റിയാദ്: ആർഐസിസി പ്രഫഷണൽ വിംഗ് മലാസ് ചെറീസ് ഹാളിൽ ഫോക്കസ് പ്രഫഷണൽസ് മീറ്റ് സംഘടിപ്പിച്ചു. സകാത്ത് സാമ്പത്തിക വിശുദ്ധിക്ക് എന്ന പ്രമേയത്തിൽ നടത്തിയ സംഗമത്തിൽ പ്രമുഖ ഇസ്ലാമിക സാമ്പത്തിക വിദഗ്ധനും കുവൈറ്റ് ഇസ്ലാമിക മന്ത്രാലയം ഉദ്യോഗസ്ഥനുമായ പി.എൻ. അബ്ദുറഹ്മാൻ അബ്ദുലത്തീഫ് വിഷയാവതരണം നിർവഹിച്ചു.
ചൂഷണ മുക്തമായ സമൂഹത്തിൽ സാമ്പത്തികമായും വ്യക്തിപരമായും വിശുദ്ധിയാണ് സകാത്ത് നിർവഹിക്കുന്നത്. സമ്പത്ത് കൈകാര്യം ചെയ്യുന്നവർ സമൂഹത്തിൽ നിർമാണാത്മക ഇടപെടൽ നടത്തേണ്ടത് സമ്പത്ത് വ്യവസ്ഥയുടെ നിലനിൽപ്പിന് അനിവാര്യമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
സമ്പത്ത് വിനിയോഗിക്കുകയും അതിൽ നിന്നും മിച്ചം വരുന്നതിൽ നിന്ന് ഒരു നിശ്ചിത ഭാഗം അർഹരായവർക്ക് നൽകൽ വിശ്വാസിയുടെ നിർബന്ധത ബാധ്യതയാണ് എന്നും ഇസ്ലാം പഠിപ്പിക്കുന്നത്.
പലിശ, പൂഴിത്തിവയ്പ്പ്, പിശുക്ക്, ധൂർത്ത് തുടങ്ങിയ സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ചൂഷണങ്ങളെ മുഴുവൻ ഇല്ലാതാക്കുകയും ദാനധർമം, കാരുണ്യം, ക്രിയാത്മകമായ സാമ്പത്തിക വിനിയോഗം തുടങ്ങി നിരവധി നന്മകൾ ഉറപ്പാക്കുകയും ചെയ്യുകയാണ് ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥ. പ്രത്യേകിച്ച് സകാത്ത് എന്ന നിർബന്ധ കർമത്തിലൂടെ വിശ്വാസികൾ നിർവഹിക്കുന്നത് എന്ന് യോഗത്തിൽ അഭിപ്രായമുയർന്നു.
ഓപ്പൺ ഫോറത്തിൽ ആർഐസിസി കൺവീനർ ഉമർ ശരീഫ് മോഡറേറ്ററായിരുന്നു. പ്രഫഷൻ വിംഗ് ചെയർമാൻ അഹമ്മദ് റസൽ അധ്യക്ഷത വഹിച്ചു. അബ്ദുല്ല അൽ ഹികമി, ജിഹാദ് കൊല്ലം, അനീസ് എടവണ്ണ തുടങ്ങിയവർ സംസാരിച്ചു.
ആർഐസിസി ചെയർമാൻ ഉമർ ഫാറൂഖ് വേങ്ങര, ജനറൽ കൺവീനർ ജഅഫർ പൊന്നാനി, ഹുസ്നി പുളിക്കൽ, മുഫീദ് കണ്ണൂർ, സുഹൈൽ, ഷാഹിർ കൊളപ്പുറം, നവാസ് നന്മണ്ട, ജസീല പൊന്നാനി, ഷെറിഹാൻ, നജ്മ, ഹസ്ന, ഷാമില, നുബില തുടങ്ങിയവർ നേതൃത്വം നൽകി. കിഡ്സ് കോർണറിന് ആഷിക് അൽ ഹികമി, ഷഹജാസ് പയ്യോളി, ശബാബ് കാളികാവ് തുടങ്ങിയവർ നേതൃത്വം നൽകി.
|