• Logo

Allied Publications

Americas
ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് അ​ന്ത​ർ​ദേ​ശീ​യ വാ​ർ​ഷി​കം: ആ​ർ​ച്ചു​ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ മു​ഖ്യാ​തി​ഥി
Share
കാ​ക്ക​നാ​ട്: കേ​ര​ള​ത്തി​ൽ തു​ട​ക്കം കു​റി​ച്ച് ഇ​ന്ന് വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ത്തോ​ലി​ക്കാ അ​ല്ത​മാ​യ സം​ഘ​ട​ന​യാ​യ ചെ​റു​പു​ഷ്പ(ലി​റ്റ​ൽ ഫ്ല​വ​ർ) മി​ഷ​ൻ ലീ​ഗിന്‍റെ അ​ന്ത​ർ​ദേ​ശീ​യ വാ​ർ​ഷി​ക സ​മ്മേ​ള​നം ഇന്ന് രാത്രി 8.30ന് ​ഓ​ൺ​ലൈ​നാ​യി ന​ട​ത്ത​പ്പെ​ടും.

സീ​റോമ​ല​ബാ​ർ സ​ഭാ ത​ല​വ​നും മി​ഷ​ൻ ലീ​ഗി​ന്‍റെ ര​ക്ഷാ​ധി​കാ​രി​യു​മാ​യ ആ​ർ​ച്ചുബി​ഷ​പ് മാ​ർ റാ​ഫേ​ൽ പ​രി​പാ​ടി​ക​ൾ ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ് അ​ന്ത​ർ​ദേ​ശീ​യ പ്ര​സി​ഡന്‍റ് ഡേ​വീ​സ് വ​ല്ലൂ​രാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ സീ​റോ മ​ല​ബാ​ർ സ​ഭാ ദൈ​വ​വി​ളി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ബി​ഷ​പ് മാ​ർ ലോ​റ​ൻ​സ് മു​ക്കു​ഴി മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തും.

ദൈ​വ​വി​ളി ക​മ്മീ​ഷ​ൻ വൈ​സ് ചെ​യ​ർ​മാ​ൻ ബി​ഷ​പ് മാ​ർ പീ​റ്റ​ർ കൊ​ച്ചു​പു​ര​ക്ക​ൽ, ഷി​ക്കാ​ഗോ രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​യി ആ​ല​പ്പാ​ട്ട്, മി​സി​സാ​ഗാ രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ൽ, ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ, യൂ​റോ​പ്യ​ൻ അ​പ്പ​സ്തോ​ലി​ക് വി​സി​റ്റേ​റ്റ​ർ ബി​ഷ​പ് മാ​ർ സ്റ്റീ​ഫ​ൻ ചി​റ​പ്പ​ണ​ത്ത് എ​ന്നി​വ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

മി​ഷ​ൻ ലീ​ഗ് അ​യ​ർ​ലൻഡ് സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ൻ​സി ജോ​സ​ഫ്, ഖ​ത്ത​ർ സ​മി​തി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജെ​ന്നി​ഫ​ർ അ​ഭി​ലാ​ഷ് എ​ന്നി​വ​ർ ആ​ശ​സ​ക​ള​ർ​പ്പി​ക്കും. മി​ഷ​ൻ ലീ​ഗ് അ​ന്ത​ർ​ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​നോ​യ് പ​ള്ളി​പ്പ​റ​മ്പി​ൽ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കും.

അ​ന്ത​ർ​ദേ​ശീ​യ ഡ​യ​റ​ക്ട​ർ ഫാ. ​ജെ​യിം​സ് പു​ന്ന​പ്ലാ​ക്ക​ൽ സ്വാ​ഗ​ത​വും ജ​ന​റ​ൽ ഓ​ർ​ഗ​നൈ​സ​ർ ജോ​ൺ കൊ​ച്ചു​ചെ​റു​നി​ല​ത്ത് ന​ന്ദി​യും പ​റ​യും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള ദേ​ശീ​യ, സം​സ്ഥാ​ന, രൂ​പ​ത ഭാ​ര​വാ​ഹി​ക​ളും പ്ര​തി​നി​ധി​ക​ളും മീ​റ്റിം​ഗി​ൽ പ​ങ്കെ​ടു​ക്കും.

സ​ഭ​യു​ടെ പ്രേ​ഷി​ത പ്ര​വ​ത്ത​ന​ങ്ങ​ളെ പ്രോ​ത്‌​സാ​ഹി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഫാ. ​ജോ​സ​ഫ് മാ​ലി​പ്പ​റ​മ്പി​ലി​ന്‍റെ​യും പി.​സി. എ​ബ്ര​ഹാം എ​ന്ന കു​ഞ്ഞേ​ട്ട​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ 1947 ഒ​ക്ടോ​ബ​ർ മൂ​ന്നി​ന് ആ​രം​ഭി​ച്ച മു​ന്നേ​റ്റ​മാ​ണ് ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗ്.

കേ​ര​ള​ത്തി​ലെ ഭ​ര​ണ​ങ്ങാ​ന​ത്ത് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഈ ​സം​ഘ​ട​ന പി​ന്നീ​ട് കേ​ര​ള​ത്തി​ൽ ഉ​ട​നീ​ള​വും ഇ​ന്ത്യ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ള​ർ​ന്നു പ​ന്ത​ലി​ച്ചു. വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ഇ​ന്ത്യ​യു​ടെ വെ​ളി​യി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്ത​നം വ്യാ​പി​പ്പി​ച്ച മി​ഷ​ൻ ലീ​ഗ്, ഇ​ന്ന് അ​മേ​രി​ക്ക, കാ​ന​ഡ, യു​കെ, ഇ​റ്റ​ലി, അ​യ​ർ​ലൻഡ്, ഓ​സ്ട്രേ​ലി​യ, ഖ​ത്ത​ർ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു.

ചെ​റു​പു​ഷ്പ മി​ഷ​ൻ ലീ​ഗിന്‍റെ ​പ്ലാ​റ്റി​നം ജൂ​ബി​ലി സ​മാ​പ​ന ആ​ഘോ​ഷ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് ക​ഴി​ഞ്ഞ വ​ർ​ഷം ആ​രം​ഭ​ത്തി​ലാ​ണ് ഔ​ദ്യോ​ഗി​ക അ​ന്ത​ർ​ദേ​ശീ​യ സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഫാ. ​ജെ​യിം​സ് പു​ന്ന​പ്ലാ​ക്ക​ൽ ജ​ർ​മ​നി (ഡ​യ​റ​ക്ട​ർ), ഫാ. ​മാ​ത്യു മു​ള​യോ​ലി​ൽ യുകെ, സി​സ്‌​റ്റ​ർ ആ​ൻ ഗ്രേ​സ് ഇ​ന്ത്യ, സി​സ്റ്റ​ർ ആ​ഗ്ന​സ് മ​രി​യ അ​മേ​രി​ക്ക (വൈ​സ് ഡ​യ​റ​ക്ട​ർ​മാ​ർ), ഡേ​വീ​സ് വ​ല്ലൂ​രാ​ൻ ഇ​ന്ത്യ (പ്ര​സി​ഡ​ന്‍റ്), ഏ​ലി​കു​ട്ടി എ​ടാ​ട്ട് (വൈ​സ് പ്ര​സി​ഡന്‍റ്), ബി​നോ​യ് പ​ള്ളി​പ്പ​റ​മ്പി​ൽ ഇ​ന്ത്യ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജോ​ജി​ൻ പോ​ൾ യുകെ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി),

ജോ​ൺ കൊ​ച്ചു​ചെ​റു​നി​ല​ത്ത് ഇ​ന്ത്യ (ജ​ന​റ​ൽ ഓ​ർ​ഗ​നൈ​സ​ർ), സി​ജോ​യ് പ​റ​പ്പ​ള്ളി​ൽ അ​മേ​രി​ക്ക, ജെ​ൻ​തി​ൻ ജെ​യിം​സ് യുകെ, ഷാ​ജി മാ​ത്യു ഖ​ത്ത​ർ, ജോ​ൺ​സ​ൻ കാ​ഞ്ഞി​ര​ക്കാ​ട്ട് ഇ​ന്ത്യ (റീ​ജി​യ​ണ​ൽ ഓ​ർ​ഗ​നൈ​സ​ർ​മാ​ർ), സു​ജി പു​ല്ലു​കാ​ട്ട് ഇ​ന്ത്യ, ടി​സ​ൻ തോ​മ​സ് അ​മേ​രി​ക്ക, ജോ​ർ​ഡി നു​മ്പേ​ലി ഖ​ത്ത​ർ, ദീ​പ .എ ​ഇ​ന്ത്യ, ഫാ. ​ആ​ന്ത​ണി തെ​ക്കേ​മു​റി ഇ​ന്ത്യ (എ​ക്സി​ക്യൂ​ട്ടീ​വ് അംഗങ്ങൾ) എ​ന്നി​വ​രാ​ണ് അ​ന്ത​ർ​ദേ​ശീ​യ സ​മി​തി​യി​ലെ അം​ഗ​ങ്ങ​ൾ.

ബ്ര​സീ​ലി​ൽ ക​ന​ത്ത മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും; നൂ​റി​ല​ധി​കം മ​ര​ണം.
സാ​വോ പോ​ളോ: തെ​ക്ക​ൻ ബ്ര​സീ​ലി​ലെ റി​യോ ഗ്രാ​ൻ​ഡെ ഡോ ​സു​ൾ സം​സ്ഥാ​ന​ത്ത് ഒ​രാ​ഴ്ച​യി​ലേ​റെ നീ​ണ്ട മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും നൂ​റി​ല​ധി​കം
ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: ബി​ലീ​വേ​ഴ്സ് ഈ​സ്റ്റേ​ൺ ച​ർ​ച്ച് സ്ഥാ​പ​ക​നും അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​കെ.​പി. യോ​ഹ​ന്നാ​ൻ (അ​ത്ത​നേ​ഷ്യ​സ് യോ​ഹാ​ൻ പ്ര​ഥ​മ​ൻ) അ​ന്ത​രി​ച്ചു.
സാം ​പി​ത്രോ​ദ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​നം സാം ​പി​ത്രോ​ദ രാ​ജി​വ​ച്ചു.
നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ