്ത്രീകള്‍ വീട്ടകങ്ങളില്‍ ഒതുങ്ങിപ്പോകാതെ അവരുടെ കഴിവുകൾ പൊതുസമൂഹത്തിനു പ്രയോജനകരമായ രീതിയില്‍ ഉപയോഗിക്കാന്‍ വനിതാ സംഘടനകളിലൂടെ അവരെ പ്രാപ്തരാക്കണമെന്നും കെപിഎം സാദിഖ് അഭിപ്രായപ്പെട്ടു.
കേളി രക്ഷധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, സെബിൻ ഇഖ്ബാൽ, കുടുംബവേദി ജോയിന്റ് സെക്രട്ടറി സിജിൻ കൂവള്ളൂർ, ട്രഷറർ ശ്രീഷ സുകേഷ് എന്നിവർ അഭിവാദ്യം അർപ്പിച്ചു സംസാരിച്ചു.
സന്ധ്യരാജ് (ചെയർപേഴ്സൺ), വിദ്യ ജി.പി, രജീഷ നിസാം (വൈസ് ചെയർപേഴ്സസൺ), സജീന വിഎസ് (കൺവീനർ), അൻസിയ, ലാലി(ജോയിന്റ് കൺവീനർ), ഗീത ജയരാജ് (സാമ്പത്തിക കമ്മിറ്റി കൺവീനർ) അംഗങ്ങൾ സീന സെബിൻ, ലക്ഷ്മി പ്രിയ, നീന
(പ്രോഗ്രാം കമ്മിറ്റി കൺവീനർ ), അംഗങ്ങൾ അമൃത, സോവിന എൻ.കെ., ശരണ്യ ദീപാജയകുമാർ (ഭക്ഷണ കമ്മിറ്റി കൺവീനർ) അംഗങ്ങൾ ജയകുമാർ, ഷെബി അബ്ദുൽ സലാം, ജയരാജ്, പബ്ലിസിറ്റി കൺവീനർ സിനുഷ (ഭക്ഷണ കമ്മിറ്റി കൺവീനർ ) അംഗങ്ങൾ ഇന്ദു മോഹൻ , ധനീഷ് ചന്ദ്രൻ, സിജിൻ കൂവള്ളൂർ, ഷിനി നസീർ (വോളന്റീർ ക്യാപ്റ്റൻ), വൈസ് ക്യാപ്റ്റൻമാർ ശ്രീവിദ്യ, നീതു നിധില റിനീഷ് എന്നിങ്ങനെ 101 അംഗ സംഘാടക സമിതിക്കാണ് രൂപം നൽകിയിട്ടുള്ളത്. സെക്രട്ടറി സീബാ കൂവോട് സ്വാഗതവും കൺവീനർ സജീന വിഎസ് നന്ദിയും പറഞ്ഞു.
https://forms.gle/dzkvB8N67CvxwNH67
മത്സരിക്കുന്ന കുട്ടികൾ ചിത്രം വരക്കുന്നതിന് ആവശ്യമായ പേപ്പർ ഒഴികെയുള്ള മറ്റു സാധനങ്ങൾ കൊണ്ടുവരമെന്നും മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവർ എന്ന ലിങ്കില്‍ മാർച്ച് ഏഴ് വൈകുന്നേരം അഞ്ചിന് മുമ്പായി രജിസ്റ്റർ ചെയ്യണമെന്നും സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: കോഓര്‍ഡിനേറ്റര്‍ വിജില ബിജുവിനെ 054 399 5340.
|