• Logo

Allied Publications

Americas
പോ​ർ​ട്ട്ചെ​സ്റ്റ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ സ്വാ​ഗ​തം ചെ​യ്തു
Share
പോ​ർ​ട്ട്ചെ​സ്റ്റ​ർ (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സി​നാ​യി ഒ​രു​ങ്ങു​ന്നു. മാ​ത്യു ജോ​ഷ്വാ (കോ​ൺ​ഫ​റ​ൻ​സ് ട്ര​ഷ​റ​ർ), സ​ജി എം. ​പോ​ത്ത​ൻ (മു​ൻ ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം), ഫി​ലി​പ്പ് ത​ങ്ക​ച്ച​ൻ, ഷി​ബു ത​ര​ക​ൻ, ഷെ​റി​ൻ എ​ബ്ര​ഹാം (കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ) എ​ന്നി​വ​ര​ട​ങ്ങി​യ ഫാ​മി​ലി ആ​ൻ​ഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ടീ​മി​ന് ഞാ​യ​റാ​ഴ്ച സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക ഊ​ഷ്മ​ള​മാ​യ സ്വീ​ക​ര​ണം ന​ൽ​കി.

പോ​ർ​ട്ട്ചെ​സ്റ്റ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക ന​ട​ത്തി​യ ച​ട​ങ്ങി​ൽ നി​ന്ന്.​ഇ​ട​വ​ക വി​കാ​രി ഫാ. ​ഡോ. ജോ​ർ​ജ് കോ​ശി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ഡോ. പോ​ൾ ചെ​റി​യാ​ൻ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി. ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സ് സെ​ക്ര​ട്ട​റി​യാ​യും ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ മെ​മ്പ​റാ​യും സേ​വ​നം ചെ​യ്ത അ​ന്ത​രി​ച്ച ഡോ. ​ഫി​ലി​പ്പ് ജോ​ർ​ജി​ന്‍റെ സ്മ​ര​ണ​ക​ൾ നി​റ​ഞ്ഞു നി​ന്ന കി​ക്ക് ഓ​ഫ് ച​ട​ങ്ങി​ൽ ഫാ. ​ഡോ. പോ​ൾ ചെ​റി​യാ​ൻ കോ​ൺ​ഫ​റ​ൻ​സ് ടീ​മി​നെ സ്വാ​ഗ​തം ചെ​യ്തു.

പോ​ർ​ട്ട്ചെ​സ്റ്റ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക ന​ട​ത്തി​യ ച​ട​ങ്ങി​ൽ നി​ന്ന്.​മാ​ത്യു​കു​ട്ടി ജേ​ക്ക​ബ്, തോ​മ​സ് കോ​ശി (ഭ​ദ്രാ​സ​ന അ​സം​ബ്ലി അം​ഗ​ങ്ങ​ൾ), ജോ​ർ​ജ് ത​ങ്ക​ച്ച​ൻ, ജോ​ൺ ടി. ​ജേ​ക്ക​ബ് (മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ൾ), ജി​നീ​ഷ എ​ബ്ര​ഹാം (ഇ​ട​വ​ക സെ​ക്ര​ട്ട​റി), ബി​നു വ​ർ​ഗീ​സ് (ഇ​ട​വ​ക ട്ര​സ്റ്റി)) എ​ന്നി​വ​രു​ൾ​പ്പെ​ടെ ഇ​ട​വ​ക​യി​ലെ ഭാ​ര​വാ​ഹി​ക​ളെ സ​ജി പോ​ത്ത​ൻ ആ​ദ്യം വേ​ദി​യി​ലേ​ക്കു ക്ഷ​ണി​ച്ചു. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ കോ​ൺ​ഫ​റ​ൻ​സി​ന് ഇ​ട​വ​ക ന​ൽ​കി​യി​ട്ടു​ള്ള പി​ന്തു​ണ​യ്ക്ക് സ​ജി ന​ന്ദി അ​റി​യി​ക്കു​ക​യും ഈ ​വ​ർ​ഷ​ത്തെ കോ​ൺ​ഫ​റ​ൻ​സി​ൽ റ​ജി​സ്റ്റ​ർ ചെ​യ്യാ​ൻ എ​ല്ലാ​വ​രേ​യും ക്ഷ​ണി​ക്കു​ക​യും ചെ​യ്തു.

പോ​ർ​ട്ട്ചെ​സ്റ്റ​ർ സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക ന​ട​ത്തി​യ ച​ട​ങ്ങി​ൽ നി​ന്ന്.​കോ​ൺ​ഫ​റ​ൻ​സി​ന്‍റെ വേ​ദി, തീം, ​സ്ഥ​ലം, നേ​താ​ക്ക​ൾ തു​ട​ങ്ങി​യ പൊ​തു​വി​വ​ര​ങ്ങ​ൾ ഫി​ലി​പ്പ് ത​ങ്ക​ച്ച​ൻ ന​ൽ​കി. മാ​ത്യു ജോ​ഷ്വ ര​ജി​സ്ട്രേ​ഷ​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ൾ ന​ൽ​കി. റാ​ഫി​ളി​ലൂ​ടെ​യും സു​വ​നീ​റി​ലൂ​ടെ​യും കോ​ൺ​ഫ​റ​ൻ​സി​നെ പി​ന്തു​ണ​യ്ക്കാ​നു​ള്ള അ​വ​സ​ര​ങ്ങ​ളെ​ക്കു​റി​ച്ച് ഷി​ബു ത​ര​ക​ൻ സം​സാ​രി​ച്ചു. ഷെ​റി​ൻ എ​ബ്ര​ഹാം വി​വി​ധ സ്പോ​ൺ​സ​ർ​ഷി​പ്പ് അ​വ​സ​ര​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

ഗോ​ൾ​ഡ് ലെ​വ​ൽ സ്പോ​ൺ​സ​റാ​യി തോ​മ​സ് കോ​ശി പി​ന്തു​ണ അ​റി​യി​ച്ചു. കൂ​ടാ​തെ നി​ര​വ​ധി ഇ​ട​വ​കാം​ഗ​ങ്ങ​ൾ റ​ജി​സ്ട്രേ​ഷ​ൻ, റാ​ഫി​ൾ ടി​ക്ക​റ്റു​ക​ൾ, സു​വ​നീ​ർ പ​ര​സ്യ സ്പോ​ൺ​സ​ർ​ഷി​പ്പു​ക​ൾ എ​ന്നി​വ​യി​ലൂ​ടെ പി​ന്തു​ണ​ച്ചു. സ​മ്മേ​ള​ന​ത്തി​ന് ഉ​ദാ​ര​മാ​യ പി​ന്തു​ണ ന​ൽ​കി​യ വി​കാ​രി​ക്കും അ​സി​സ്റ്റ​ന്‍റ് വി​കാ​രി​ക്കും ഭാ​ര​വാ​ഹി​ക​ൾ​ക്കും ഇ​ട​വ​കാം​ഗ​ങ്ങ​ൾ​ക്കും കോ​ൺ​ഫ​റ​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ ന​ന്ദി പ​റ​ഞ്ഞു.

കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ ന​ൽ​കും: യു​എ​സ്.
ന്യൂ​ഡ​ൽ​ഹി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കു വീ​സ അ​നു​വ​ദി​ക്കു​ന്ന​തി​ൽ മു​ന്തി​യ പ​രി​ഗ​ണ​ന​യാ​ണു ന​ൽ​കു​ന്ന​തെ​ന്നു യു​എ​സ്.
പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം;​ യു​എ​സി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​ അ​റ​സ്റ്റി​ൽ.
ന്യൂ​യോ​ർ​ക്ക്: പ​ല​സ്തീ​ൻ അ​നു​കൂ​ല പ്ര​തി​ഷേ​ധം ന​ട​ത്തി​യ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ വി​ദ്യാ​ർ​ഥി​നി യു​എ​സി​ൽ അ​റ​സ്റ്റി​ൽ.
അ​മേ​രി​ക്ക‌​യി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്നു.
ന്യൂ​​​​യോ​​​​ർ​​​​ക്ക്: അ​​​​മേ​​​​രി​​​​ക്ക‌​​​​യി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​നാ​​​​യ യു​​​​വാ​​​​വി​​​​നെ പോ​​​​ലീ​​​​സ് വെ​​​​ടി​​​​വ​​​
എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.