• Logo

Allied Publications

Americas
അമേരിക്കൻ മലങ്കര അതിഭദ്രാസന വൈദിക യോഗം സമാപിച്ചു
Share
ന്യൂയോർക്ക് : അമേരിക്കൻ മലങ്കര അതിഭദ്രാസന വൈദീക യോഗം 2024 ഫെബ്രുവരി 22 മുതൽ 24 വരെ സാൻഫ്രാൻസിസ്കോ സെന്റ് മേരീസ് സിറിയക് ഓർത്തഡോക്സ് ദേവാലയത്തിൽ വച്ച് ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദോ മോർ തീത്തോസ് മെത്രാപോലീത്തായുടെ മഹനീയ അധ്യക്ഷതയിൽ നടത്തപ്പെട്ടു .

വൈദീകരിൽ ആത്മീയ കൂട്ടായ്മ പരിപോക്ഷിപ്പിക്കുക, സഭാവിശ്വാസ സംബന്ധമായ ഷയങ്ങളെ സംബന്ധിച്ച് ചർച്ചയ്ക്കും പഠനത്തിനും അവസരമൊരുക്കുക, ഇടവകകളുടെ ആത്മീയ ഉണർവ്വിനും അതുവഴി ഭദ്രാസനത്തിന്‍റെ വളർച്ചയ്ക്കുമായുളള നിർദ്ദേശങ്ങൾ സമർപ്പിക്കുകയെന്നിങ്ങനെയുളള ലക്ഷ്യങ്ങൾ മുൻനിർത്തി നടത്തപ്പെട്ട ഈ വൈദിക സംഘമം, തികച്ചും ആത്മീയ ചൈതന്യം പ്രധാനം ചെയ്യുന്ന ഒന്നായിരുന്നുവെന്ന് അതിൽ പങ്കെടുത്ത വൈദീകർ അഭിപ്രായപ്പെട്ടു.

ഫെബ്രുവരി 22നു സന്ധ്യാ പ്രാർത്ഥനയോടെ യോഗനടപടികൾ ആരംഭിച്ചു. ഫാ. തോമസ് കോര (ക്ലർജി സെക്രട്ടറി) സ്വാഗതം ആശംസിച്ചു. അഭിവന്ദ്യ ഇടവക മെത്രാപോലീത്ത തിരുമനസുകൊണ്ട് അധ്യക്ഷത വഹിച്ചു. തുടർന്ന് ഫാ. രൻജൻ മാത്യു (അസിസ്റ്റന്റ് വികാരി സെന്‍റ് ഇഗ്നേഷ്യസ് കത്തീഡ്രൽ, സാളസ്) ’മെന്‍റൽ ഹെൽത്ത് ഇഷ്യൂസ് ആൻറ് പാസ്റ്ററൽ കെയർ’ എന്ന വിഷയത്തെ ആസ്പദമാക്കി എടുത്ത പഠനക്ലാസ്‌സ് ഏറെ വിജ്ഞാന പ്രദമായിരുന്നു.23ന് ഫാ. ഷിബു ചെറിയാൻ കൂളിയാട്ട് (തിയോളജിക്കൽ സെമിനാരി, വെട്ടിക്കൽ) നടത്തിയ ഓൺലൈൻ ക്ലാസ്‌സ് ഏറെ അനുഗ്രഹകരവും ഹൃദയ സ്പർശവുമായിരുന്നു. തുടർന്ന് ഫാ. ജസ്റ്റിൻ ലാസർ (St. Robert Bellarmine Catholic church, Fernaley, Nevada) പ്രഭാഷണം നടത്തി.

അന്നേ ദിവസം ഉച്ചയ്ക്കു ശേഷം ബിസിനസ് മീറ്റിംഗും ആത്മീയ ഗീത പരിശീലനവും നടന്നു. ഈവനിംഗ് പ്രെയറിനു ശേഷം, റവ. ഫാ. ഷെറി ഐസക്കിന്‍റെ ധ്യാന പ്രസംഗവും തുടർന്ന് കുമ്പസാരവും നടന്നു. മാറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ജീവിത സാഹചര്യങ്ങളിൽ സുറിയാനി സഭാവിശ്വാസത്തിൽ, യുവതലമുറയെ ഉറപ്പിച്ച് നിർത്തുന്നതിനും സത്യവിശ്വാസം സംരക്ഷിക്കുന്നതിനുമായി നൂതനമായ പ്രവർത്തന പദ്ധതികളുമായി ബഹുമാനപ്പെട്ട വൈദികര്‍ മാതൃകാപരവും, അനുകരണീയവുമായ ജീവിത ശൈലിയിലൂടെ ഇടവകയെ സേവിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് അഭിവന്ദ്യ ഇടവക മെത്രാപ്പൊലീത്ത തിരുമനസുകൊണ്ട് വൈദികരെ ഓർമിപ്പിച്ചു.

ഈ ആത്മീയ കൂട്ടായ്മ വൻ വിജയമാക്കി തീർക്കുന്നതിനായി പ്രവർത്തിച്ച, ക്ലർജി സെക്രട്ടറി, ഭദ്രാസന ക്ലർജി കൗൺസിൽ അംഗങ്ങൾ സാൻഫ്രാൻസിസ്കോ സെന്റ് മേരീസ് ഇടവകാംഗങ്ങൾ, ഭരണസമിതി, ഭക്തസംഘടന ഭാരവാഹികൾ തുടങ്ങിയവരോടുമുള്ള നന്ദി, ഭദ്രാസനത്തിന്റെ പേരിൽ രേഖപ്പെടുത്തുന്നതായും അഭിവന്ദ്യ മെത്രാപ്പോലീത്താ അറിയിച്ചു.

ഫെബ്രുവരി 24 (ശനി) അഭിവന്ദ്യ മെത്രാപ്പൊലീത്തയുടെ പ്രധാന കാർമികത്വത്തില്‍ നടത്തപ്പെട്ട വി. ബലി അർപണത്തോടെ മൂന്ന് ദിവസങ്ങളായി നടത്തപ്പെട്ട അനുഗ്രഹീതമായ ആത്മീയ കൂട്ടായ്മയ്ക്ക് സമാപനമായി.

ഡാ​ള​സ് റൂ​സ്‌​വെ​ൽ​റ്റ് ഹൈ​സ്‌​കൂ​ളി​ന് സ​മീ​പം വെ​ടി​വ​യ്പ്; വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്.
ഡാ​ള​സ്: ഡ്രൈ​വ്​ബൈ വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ വ്യാ​ഴാ​ഴ്ച ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി ഡാ​ള​സ് പോ​ലീ​സ് പ​റ​
ആ​ർ​എ​ഫ്കെ ജൂ​ണി​യ​റി​ന്‍റെ വ​ര​വ് ബൈ​ഡ​ന് പ്ര​യോ​ജ​നം ചെ​യ്യു​മെ​ന്ന് ക​ണ്ടെ​ത്ത​ൽ.
വാ​ഷിം​ഗ്‌​ട​ൺ: റോ​ബ​ർ​ട്ട് കെ​ന്ന​ഡി ജൂ​ണി​യ​ർ പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി‌​യാ​യി രം​ഗ​ത്തു​ണ്ടെ​ങ്കി​ൽ അ​ത് ഏ​റെ പ്ര​യോ​ജ​നം ചെ​യ്യു​ക ഡെ​മോ​ക്രാ​റ്
95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യം ര​ണ്ടു സ​ഭ​ക​ളും പാ​സാ​ക്കി; ജോ ​ബൈ​ഡ​ന്‍റെ ഒ​പ്പി​നാ​യി കാ​ത്തി​രി​ക്കു​ന്നു.
വാ​ഷിം​ഗ്‌​ട​ൺ: യു​എ​സ് പ്ര​തി​നി​ധി സ​ഭ പാ​സാ​ക്കി​യി​രു​ന്ന 95 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വി​ദേ​ശ സ​ഹാ​യ ബി​ൽ സെ​ന​റ്റി​ലും 18 വോ​ട്ടു​ക​ൾ​ക്കെ​തി​രേ 79
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് സാം​സ്കാ​രി​ക നേ​താ​ക്ക​ൾ.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ന്‍റെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​യി​ൽ നി​ന്നും മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​
ക്‌​നാ​നാ​യ ന​ട​വി​ളി മ​ത്സ​രം: ഒ​ർ​ല​ൻ​ഡോ ഇ​ട​വ​ക ജേ​താ​ക്ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി അ​മേ​രി​ക്ക​യി​ലെ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട്