• Logo

Allied Publications

Americas
ഇ​ന്ത്യ​ൻ ന​ർ​ത്ത​ക​ൻ അ​മേ​രി​ക്ക​യി​ൽ വെ​ടി​യേ​റ്റു മ​രി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ യു​വ​ന​ർ​ത്ത​ക​ൻ അ​മ​ർ​നാ​ഥ് ഘോ​ഷ് അ​മേ​രി​ക്ക​യി​ലെ മി​സോ​റി​ക്ക​ടു​ത്ത് സെ​ന്‍റ് ലൂ​യി​സി​ൽ വെ​ടി​യേ​റ്റു മ​രി​ച്ചു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം സാ​യാ​ഹ്‌​ന​സ​വാ​രി​ക്കി​ടെ​യാ​യി​രു​ന്നു സം​ഭ​വം.

സെ​ന്‍റ് ലൂ​യി​സി​ലെ വാ​ഷിം​ഗ്‌​ട​ൺ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പെ​ർ​ഫോ​മിം​ഗ് ആ​ർ​ട്സി​ൽ പി​എ​ച്ച്ഡി ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു ഇ​ദ്ദേ​ഹം. ന​ട​ക്കു​ന്ന​തി​നി​ടെ പി​ന്നി​ൽ​നി​ന്ന് അ​ജ്ഞാ​ത​ൻ പ​ല​കു​റി വെ​ടി​വ​ച്ച​ശേ​ഷം ഓ​ടി​യൊ​ളി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​മ​ർ​നാ​ഥി​ന്‍റെ സു​ഹൃ​ത്തും ടി​വി താ​ര​വു​മാ​യ ദെ​വൊ​ലീ​ന ഭ​ട്ടാ​ച​ർ​ജി എ​ക്സി​ലൂ​ടെ അ​റി​യി​ച്ചു.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കാ​ൻ ഇ​ട​പെ​ട​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യോ​ടും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യോ​ടും ദെ​വൊ​ലീ​ന അ​ഭ്യ​ർ​ഥി​ച്ചു. പ​ശ്ചി​മ​ബം​ഗാ​ളി​ലെ ബി​ർ​ബും ജി​ല്ല​യി​ൽ​പ്പെ​ട്ട സി​യു​രി സ്വ​ദേ​ശി​യാ​യ അ​മ​ർ​നാ​ഥ് ഭ​ര​ത​നാ​ട്യം, കു​ച്ചു​പ്പു​ടി, മ​ണി​പ്പു​രി, ക​ഥ​ക് ന​ർ​ത്ത​ക​നാ​യി​രു​ന്നു.

ചെ​ന്നൈ ക​ലാ​ക്ഷേ​ത്ര കോ​ള​ജ് ഓ​ഫ് ഫൈ​ൻ ആ​ർ​ട്സ് ആ​ൻ​ഡ് കു​ച്ചു​പ്പു​ടി ആ​ർ​ട്ട് അ​ക്കാ​ദ​മി​യി​ലെ ‌പൂ​ർ​വ​വി​ദ്യാ​ർ​ഥി​യാ​ണ്. കു​ഞ്ഞു​പ്രാ​യ​ത്തി​ൽ പി​താ​വും മൂ​ന്നു​വ​ർ​ഷം മു​ന്പ് അ​മ്മ​യും മ​രി​ച്ചി​രു​ന്നു.

നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന് ന​വ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.
ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് കോ​ട​തി.
ന്യൂ​യോ​ർ​ക്ക്: കോ​ട​തി ഉ​ത്ത​ര​വു​ക​ൾ ലം​ഘി​ക്കു​ന്ന​ത് തു​ട​ർ​ന്നാ​ൽ യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ജ​സ
യു​എ​സി​ൽ മ​രു​ന്നു​ക​ൾ തി​രി​കെ വിളിച്ച് ഇ​ന്ത്യ​ൻ ക​മ്പ​നി​ക​ൾ.
ന്യൂ​യോ​ർ​ക്ക്: യു​എ​സ് വി​പ​ണി​യി​ൽ നി​ന്ന് പ്ര​ധാ​ന ജീ​വ​ൻ ര​ക്ഷാ മ​രു​ന്നു​ക​ൾ തി​രി​ച്ച് വി​ളി​ച്ച് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ളാ​യ സി​പ്ല​യും ഗ്ലെ​ൻ​മാ
കെ.​എം. ഏ​ലി​യ​മ്മ അ​ന്ത​രി​ച്ചു.
തി​രു​വ​ല്ല: ചാ​ത്ത​മ​ല വെ​ട്ടു​ചി​റ​യി​ൽ കൊ​ച്ചു​പ​റ​മ്പി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ ഭാ​ര്യ റി​ട്ട​യേ​ർ​ഡ് അ​ധ്യാ​പി​ക കെ.​എം.
മ​ല​യാ​ളി യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഭ​ർ​ത്താ​വി​നെ കാ​ണാ​നി​ല്ല.
ഒട്ടാവ: ചാ​ല​ക്കു​ടി സ്വ​ദേ​ശ​നി​യാ​യ യു​വ​തി കാ​ന​ഡ​യി​ൽ വീ​ടി​ന​ക​ത്ത് ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ.