• Logo

Allied Publications

Americas
പ​മ്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച ഫൊ​ക്കാ​ന ക​ണ്‍​വ​ന്‍​ഷ​ന്‍ കി​ക്ക് ഓ​ഫ് വ​ന്‍ വി​ജ​യം
Share
ഫി​ലാഡ​ല്‍​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 2024ലെ ​ക​ണ്‍​വ​ന്‍​ഷ​ന്‍റെ ഭാ​ഗ​മാ​യി പ​മ്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച ഫൊ​ക്കാ​ന ക​ണ്‍​വ​ന്‍​ഷ​ന്‍ കി​ക്ക് ഓ​ഫ് വി​ജ​യ​ക​രം. ഫെ​ബ്രു​വ​രി 17ന് ​ബെ​ന്‍​സേ​ലം എ​ലൈ​റ്റ് ഇ​ന്ത്യ​ന്‍ റ​സ്റ്റ​റ​ന്‍റി​ലാ​ണ് കി​ക്കോ​ഫ് ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്.

ഫി​ലാ​ഡ​ല്‍​ഫി​യ​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഫൊ​ക്കാ​ന​യു​ടെ അം​ഗ സം​ഘ​ട​ന​യാ​യ പ​മ്പ​യോ​ടൊ​പ്പം മേ​ള​യും ഫി​ല്‍​മ​യും കി​ക്ക് ഓ​ഫി​ൽ പ​ങ്കു​ചേ​ര്‍​ന്നു. ഫൊ​ക്കാ​ന ക​ണ്‍​വ​ന്‍​ഷ​ന്‍ റ​ജി​ട്രേ​ഷ​ന്‍ കി​ക്ക് ഓ​ഫി​ൽ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​ബാ​ബു സ്റ്റീ​ഫ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

പ​മ്പ പ്ര​സി​ഡ​ന്‍റ് റ​വ. ഫി​ലി​പ്പ് മോ​ഡ​യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ പ​മ്പ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ണ്‍ പ​ണി​ക്ക​ര്‍ സ്വാ​ഗ​തം നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ര്‍​ജ് ഓ​ലി​ക്ക​ല്‍ പ​രി​പാ​ടി​ക​ള്‍ ഏ​കോ​പി​പ്പി​ച്ചു.

ഫൊ​ക്കാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​ക​ല ഷാ​ഹി ഫൊ​ക്കാ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചു. കേ​ര​ള​ത്തി​ലും അ​മേ​രി​യ്ക്ക​യി​ലും ന​ട​ത്തു​ന്ന ബ​ഹു​മു​ഖ പ്ര​വ​ര്‍​ത്ത​ന​ങ്ങി​ലൂ​ടെ ഫൊ​ക്കാ​ന എ​ന്നും മ​ല​യാ​ളി സ​മൂ​ഹ​ത്തി​നൊ​പ്പ​മാ​ണെ​ന്ന് ഡോ. ​ക​ല പ​റ​ഞ്ഞു.

പെ​ന്‍​സി​ല്‍​വേ​നി​യ സ്റ്റേ​റ്റ് പ്ര​തി​നി​ധി താ​രീ​ഫ് ഖാ​ന്‍, പൗ​ര​പ്ര​മു​ഖ​രാ​യ ആ​ന​ന്ദ് പ​ട്ടേ​ല്‍, ഷോ​ണ്‍ ഡോ​ക്ക​ര്‍​ട്ടി, ഫൊ​ക്കാ​ന പ്ര​തി​നി​ധി ജോ​ർ​ജ് പ​ണി​ക്ക​ര്‍, പ​മ്പ പ്ര​തി​നി​ധി രാ​ജ​ന്‍ സാ​മു​വ​ല്‍ എ​ന്നി​വ​ർ ആ​ശം​സ​ക​ള്‍ ന​ല്‍​കി.


ഫൊ​ക്കാ​ന​യു​ടെ എ​ക്കാ​ല​ത്തെ​യും ശ​ക്തി ശ്രോ​ത​സു​ക​ളി​ലൊ​ന്നാ​യ ന​ഗ​ര​വും അ​സോ​സി​യേ​ഷ​നു​മാ​ണ് ഫി​ലാ​ഡ​ല്‍​ഫി​യ​യും പ​മ്പ​യു​മെ​ന്ന് പ​മ്പ​യു​ടെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ലൊ​രാ​ളും കി​ക്ക്‌ ഓ​ഫ് കോ​ഓ​ഡി​നേ​റ്റ​റു​മാ​യ അ​ല​ക്സ് തോ​മ​സ് പ​റ​ഞ്ഞു.

ഫി​ലാ​ഡ​ല്‍​ഫി​യ​യി​ലെ പൗ​ര​മു​ഖ്യ​രെ​യും അ​ഭ്യൂ​ദ​യ​കാം​ഷി​ക​ളെ​യും ക​ണ്‍​വ​ന്‍​ഷ​നി​ല്‍ പ​ങ്കെ​ടു​പ്പി​ക്കു​വാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ ന​ട​ക്കു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഫൊ​ക്കാ​ന നേ​തൃ​ത്വ​ത്തി​ന് പ​മ്പ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍ ന​ല്‍​കി​യ സ്വീ​ക​ര​ണ​ത്തി​ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ബാ​ബു സ്റ്റീ​ഫ​ന്‍ ന​ന്ദി പ​റ​ഞ്ഞു.

ഫി​ലാ​ഡ​ല്‍​ഫി​യ​യി​ല്‍ വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ച ജി​സ്ട്രേ​ഷ​ൻ കി​ക്ക്‌ ഓ​ഫി​ന് നേ​തൃ​ത്വം കൊ​ടു​ത്ത പ​മ്പ​യെ അ​ഭി​ന​ന്ദി​ക​യും ചെ​യ്തു. പ​മ്പ​യു​ടെ​യും മ​റ്റ് അം​ഗ സം​ഘ​ട​ന​ക​ളു​ടെ ക​ല​വ​റ​യി​ല്ലാ​ത്ത സ​ഹ​ക​ര​ണ​വും പി​ന്തു​ണ​യും ഉ​റ​പ്പാ​ക്കു​മെ​ന്ന് പ​മ്പ ബോ​ര്‍​ഡ് ഓ​ഫ് ട്ര​സ്റ്റി ചെ​യ​ര്‍​മാ​ന്‍ സു​ധ ക​ര്‍​ത്ത പ​റ​ഞ്ഞു.

ഫൊ​ക്കാ​ന ക​ണ്‍​വ​ന്‍​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ജോ​ണ്‍​സ​ണ്‍ ത​ങ്ക​ച്ച​ന്‍ ക​ണ്‍​വ​ന്‍​ഷ​ണ്‍ പ​രി​പാ​ടി​ക​ളെ​പ്പ​റ്റി വി​ശ​ദീ​ക​രി​ച്ചു. ഫൊ​ക്കാ​ന ഇ​തു​വ​രെ കാ​ണാ​ത്ത രീ​തി​യി​ലു​ള്ള പ​രി​പാ​ടി​ക​ളാ​ണ് അ​ണി​ഞ്ഞൊ​രു​ങ്ങ​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ണ്‍​വ​ന്‍​ഷ​ന്‍ കി​ക്കോ​ഫി​ന് കോ​ഓ​ർ​ഡി​നേ​റ്റ​ര്‍ അ​ല​ക്സ് തോ​മ​സ് നേ​തൃ​ത്വം ന​ല്‍​കി.

പ​മ്പ പ്ര​സി​ഡ​ന്‍റ് റ​വ. ഫി​ലി​പ്പ് മോ​ഡ​യി​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ഓ​ലി​ക്ക​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​ണ്‍​പ​ണി​ക്ക​ര്‍, ട്ര​ഷ​റ​ര്‍ സു​മോ​ദ് നെ​ല്ലി​ക്കാ​ല സു​ധ ക​ര്‍​ത്ത, രാ​ജ​ന്‍ സാ​മു​വ​ല്‍, തോ​മ​സ് പോ​ള്‍, മോ​ഡി ജേ​ക്ക​ബ്, ഫീ​ലി​പ്പോ​സ് ചെ​റി​യാ​ന്‍, റോ​ണി വ​റു​ഗീ​സ്, ജോ​ർ​ജ് ന​ട​വ​യ​ല്‍, ജോ​ർ​ജു​കു​ട്ടി ലൂ​ക്കോ​സ്, സു​രേ​ഷ് നാ​യ​ര്‍, റോ​യി സാ​മു​വ​ല്‍, ട്രൈസ്റ്റേ​​റ്റ് കേ​ര​ളാ​ഫോ​റം ചെ​യ​ര്‍​മാ​ന്‍ അ​ഭി​ലാ​ഷ് ജോ​ണ്‍, മേ​ള പ്ര​തി​ന​ധി​ക​ളാ​യ ലോ​റ​ന്‍​സ് തോ​മ​സ്, സി​റാ​ജ് സി​റാ​ജു​ദീ​ന്‍, പ​മ്പ​യു​ടെ മ​റ്റ് അം​ഗ​ങ്ങ​ളും അ​ഭ്യൂ​ദ​യ​കാം​ക്ഷി​ക​ളു​മാ​യ അ​റു​പ​തോ​ളം പേ​ർ കി​ക്ക്ഓ​ഫി​ൽ പ​ങ്കെ​ടു​ത്ത് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

പ​മ്പ ട്ര​ഷ​റ​ര്‍ സു​മോ​ദ് നെ​ല്ലി​ക്കാ​ല ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. ജൂ​ലൈ 18 മു​ത​ല്‍ 20 വ​രെ മെ​രി​ല​ന്‍റി​ലു​ള്ള മാ​രി​യ​റ്റ് ഹോ​ട്ട​ല്‍ ആ​ന്‍റ് ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ലാ​ണ് ഫൊ​ക്കാ​ന ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ക്കു​ക.

ഫി​ലാ​ഡ​ല്‍​ഫി​യ​യി​ല്‍ നി​ന്ന് ഫൊ​ക്കാ​ന ക​ണ്‍​വ​ന്‍​ഷ​ന് ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് വി​ളി​ക്കാം: റ​വ. ഫി​ലി​പ്പ് മോ​ഡ​യി​ല്‍ (പ​മ്പ പ്ര​സി​ഡ​ന്‍റ്) 267 565 0335, അ​ല​ക്സ് തോ​മ​സ് (കോഓ​ഡി​നേ​റ്റ​ര്‍), സു​ധ ക​ര്‍​ത്ത 267 575 7333, ജോ​ർ​ജ് ഓ​ലി​ക്ക​ല്‍ 215 873 4365, ജോ​ണ്‍ പ​ണി​ക്ക​ര്‍ 215 605 5109, സു​മോ​ദ് നെ​ല്ലി​ക്കാ​ല 267 322 8527, രാ​ജ​ന്‍ സാ​മു​വ​ല്‍ 215 435 1015, റോ​ണി വ​റു​ഗീ​സ് 267 213 5544, മോ​ഡി ജേ​ക്ക​ബ്: 215 667 0881.

സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.