• Logo

Allied Publications

Europe
അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ വി​വാ​ഹ ഒ​രു​ക്ക സെ​മി​നാ​ർ ജൂ​ൺ 28ന്
Share
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ ഫാ​മി​ലി അ​പ്പ​സ്തോ​ലേ​റ്റ് ന​ട​ത്തു​ന്ന വി​വാ​ഹ ഒ​രു​ക്ക സെ​മി​നാ​റു​ക​ൾ​ക്കാ​യു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ഈ ​വ​ർ​ഷ​ത്തെ ര​ണ്ടാ​മ​ത്തെ കോ​ഴ്സ് ജൂ​ൺ 28,29,30 തീ​യ​തി​ക​ളി​ൽ റീ​യാ​ൽ​ട്ടോ ഔ​ർ ലേ​ഡി ഓ​ഫ് ഹോ​ളി റോ​സ​റി ഓ​ഫ് ഫാ​ത്തി​മാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും.

നോ​ൺ റ​സി​ഡ​ൻ​ഷ്യ​ൻ കോ​ഴ്സാ​യി​രി​ക്കും. രാ​വി​ലെ ഒ​ന്പ​തി​ന് ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം 5.30 നു ​സ​മാ​പി​ക്കും വി​ധം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന കോ​ഴ്സി​ൽ 50 പേ​ർ​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​യി​രി​ക്കും.

ന​വം​ബ​ർ എ‌‌​ട്ട്, ഒ​ന്പ​ത്, പ​ത്ത് തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന റ​സി​ഡ​ൻ​ഷ്യ​ൽ കോ​ഴ്സി​ൽ 25 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​ന​മ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​ര​ണ്ട് കോ​ഴ്സി​ലേ​യ്ക്കു​മു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ് ഉ​ണ്ടാ​യി​രി​ക്കും.

അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ മാ​ര്യേ​ജ് പ്രി​പ്പ​റേ​ഷ​ൻ കോ​ഴ്സ് ‘ഒ​രു​ക്കം’ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ എ​ല്ലാ രൂ​പ​ത​ക​ളും അം​ഗീ​ക​രി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കും.

ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ വെ​ബ്സൈ​റ്റ് www.syromalabar.ie വ​ഴി മാ​ത്ര​മാ​ണ് ര​ജി​സ്‌​ട്രേ​ഷ​ൻ സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കു​ക. വി​വാ​ഹ​ത്തി​നാ​യി ഒ​രു​ങ്ങു​ന്ന​വ​ർ ഈ ​സൗ​ക​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് സ​ഭാ നേ​തൃ​ത്വം അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ലി​ജി ലി​ജോ: +353 08 630 34930, ജൂ​ലി റോ​യ്: +353 89 981 5180.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.