• Logo

Allied Publications

Europe
സ​ർ​ഗം സ്റ്റീ​വ​നേ​ജി​ന് ന​വ​നേ​തൃ​ത്വം; അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ പ്ര​സി​ഡ​ന്‍റ്, സ​ജീ​വ് ദി​വാ​ക​ര​ൻ സെ​ക്ര​ട്ട​റി
Share
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്‌​ഷെ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ സ​ർ​ഗം സ്റ്റീ​വ​നേ​ജ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ 2024 2025 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്തു.

ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തോ​ള​മാ​യി സാ​മൂ​ഹ്യ, സാം​സ്കാ​രി​ക, കാ​യി​ക, ജീ​വ കാ​രു​ണ്യ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും മ​ല​യാ​ള ഭാ​ഷ‌​യ്ക്കും കേ​ര​ളീ​യ പൈ​തൃ​ക​ത്വ​ത്തി​നും മു​ൻ​തൂ​ക്കം ന​ൽ​കി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്ന സം​ഘ​ട​ന എ​ന്ന നി​ല​യി​ൽ യു​കെ​യി​ൽ ഏ​റെ ശ്ര​ദ്ധേ​യ​മാ​യ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളി​ൽ ഒ​ന്നാ​ണ് സ​ർഗം സ്റ്റീ​വ​നേ​ജ്.

സ​ർ​ഗം സ്റ്റീ​വ​നേ​ജി​ന്‍റെ മു​ൻ ഭ​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ളി​ച്ചു കൂ​ട്ടി​യ വാ​ർ​ഷീ​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ നി​ന്നും നോ​മി​നേ​റ്റ് ചെ​യ്യ​പ്പെ​ട്ട ക​മ്മി​റ്റി അം​ഗ​ങ്ങ​ളി​ൽ നി​ന്നും അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ​യെ പ്ര​സി​ഡ​ന്‍റാ​യും സ​ജീ​വ് ദി​വാ​ക​ര​നെ സെ​ക്ര​ട്ട​റി​യാ​യും ജെ​യിം​സ് മു​ണ്ടാ​ട്ടി​നെ ഖ​ജാ​ൻ​ജി​യാ​യും തെ​ര​ഞ്ഞെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പു​തി​യ ഭ​ര​ണ സ​മി​തി​യി​ൽ ജി​ൻ​ടോ മാ​വ​റ വൈ​സ് പ്ര​സി​ഡ​ന്‍റും പ്ര​വീ​ൺ സി. ​തോ​ട്ട​ത്തി​ൽ ജോ. ​സെ​ക്ര​ട്ട​റി​യു​മാ​ണ്. മ​നോ​ജ് ജോ​ൺ, ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, അ​ല​ക്‌​സാ​ണ്ട​ർ തോ​മ​സ്, ന​ന്ദു കൃ​ഷ്ണ​ൻ, ചി​ണ്ടു ആ​ന​ന്ദ​ൻ, നീ​ര​ജ പ​ടി​ഞ്ഞാ​റ​യി​ൽ, വി​ൽ​സി പ്രി​ൻ​സ​ൺ, ഷ​ഹ്നാ ചി​ണ്ടു എ​ന്നി​വ​ർ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി സേ​വ​നം ചെ​യ്യു​ന്ന​തോ​ടൊ​പ്പം വി​വി​ധ സ​ബ് ക​മ്മി​റ്റി​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും ചെ​യ്യും.



മു​ൻ കാ​ല​ങ്ങ​ളി​ൽ തു​ട​ങ്ങി വ​ച്ചി​ട്ടു​ള്ള ക​ർ​മ പ​ദ്ധ​തി​ക​ൾ തു​ട​ർ​ന്ന് കൊ​ണ്ടു​പോ​കു​ന്ന​തി​നും സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യും സാം​സ്ക്കാ​രി​ക പൈ​തൃ​ക​വും മ​ല​യാ​ള ഭാ​ഷാ പോ​ഷ​ണം, കാ​യി​ക​മാ​ന​സി​ക ക്ഷ​മ​താ സം​ര​ക്ഷ​ണം തു​ട​ങ്ങി​യ പ​ദ്ധ​തി​ക​ൾ​ക്കു മു​ൻ‌​തൂ​ക്കം ന​ൽ​കു​വാ​നും ന​വ നേ​തൃ​ത്വ യോ​ഗം തീ​രു​മാ​നി​ച്ചു. നി​ല​വി​ൽ ചെ​ണ്ട ക്ലാ​സു​ക​ൾ വ​ള​രെ ഊ​ർ​ജ​സ്വ​ല​മാ​യി ന​ട​ക്കു​ന്നു​ണ്ട്.

ഏ​റെ ശ്ര​ദ്ധേ​യ​വും വി​ജ​യ​പ്ര​ദ​വു​മാ​യി മാ​റി​യ സെ​വ​ൻ ബീ​റ്റ്‌​സ് സം​ഗീ​ത നൃ​ത്ത ക​ലോ​ത്സ​വ​ത്തി​ന് ആ​തി​ഥേ​യ​ത്വം അ​രു​ളി തു​ട​ക്കം കു​റി​ച്ച പു​തി​യ ക​മ്മി​റ്റി ഏ​പ്രി​ൽ ഏ​ഴി​നു ഡ​ച്ച്‌​വ​ർ​ത്ത് വി​ല്ലേ​ജ് ഹാ​ളി​ൽ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ഈ​ദ് സം​യു​ക്ത ആ​ഘോ​ഷ​ത്തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ളി​ലാ​ണ്.

സ്റ്റീ​വ​നേ​ജ് മേ​യ​ർ കൗ​ൺ​സി​ല​ർ മൈ​ല ആ​ർ​സി​നോ ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ർ​ഗം സ്റ്റീ​വ​നേ​ജി​ൽ നി​ല​വി​ൽ അ​റു​ന്നൂ​റോ​ളം അം​ഗ​ങ്ങ​ളു​ണ്ട്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത വി​മ​ൻ​സ് ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലീ​ഡ​ർ​ഷി​പ് ക്യാ​മ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.
സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ